എൺപത് പിന്നിട്ട , അസാധാരണ ദമ്പതികളായിരുന്ന അവരിൽ, ഒരാൾജർമ്മനിയിൽനിന്നുംമറ്റെയാൾഡെന്മാർക്കിൽനിന്നുംഉള്ളവരായിരുന്നു. വിവാഹപങ്കാളിമരിക്കുന്നതിനു മുമ്പ് അവർ ഓരോരുത്തരും അറുപത് വർഷത്തെ ദാമ്പത്യം ആസ്വദിച്ചവരാണ്. പതിനഞ്ച് മിനിറ്റ് മാത്രം അകലത്തിലാണ് താമസിക്കുന്നതെങ്കിലും, അവരുടെ വീടുകൾ വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു. എന്നിട്ടും, അവർ പ്രണയത്തിലായി, പതിവായി ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, 2020 ൽ, കൊറോണ വൈറസ് കാരണം, ഡാനിഷ് സർക്കാർ അതിർത്തി കടക്കുന്നത് തടഞ്ഞു. എങ്കിലും, മുടങ്ങാതെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക്, അതിർത്തിയിലെ ശാന്തമായ ഒരു നാട്ടുപാതയിൽ അവർ ഇരുവരും കണ്ടുമുട്ടി, അതാത് വശങ്ങളിൽ ഇരുന്നു, ഒരു പിക്നിക്ക് പോലെ സമയം പങ്കിട്ടു. “ഞങ്ങൾ ഇവിടെ വന്നത് സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്,”പുരുഷൻ വിശദീകരിച്ചു. അവരുടെ സ്നേഹം അതിരുകളേക്കാൾ ഗാഢമായിരുന്നു, പകർച്ചവ്യാധിയേക്കാൾ ശക്തമായിരുന്നു.
പ്രേമത്തിന്റെ അജയ്യമായ ശക്തിയുടെ ആകർഷണീയമായ പ്രദർശനമാണ് ഉത്തമഗീതം. “പ്രേമം മരണം പോലെ ശക്തമാണ്,” ശലോമോൻ തീർത്തു പറഞ്ഞു (8:6). മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ മനുഷ്യർക്ക് കഴിയില്ല; അത് തകർക്കാനാവാത്ത ഉറപ്പുള്ള അന്ത്യമാണ്. എന്നാൽ, സ്നേഹംഅതിലും ശക്തമാണ്, “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാ. 6) എന്നാണ് എഴുത്തുകാരൻ പറയുന്നത്. അഗ്നി പൊട്ടിത്തെറിച്ച് ആളിപ്പടരുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? സ്നേഹം അഗ്നി പോലെയാണ്. അതു ഉൾക്കൊള്ളുവാൻ അസാദ്ധ്യമാണ്. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുവാൻ പോരാ; “നദികൾ അതിനെ മുക്കിക്കളകയില്ല(വാ. 7).
മനുഷ്യസ്നേഹം, അത് നിസ്വാർത്ഥവും സത്യവുമാകുമ്പോഴെല്ലാം, ഈ സവിശേഷതകളുടെ പ്രതിഫലനങ്ങൾ അവയിൽ കാണാം. എന്നിരുന്നാലും, ദൈവത്തിന്റെ സ്നേഹം മാത്രമാണ് ഒരിക്കലും വറ്റാത്തതും, പരിധിയില്ലാത്തതും, ദൃഡമായതും. ഈ അടങ്ങാത്ത സ്നേഹത്താൽ ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നതാണു ഏറ്റവും അതിശയകരമായത്.
ഈ ജീവിതത്തിൽ നാം അനുഭവിക്കുന്ന സ്നേഹം, പിതാവായ ദൈവവും യേശുവും പരിശുദ്ധാത്മാവും പങ്കിട്ട സ്നേഹത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു? ദൈവം നിങ്ങളെ സ്നേഹിക്കുന്നതു നിങ്ങൾക്കെങ്ങനെ അനുഭവവേദ്യമായി തോന്നുന്നു?
ദൈവമേ, എനിക്ക് നിന്റെ ശക്തമായ, ആഴമായ സ്നേഹം നല്കേണമേ. ആർക്കും അകറ്റിക്കളയാനോ കെടുത്തിക്കളയാനോ സാധിക്കാത്ത നിന്റെ നിത്യമായ സ്നേഹത്താൽ എന്നെ നിറയ്ക്കേണമെ. ആ സ്നേഹം ഇന്നു നീ എന്നിൽ ചൊരിയേണമേ