ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇറ്റാലിയൻ കവി F.T മാരിനെറ്റി, ഫ്യൂച്ചറിസം എന്ന കലാപ്രസ്ഥാനം ആരംഭിച്ചു, അത് ഭൂതകാലത്തെ നിരസിക്കുകയും സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതആശയങ്ങളെ പരിഹസിക്കുകയും പകരം യന്ത്രങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തു. 1909 -ൽ മാരിനെറ്റി തന്റെ ഫ്യൂച്ചറിസത്തിന്റെ മാനിഫെസ്റ്റോ എഴുതി, അതിൽ അദ്ദേഹം “സ്ത്രീകളോടുള്ള തന്റെ കഠിനസമീപനം” പ്രഖ്യാപിച്ചു, “മുഷ്ടി പ്രയോഗത്തെ”പ്രശംസിച്ചു, “യുദ്ധത്തെ മഹത്വവൽക്കരിക്കുവാൻ” ആഗ്രഹിച്ചു. പ്രകടനപത്രിക ഇങ്ങനെ അവസാനിക്കുന്നു: “ലോകത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഞങ്ങൾ വീണ്ടും നക്ഷത്രങ്ങളെ ധീരമായി വെല്ലുവിളിക്കുന്നു!”
മാരിനെറ്റിയുടെ മാനിഫെസ്റ്റോയ്ക്ക് അഞ്ച് വർഷത്തിനുശേഷം, ആധുനിക യുദ്ധം ഉടലെടുത്തു. എന്നാൽ ഒന്നാം ലോകമഹായുദ്ധം, മനുഷ്യനു മഹത്വം കൊണ്ടുവന്നില്ല. 1944 -ൽ മരിനെറ്റി മരിച്ചു. നക്ഷത്രങ്ങൾ അത്ശ്രദ്ധിച്ചു പോലുമില്ല !
ദാവീദ് രാജാവ് നക്ഷത്രങ്ങളെക്കുറിച്ച് പക്ഷേ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കാവ്യാത്മകമായി ആലപിച്ചു. അദ്ദേഹം എഴുതി, “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? (സങ്കീ. 8: 3-4). ദാവീദിന്റെ ചോദ്യം അവിശ്വാസത്തിന്റേതല്ല, വിസ്മയകരമായ വിനയത്തിന്റേതാണ്. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തീർച്ചയായും നമ്മെ ഓർക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു – നല്ലത്, ചീത്ത, എളിമ, ധിക്കാരം –നമ്മുടെ അസംബന്ധം പോലും.
നാംനക്ഷത്രങ്ങളെ വെല്ലുവിളിക്കുന്നത് അർത്ഥശൂന്യമാണ്. മറിച്ച്, നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുവാൻ അവ നമ്മെ വെല്ലുവിളിക്കുന്നു!
ദൈവത്തിന് ഇടം നൽകാത്ത,നിലവിലുള്ള ഏതെങ്കിലും തത്വശാസ്ത്രത്തെക്കുറിച്ചോപ്രസ്ഥാനത്തെക്കുറിച്ചോ എന്താണ് നിങ്ങളുടെ അഭിപ്രായം? സൃഷ്ടിയിലെ ഏതു കാര്യമാണ് സ്രഷ്ടാവിനെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്നത്?അത് എങ്ങനെയാണ് അവനെ സ്തുതിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്നോടുള്ള നിന്റെ സ്നേഹത്തെ ഞാൻ വിസ്മയത്തോടും ഭയത്തോടും വിനയത്തോടും കൂടെ ഓർക്കുന്നു. നീ എന്നെ സ്നേഹിക്കുവാൻ ഞാൻ ആർ? നീ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിനാൽ നന്ദി!