വാക്കുകളില്ല. സംഗീതവും ചലനവും മാത്രം. കോവിഡ് -19 മഹാമാരിക്കിടയിൽ ഇരുപത്തിനാല് മണിക്കൂർ നീണ്ട സുംബാ മാരത്തണിൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് അണിചേരുകയും ഇന്ത്യ, ചൈന, മെക്സിക്കോ, അമേരിക്ക, ദക്ഷിണാഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നീ പല സ്ഥലങ്ങളിൽ നിന്നുള്ളഇൻസ്ട്രക്റ്റർമാരെപിന്തുടരുകയും ചെയ്തു. വിഭിന്നപ്രദേശങ്ങളിലുള്ളവ്യക്തികൾക്ക് ഭാഷാ തടസ്സമില്ലാതെ ഒരുമിച്ച് സുംബാ വ്യായാമമുറകൾ ചെയ്യുവാൻ കഴിഞ്ഞു. കാരണം, 1990-കളുടെ മദ്ധ്യത്തിൽ ഒരു കൊളംബിയൻ എയ്റോബിക്സ് പരിശീലകൻ വികസിപ്പിച്ച പ്രത്യേകതരം സുംബ വ്യായാമങ്ങൾ, ആശയവിനിമയത്തിനായിവാക്കേതര സൂചനകൾ മാത്രം ഉപയോഗിക്കുന്നു. ക്ലാസ് ഇൻസ്ട്രക്ടർമാർ സുംബ വ്യായാമം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ അവരെ പിന്തുടരുന്നു. വാക്കുകളോ ഉച്ചത്തിലുള്ള സംഭാഷണങ്ങളോ ഇല്ലാതെ അവർക്കതു പിന്തുടരാനാവും.
വാക്കുകൾ ചിലപ്പോൾ ആശയവിനിമയത്തിനു തടസ്സമാകും. പൗലോസിന്റെ കൊരിന്ത്യർക്കുള്ളആദ്യ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, കൊരിന്ത്യർ അനുഭവിച്ചതുപോലുള്ള ആശയക്കുഴപ്പത്തിന് അവ കാരണമായേക്കാം. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കു വ്യത്യസ്ത വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ചുള്ളതർക്കം വളരെ ആശയക്കുഴപ്പമുണ്ടാക്കി (1 കൊരിന്ത്യർ 10: 27-30). എന്നാൽ നമ്മുടെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളെയും ആശയക്കുഴപ്പങ്ങളെയും മറികടക്കുവാൻ കഴിയും. ഇന്നത്തെവായനാഭാഗത്തിൽ പൗലോസ് പറയുന്നതു പോലെ, “മററുള്ളവരുടെഗുണത്തിനുവേണ്ടിയുള്ള “നമ്മുടെപ്രവൃത്തിയിലൂടെയേശുവിനെ എങ്ങനെ പിന്തുടരാം എന്ന് നാം ആളുകളെ കാണിക്കണം (10: 32-33). നാം “ക്രിസ്തുവിന്റെ മാതൃക പിന്തുടരുമ്പോൾ”(11: 1), അവനിൽ വിശ്വസിക്കുവാൻ നാം ലോകത്തെ ക്ഷണിക്കുന്നു.
ഒരാൾ പറഞ്ഞതുപോലെ, “ സുവിശേഷംഎപ്പോഴും പ്രസംഗിക്കുക. അത്യാവശ്യമുള്ളപ്പോൾമാത്രം വാക്കുകൾ ഉപയോഗിക്കുക. ”നാം യേശുവിന്റെ മാർഗ്ഗം പിന്തുടരുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ സത്യം മറ്റുള്ളവർക്കു മനസ്സിലാകുവാൻ, അവൻ നമ്മുടെ പ്രവൃത്തികളെ നയിക്കട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും എല്ലാം “ദൈവത്തിന്റെ മഹത്വത്തിനായി തീരട്ടെ” (10:31).
നിങ്ങളുടെ പ്രവൃത്തികളിലൂടെ നിങ്ങൾ മറ്റുള്ളവരെ കാണിക്കുന്ന നിങ്ങളുടെ വിശ്വാസത്തിന്റെ നിശബ്ദ സൂചനകൾ എന്തൊക്കെയാണ്? നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആളുകൾക്ക് എങ്ങനെയാണ് ക്രിസ്തുവിനെ കാണുവാൻ കഴിയുന്നത്?
പിതാവായ ദൈവമേ, യേശുവിന്റെ ഉത്തമ മാതൃകയ്ക്കായി നന്ദി. എല്ലാ ദിവസവും എന്റെ പ്രവൃത്തികളിലും വാക്കുകളിലും അവനെ എങ്ങനെ പിന്തുടരാമെന്ന് എന്നെ കാണിച്ചു തരൂ.