അവൻ നമ്മെ കാണുന്നു
മാർഗദർശനംനല്കുന്നതിനെക്കുറിച്ചുള്ള (Mentoring) ഒരു ലേഖനത്തിൽ ഹന്ന ഷെൽ വിശദീകരിക്കുന്നു, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കൂടെനിൽക്കുന്നവരുടെ ജോലി. “എന്നാൽ, ഒരു നല്ല മാർഗ്ഗദർശകനു്, ഒന്നാമതായി നിങ്ങളെ കാണുവാൻ’ സാധിക്കും...മറ്റുള്ളവരുടെ അംഗീകാരങ്ങൾ നമ്മൾക്കു സന്തോഷം തരുന്നത്, ലഭിക്കുന്ന പബ്ലിസിറ്റിയോ അവാർഡോ നിമിത്തമല്ല, മറിച്ച് ‘അവർ നമ്മെ കണ്ടു’ എന്നതു കൊണ്ടാണ്.” ആളുകൾ നമ്മെ അറിയുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത്, ഒരർത്ഥത്തിൽ, ഒരു അടിസ്ഥാന മാനുഷിക ആവശ്യമാണ്.
പുതിയ നിയമത്തിൽ, "പ്രബോധനപുത്രൻ" എന്നർത്ഥമുള്ള ബർണബാസിന്, ചുറ്റുമുള്ള ആളുകളെ "കാണുവാനുള്ള” കഴിവുണ്ടായിരുന്നു. ശൗൽ എന്നു പേരുള്ള പൌലൊസിനു യേശുവിൽ വിശ്വസിച്ചവരെ പീഡിപ്പിച്ച ചരിത്രമുണ്ടായിരുന്നു (8: 3). അതിനാൽ "അവൻ ശരിക്കും ഒരു ശിഷ്യനാണെന്ന്" അവർ കരുതിയില്ല (9:26). എന്നാൽ, മറ്റ് ശിഷ്യന്മാർ "എല്ലാവരും അവനെ ഭയപ്പെടുമ്പോൾ," അവനൊരു അവസരം നൽകുവാൻ ബർണബാസ് തയ്യാറായി (9:27).
പിന്നീട് പൗലോസും ബർണബാസും, "അവർ പ്രസംഗിച്ച എല്ലാ പട്ടണങ്ങളിലുമുള്ള വിശ്വാസികളെ സന്ദർശിക്കുവാൻ പോയപ്പോൾ" മർക്കൊസിനെയും കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിൽ അവക്കു തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി (15:36-38). മുൻപ് അവരെ വിട്ടു, പ്രവൃത്തിക്കു വരാതെ പോയ മർക്കൊസിനെകൂടെ കൊണ്ടുപോകുന്നത് യോഗ്യമാണെന്ന് പൗലോസ് കരുതിയില്ല. എന്നാൽ ബർണബാസ് മർക്കൊസിനെ ഉപേക്ഷിക്കുവാൻ തയ്യാറായില്ല. രസകരമെന്നു പറയട്ടെ, പിന്നീട് പൗലോസ് മർക്കൊസിന്റെ സഹായം തേടുന്നതായി കാണാം: "മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക " (2 തിമോത്തി 4:11).
പൗലോസിനെയും മർക്കൊസിനെയും “കാണുവാൻ”ബർണബാസ് പ്രത്യേകം സമയമെടുത്തു. മറ്റൊരു വ്യക്തിയിലെ സാദ്ധ്യതകൾ തിരിച്ചറിയാൻ നിങ്ങൾ ഒരുപക്ഷേ,ബർണബാസിന്റെ സ്ഥാനത്തായിരിക്കാം;അല്ലെങ്കിൽ നിങ്ങൾതന്നെഅങ്ങനെയൊരു ആത്മീയ ഉപദേഷ്ടാവിന്റെ ആവശ്യമുള്ള വ്യക്തിയായിരിക്കാം. നമ്മെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും, നമുക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും നമ്മെനയിക്കുവാൻ ദൈവത്തോട് അപേക്ഷിക്കാം.
ബുദ്ധിപരമായ ഉപദേശം
പാരീസിലെ നോട്രെഡാം കത്തീഡ്രലിന്റെ മേൽക്കൂര 2019 ഏപ്രിലിൽ തീപിടിച്ചപ്പോൾ, അതിന്റെ പുരാതന മരബീമുകളും ഈയത്തിന്റെ ചട്ടക്കൂടുംഅഗ്നിഗോളങ്ങൾ വിഴുങ്ങി. താമസിയാതെ കത്തീഡ്രലിന്റെ നടുഗോപുരം വീണു. അപ്പോൾ, ഏല്ലാവരുടെയും ശ്രദ്ധ കത്തീഡ്രലിന്റെ രണ്ടു വലിയ മണിഗോപുരങ്ങളിലേക്ക് തിരിഞ്ഞു. അവയിലെ ഭീമൻ മണികളുടെ തടി ഫ്രെയിമുകൾ കത്തിയാൽ, അവ തകർന്ന് രണ്ട് ഗോപുരങ്ങളും നിലംപരിചാകും, കത്തീഡ്രൽ നാമാവശേഷമാകും.
തന്റെ അഗ്നിശമന സേനാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് പിൻവലിച്ചുകൊണ്ട്, പാരീസ് അഗ്നിശമന സേനയുടെ കമാൻഡർ ജനറൽ ഗാലറ്റ്, അടുത്തതായി എന്തുചെയ്യണമെന്ന് ആലോചിച്ചു. റെമി എന്ന അഗ്നിശമന സേനാംഗം പരിഭ്രമത്തോടെ തന്നെ സമീപിച്ചു. "ജനറൽ, ഞാൻബഹുമാനത്തോടെപറയട്ടെ," അദ്ദേഹം പറഞ്ഞു, "നമ്മൾ ഗോപുരങ്ങളുടെ പുറംഭാഗത്ത് വെള്ളം പമ്പ് ചെയ്യുകയാണ്വേണ്ടത് . " കെട്ടിടത്തിന്റെ ദുർബലത കണക്കിലെടുത്ത് ആദ്യം കമാൻഡർ ഈ ആശയം നിരസിച്ചു, പക്ഷേ റെമി തന്റെഅഭിപ്രായത്തെപറഞ്ഞ്സമർത്ഥിച്ചു. താമസിയാതെ ജനറൽ ഗാലറ്റ് ആ അഭിപ്രായം സ്വീകരിച്ചു: കാരണം, ഒന്നുകിൽ ഈ ജൂനിയർ അഗ്നിശമന സേനാംഗത്തിന്റെ ഉപദേശം പിന്തുടരുക, അല്ലെങ്കിൽ കത്തീഡ്രൽ വീഴാൻ വിടുക എന്നതു മാത്രമായിരുന്നു തന്റെ മുൻപിലുണ്ടായിരുന്നത്.
ഉപദേശം സ്വീകരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തിന് ധാരാളം പറയാനുണ്ട്. സദൃശവാക്യങ്ങൾ പറയുന്നു “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു” (സദൃശ6: 20-23). സദൃശവാക്യങ്ങൾ പിന്നെയും പറയുന്നു, “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു” (12:15), “യുദ്ധങ്ങൾ ആലോചനകൾ മൂലം വിജയിക്കുന്നു” (24: 6). ജ്ഞാനികൾ നല്ല ഉപദേശങ്ങൾക്കു ചെവികൊടുക്കുന്നു-അത് നൽകുന്നവരുടെ
പ്രായമോ പദവിയോ എന്തുതന്നെയായാലും.
ജനറൽ ഗാലറ്റ്, റെമിയുടെ ഉപദേശം സ്വീകരിച്ച്, കത്തുന്ന മണിഗോപുരങ്ങളിലേക്ക് കൃത്യസമയത്ത് വെള്ളം പമ്പ് ചെയ്തതിനാൽ, കത്തീഡ്രൽ സംരക്ഷിക്കപ്പെട്ടു. ഇന്ന് നിങ്ങൾക്ക് എന്ത് പ്രശ്നത്തിന്നാണ് ദൈവിക ഉപദേശം ആവശ്യമായിരിക്കുന്നത് ? നാം വിനയമുള്ളവരാണെങ്കിൽ,താഴ്ന്നവരെന്ന്കണക്കാക്കപ്പെടുന്നവരുടെയും നല്ല ഉപദേശങ്ങളിലൂടെ ദൈവം നമ്മെ നയിക്കും.
നമ്മൾ ഒന്നാണ്
ആ ചെറിയ കർഷക സമൂഹത്തിൽ, വാർത്ത പെട്ടെന്നാണു പരന്നത്’. പതിറ്റാണ്ടുകളായി ജയന്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നതുംബാങ്ക്ജപ്തിചെയ്തതുമായ കൃഷിസ്ഥലം, ബാങ്ക്ഇപ്പോൾ ലേലത്തിൽ വയ്ക്കുന്ന വിവരം അദ്ദേഹവും അറിഞ്ഞു. വളരെ കഷ്ടപ്പെട്ട് അല്പം പണം സംഘടിപ്പിച്ച്, ജയന്ത് ആ ലേലത്തിൽ എത്തി,ഇരുന്നൂറോളം വരുന്ന പ്രാദേശിക കർഷകരുടെ കൂട്ടത്തിൽ ചേർന്നു. ജയന്തിന്റെ കൈവശമുള്ളതുച്ഛമായ ലേലത്തുക മതിയാകുമോ? ലേലം ആരംഭിച്ചപ്പോൾ , ദീർഘശ്വാസം എടുത്ത് , ജയന്ത്ആദ്യംതന്റെ ലേലത്തുക വിളിച്ചു. പിന്നീട്കൂട്ടിവിളിക്കുന്നതിനായിലേലക്കാരൻ പല പ്രാവശ്യംഅവസരംനൽകിയിട്ടും, ലേലം ഉറപ്പിക്കുന്നതു വരെ, ജനക്കൂട്ടം നിശബ്ദത പാലിച്ചു. അങ്ങനെ ജയന്തിന് ആ കുടുംബഭൂമി തിരികെ ലഭിച്ചു. സഹകർഷകർ ജയന്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങളെ,തങ്ങളുടെസാമ്പത്തിക നേട്ടത്തേക്കാൾവലുതായികണ്ടു.
ആ കൃഷിക്കാർ ദയയോടും ത്യാഗത്തോടും പ്രവർത്തിച്ച ഈ കഥ, ക്രിസ്തുവിന്റെ അനുയായികൾ ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ആഹ്വാനംചെയ്തതിന് സമാനമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കാളും സ്വന്ത സ്വാർത്ഥ മോഹങ്ങൾക്ക് മുൻഗണന നൽകുകയും സ്വന്തം കാര്യം മാത്രം നോക്കുകയും ചെയ്യുന്ന “ഈ ലോകത്തിന്നു അനുരൂപമാകരുതെന്ന്” (റോമർ 12: 2) പൗലോസ് നമ്മോടു പറയുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ നാം സേവിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ ദൈവം നിറവേറ്റുമെന്നു നമുക്ക് വിശ്വസിക്കാം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുത്തുമ്പോൾ, ഏതു സാഹചര്യത്തിലുംഅവനോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നമുക്ക് പ്രതികരിക്കുവാൻ കഴിയും. മറ്റുള്ളവർക്കു നാം പ്രാധാന്യം കൊടുക്കുമ്പോൾ നമ്മേക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ഒഴിവാക്കുവാൻ ഇടയാകും;കാരണം നാം , സഭ എന്ന വലിയൊരു കുടുബത്തിന്റെ ഭാഗമാണെന്ന് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു (12:3-4).
തിരുവെഴുത്തുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നിസ്വാർത്ഥമായി കൊടുക്കുവാനുംഉദാരമായി സ്നേഹിക്കുവാനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ക്രിസ്തുവിൽ നമുക്ക് ഒരുമിച്ച് വളരുവാൻകഴിയും.
സ്നേഹത്തിന്റെ ശക്തി
എൺപത് പിന്നിട്ട , അസാധാരണ ദമ്പതികളായിരുന്ന അവരിൽ, ഒരാൾജർമ്മനിയിൽനിന്നുംമറ്റെയാൾഡെന്മാർക്കിൽനിന്നുംഉള്ളവരായിരുന്നു. വിവാഹപങ്കാളിമരിക്കുന്നതിനു മുമ്പ് അവർ ഓരോരുത്തരും അറുപത് വർഷത്തെ ദാമ്പത്യം ആസ്വദിച്ചവരാണ്. പതിനഞ്ച് മിനിറ്റ് മാത്രം അകലത്തിലാണ് താമസിക്കുന്നതെങ്കിലും, അവരുടെ വീടുകൾ വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു. എന്നിട്ടും, അവർ പ്രണയത്തിലായി, പതിവായി ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, 2020 ൽ, കൊറോണ വൈറസ് കാരണം, ഡാനിഷ് സർക്കാർ അതിർത്തി കടക്കുന്നത് തടഞ്ഞു. എങ്കിലും, മുടങ്ങാതെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക്, അതിർത്തിയിലെ ശാന്തമായ ഒരു നാട്ടുപാതയിൽ അവർ ഇരുവരും കണ്ടുമുട്ടി, അതാത് വശങ്ങളിൽ ഇരുന്നു, ഒരു പിക്നിക്ക് പോലെ സമയം പങ്കിട്ടു. "ഞങ്ങൾ ഇവിടെ വന്നത് സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്,"പുരുഷൻ വിശദീകരിച്ചു. അവരുടെ സ്നേഹം അതിരുകളേക്കാൾ ഗാഢമായിരുന്നു, പകർച്ചവ്യാധിയേക്കാൾ ശക്തമായിരുന്നു.
പ്രേമത്തിന്റെ അജയ്യമായ ശക്തിയുടെ ആകർഷണീയമായ പ്രദർശനമാണ് ഉത്തമഗീതം. "പ്രേമം മരണം പോലെ ശക്തമാണ്," ശലോമോൻ തീർത്തു പറഞ്ഞു (8:6). മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ മനുഷ്യർക്ക് കഴിയില്ല; അത് തകർക്കാനാവാത്ത ഉറപ്പുള്ള അന്ത്യമാണ്. എന്നാൽ, സ്നേഹംഅതിലും ശക്തമാണ്, "അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ" (വാ. 6) എന്നാണ് എഴുത്തുകാരൻ പറയുന്നത്. അഗ്നി പൊട്ടിത്തെറിച്ച് ആളിപ്പടരുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? സ്നേഹം അഗ്നി പോലെയാണ്. അതു ഉൾക്കൊള്ളുവാൻ അസാദ്ധ്യമാണ്. "ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുവാൻ പോരാ; "നദികൾ അതിനെ മുക്കിക്കളകയില്ല(വാ. 7).
മനുഷ്യസ്നേഹം, അത് നിസ്വാർത്ഥവും സത്യവുമാകുമ്പോഴെല്ലാം, ഈ സവിശേഷതകളുടെ പ്രതിഫലനങ്ങൾ അവയിൽ കാണാം. എന്നിരുന്നാലും, ദൈവത്തിന്റെ സ്നേഹം മാത്രമാണ് ഒരിക്കലും വറ്റാത്തതും, പരിധിയില്ലാത്തതും, ദൃഡമായതും. ഈ അടങ്ങാത്ത സ്നേഹത്താൽ ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നതാണു ഏറ്റവും അതിശയകരമായത്.
മറന്നിട്ടില്ല
ചരിത്രത്തിനു വഴിതെളിച്ച മിഷണറിമാരെക്കുറിച്ച് ചിന്തിക്കുമ്പോൾ, ചാൾസ് റീനിയസിന്റെ (1790-1838) പേര് പലപ്പോഴും നാം ഓർക്കാറില്ല. ജർമ്മനിയിൽ ജനിച്ച ചാൾസ് റീനിയസ് ആദ്യ മിഷണറിമാരിൽ ഒരാളായി തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ എത്തി. 90-ലധികം ഗ്രാമങ്ങളിൽ അദ്ദേഹം യേശുവിന്റെ സന്ദേശം എത്തിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 3000 ആത്മാക്കളെ നേടുകയും ചെയ്തു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ ഗ്രന്ഥങ്ങളുടെ എഴുത്തുകാരനും വിവർത്തകനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹം "തിരുനെൽവേലിയുടെ അപ്പോസ്തലൻ" ആയുംസൗത്ത്ഇന്ത്യൻചർച്ചിന്റെ സ്ഥാപകപിതാക്കളിൽ ഒരാളായും ആണ് കണക്കാക്കപ്പെടുന്നത്.
റിനിയസിന്റെ ശ്രദ്ധേയമായ സേവന ചരിത്രം പലരും മറന്നിട്ടുണ്ടാകാം, എന്നാൽ അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ദൈവം ഒരിക്കലും മറക്കില്ല. ദൈവത്തിനായി നിങ്ങൾ ചെയ്യുന്ന ഒരു വേലയും ദൈവം മറക്കില്ല. എബ്രായർക്കുള്ള ലേഖനത്തിൽ എഴുതിയിരിക്കുന്ന ഈ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല”(6:10). ദൈവം വിശ്വസ്തനാകയാൽ, അവന്റെ നാമത്തിൽ ചെയ്തതെല്ലാം അവൻ അറിയുകയും ഓർക്കുകയും ചെയ്യുന്നു. എബ്രായ ലേഖനം നമ്മെ വീണ്ടും ഉത്സാഹിപ്പിക്കുന്നു, "വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുക" (വാ. 12).
നമ്മുടെ സഭയിലോ സമൂഹത്തിലോ നമ്മൾ തിരശ്ശീലയ്ക്ക് പിന്നിൽ സേവിക്കുകയാണെങ്കിൽ, നമ്മുടെ അദ്ധ്വാനം അംഗീകരിക്കപ്പെടുന്നില്ലെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ധൈര്യപ്പെടുക; നാം ചെയ്യുന്നതു നമുക്കു ചുറ്റുമുള്ള ആളുകൾ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കുകയില്ല. അവൻ വിശ്വസ്തനാണ്.