ജെയിംസ് എന്ന് പേരുള്ള ഒരാൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടി 2011 കി.മീ ദൂരം സൈക്കിൾ യാത്ര നടത്തി. യാത്ര 1496 കി.മീ. പിന്നിട്ട സമയം എന്റെ ഒരു സുഹൃത്ത് അയാളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ടെന്റും മറ്റും അടങ്ങിയ ബാഗ് മോഷണം പോയി എന്നറിഞ്ഞ സുഹൃത്ത് തന്റെ ബ്ലാങ്കറ്റും സ്വെറ്ററും നല്കാമെന്ന് പറഞ്ഞു. അയാൾ ഇത് നിരസിച്ചു കൊണ്ട് പറഞ്ഞത് തെക്കോട്ട് യാത്ര ചെയ്യുന്തോറും ചൂട് കൂടി വരുന്നതുകൊണ്ട് ഇങ്ങനെയുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടിവരുമെന്നാണ്. ലക്ഷ്യത്തിലേക്ക് എത്തുന്തോറും കൂടുതൽ ക്ഷീണിതനാകും എന്നതുകൊണ്ട് ചുമക്കുന്ന ഭാരം പരമാവധി കുറച്ച് കൊണ്ടുവരണം പോലും.
ജെയിംസിന്റെ തിരിച്ചറിവ് കൊള്ളാം. ഇത് തന്നെയാണ് എബ്രായ ലേഖനക്കാരന്റെ ചിന്തയും. ജീവിതയാത്ര തുടരുന്തോറും “സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട് ” (12:1) ഭാരം കുറച്ച് യാത്ര ചെയ്യണം.
യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ ഈ ഓട്ടം ഓടുന്നതിന് “സ്ഥിരത” (വാ.1) ആവശ്യമാണ്. മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കുന്നതിന് ക്ഷമയില്ലായ്മ, നിസ്സാര കാര്യങ്ങൾ മനസ്സിൽ വെക്കൽ എന്നുതുടങ്ങി, യാത്രയെ തടയുന്ന ഭാരങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതുണ്ട്.
യേശുവിന്റെ സഹായമില്ലാതെ നന്നായും ഭാരമില്ലാതെയും ഈ ഓട്ടം പൂർത്തിയാക്കാനാകില്ല. നമ്മുടെ “ഉള്ളിൽ ക്ഷീണിച്ച് മടുക്കാതെ” ഇരിക്കുവാൻ “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായവനെ” നോക്കാം (വാ. 2,3).
നിങ്ങളുടെ ജീവിത യാത്രയിൽ നിങ്ങളെ ഭാരപ്പെടുത്തുന്നത് എന്താണ്? എങ്ങനെ നിങ്ങളെ ബാധിച്ചിരിക്കുന്ന ഭാരം ഒഴിവാക്കി സ്ഥിരത കൈവരിക്കുവാൻ കഴിയും?
സ്വർഗ്ഗീയ പിതാവേ, അവിടുന്ന് എന്റെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടത്തിനായി നന്ദി. എന്റെ ഓട്ടത്തെ തടയും വിധം, എന്നെ കുടുക്കുന്ന പാപത്തെ ഒഴിവാക്കി മുമ്പോട്ട് പോകാനാവശ്യമായ ജ്ഞാനവും വിവേകവും എനിക്ക് നൽകേണമേ.