ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ വെയ്റ്റ് ലിഫ്റ്റർ പോൾ ആൻഡേഴ്സൺ, 1956 ൽ ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ചെവിയിലെ കഠിനമായ ആന്തരിക അണുബാധയും 103 ഡിഗ്രി പനിയും സഹിച്ചുകൊണ്ടാണ് അദ്ദേഹമിതു നേടിയത്. മുൻനിര താരങ്ങൾക്ക് പിന്നിലായിപ്പോയ അദ്ദേഹത്തിന്, തന്റെ അവസാന മത്സരത്തിൽ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു സ്വർണ്ണ മെഡലിനുള്ള ഏക അവസരം. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.
അങ്ങനെ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലർക്കു പോലും ചെയ്യാൻ കഴിയുന്നത് ബേർലി അത്ലറ്റ് ചെയ്തു. സ്വന്തം ശക്തിയെ ഉപേക്ഷിച്ച് അധിക ശക്തിക്കായി അവൻ ദൈവത്തെ വിളിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, “അതൊരു വിലപേശൽ ആയിരുന്നില്ല. എനിക്കു സഹായം ആവശ്യമായിരുന്നു.’’ തന്റെ അവസാന ലിഫ്റ്റിൽ, അവൻ തലയ്ക്ക് മുകളിൽ 413.5 പൗണ്ട് (187.5 കിലോഗ്രാം) ഉയർത്തി.
ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഴുതി, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’’ (2 കൊരിന്ത്യർ 12:10). ആത്മീയ ശക്തിയെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, എന്നാൽ ദൈവത്തിന്റെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു’’ (വാ. 9) അവനറിയാമായിരുന്നു.
പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചതുപോലെ, “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ് 40:29).
അത്തരമൊരു ശക്തിയിലേക്കുള്ള വഴി എന്തായിരുന്നു? യേശുവിൽ വസിക്കുക എന്നതാണത്. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല,’’ അവൻ പറഞ്ഞു (യോഹന്നാൻ 15:5). വെയ്റ്റ് ലിഫ്റ്റർ ആൻഡേഴ്സൺ പലപ്പോഴും പറഞ്ഞതുപോലെ, “യേശുക്രിസ്തുവിന്റെ ശക്തിയില്ലാതെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ലെങ്കിൽ – നിങ്ങളുടെ അവസ്ഥ എന്താണ്?’’ അതു കണ്ടെത്തുന്നതിന്, ശക്തവും നിലനിൽക്കുന്നതുമായ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ സ്വന്തം മിഥ്യാശക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
നിങ്ങളുടെ ശക്തിക്കു പകരം, ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ ആശ്രയിക്കുമ്പോൾ, എന്തായിരിക്കും ഫലം? യേശുവിൽ വസിക്കുന്നത് നിങ്ങൾക്ക് എങ്ങനെ ശക്തി നൽകുന്നു?
സർവ്വശക്തനായ ദൈവമേ, എന്റെ ജീവിതഭാരങ്ങൾ ഭാരമേറിയതും കഠിനവുമായി തോന്നുന്നു, എന്നാൽ അങ്ങയിൽ വസിക്കുന്നത് മുമ്പോട്ടു പോകാനും തുടരാനും അതിജീവിക്കാനുമുള്ള അമാനുഷിക ശക്തി എനിക്കു നൽകുന്നു. അങ്ങേയ്ക്കു നന്ദി!