ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിൽ കോടാനുകോടി ഡോളർ വിലമതിക്കുന്ന ഒരു ഛിന്നഗ്രഹം കറങ്ങിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നത്, 16 സൈക്കി എന്ന ഈ ഗ്രഹം, കണക്കാക്കാൻ കഴിയാത്തത്ര വിലമതിക്കുന്ന സ്വർണ്ണം, ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ കലവറയാണ്. ഇപ്പോൾ, ഈ സമ്പത്തു ഖനനം ചെയ്യാൻ ഭൂവാസികൾ ശ്രമിക്കുന്നില്ലെങ്കിലും വിലയേറിയ പാറകളെക്കുറിച്ച് പഠിക്കാൻ ഒരു പര്യവേഷണ വാഹനം അയയ്ക്കുന്നതിന് അമേരിക്ക പദ്ധതിയിടുന്നു.

കൈയെത്തുന്നതിനപ്പുറത്തുള്ള പറഞ്ഞറിയിക്കാനാവാത്ത സമ്പത്തിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ കൊതിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. തീർച്ചയായും കാലക്രമേണ ആളുകൾ നിധി കണ്ടെടുക്കുന്നതിനായി 16 സൈക്കിയിലെത്തിച്ചേർന്നേക്കാം.

എന്നാൽ നമ്മുടെ പരിധിയിലുള്ള സമ്പത്ത് കണ്ടെടുക്കുന്നതിനെക്കുറിച്ചെന്തു പറയും? എല്ലാവരും അതിനു പോകില്ലേ? റോമിലെ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എഴുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കു കൈപ്പിടിയിലൊതുക്കാവുന്ന സമ്പത്തിനെക്കുറിച്ച് സംസാരിച്ചു. അവൻ എഴുതി, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!’’ (റോമർ 11:33). ബൈബിൾ പണ്ഡിതനായ ജെയിംസ് ഡെന്നി ഈ സമ്പത്തിനെ ‘ലോകത്തിന്റെ (വലിയ ആവശ്യങ്ങൾ) നിറവേറ്റുന്നതിനു ദൈവത്തെ പ്രാപ്തനാക്കുന്ന സ്‌നേഹത്തിന്റെ ഗ്രഹിക്കാനാവാത്ത സമ്പത്ത്’ എന്നാണ്

അതല്ലേ നമുക്ക് വേണ്ടത്? ഏതോ വിദൂര ഛിന്നഗ്രഹത്തിൽ നിന്നുള്ള സ്വർണ്ണക്കട്ടികളേക്കാൾ കൂടുതൽ? പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതുപോലെ, തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സമ്പത്ത് നമുക്കു ഖനനം ചെയ്യാൻ കഴിയും. ആ ഐശ്വര്യങ്ങൾ കുഴിച്ചെടുക്കാനും അവനെ കൂടുതൽ അറിയാനും നിധിപോലെ കരുതാനും ദൈവം നമ്മെ നയിക്കട്ടെ.