1717 ൽ, വിനാശകാരിയായ ഒരു കൊടുങ്കാറ്റ് ദിവസങ്ങളോളം ആഞ്ഞടിച്ചു, ഇത് വടക്കൻ യൂറോപ്പിൽ വ്യാപകമായ വെള്ളപ്പൊക്കത്തിലേക്കു നയിച്ചു. നെതർലൻഡ്‌സ്, ജർമ്മനി, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു പ്രാദേശിക ഗവൺമെന്റിന്റെ, താല്പര്യജനകവും അക്കാലത്തു പതിവുള്ളതുമായ ഒരു പ്രതികരണം  ചരിത്രം വെളിപ്പെടുത്തുന്നു. ഡച്ച് നഗരമായ ഗ്രോനിംഗിന്റെ പ്രവിശ്യാ അധികാരികൾ ദുരന്തത്തോടുള്ള പ്രതികരണമായി “പ്രാർത്ഥന ദിനം’ ആചരിക്കാൻ ആഹ്വാനം ചെയ്തു. ‘ജനങ്ങൾ പള്ളികളിൽ ഒന്നിച്ചുകൂടുകയും പ്രസംഗങ്ങൾ കേൾക്കുകയും സങ്കീർത്തനങ്ങൾ ആലപിക്കുകയും മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും ചെയ്തു’’ എന്ന് ഒരു ചരിത്രകാരൻ റിപ്പോർട്ടു ചെയ്യുന്നു.

യെഹൂദയിലെ ജനങ്ങൾ അഭിമുഖീകരിച്ചതും അവരെ പ്രാർത്ഥനയിലേക്കു നയിച്ചതുമായ ഒരു വലിയ ദുരന്തത്തെക്കുറിച്ച് യോവേൽ പ്രവാചകൻ വിവരിക്കുന്നു. വെട്ടുക്കിളികളുടെ ഒരു വലിയ കൂട്ടം നിലത്തെ മൂടുകയും “മുന്തിരിവള്ളിയെ ശൂന്യമാക്കി (എന്റെ) അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു’’ (യോവേൽ 1:7). അവനും അവന്റെ ആളുകളും നാശത്തിൽ നട്ടം തിരിയുമ്പോൾ, യോവേൽ പ്രാർത്ഥിച്ചു, “കർത്താവേ, ഞങ്ങളെ സഹായിക്കണമേ!’’ (1:19). പ്രത്യക്ഷമായും പരോക്ഷമായും, വടക്കൻ യൂറോപ്പിലെയും യഹെൂദയിലെയും ആളുകൾ പാപത്തിന്റെയും ഈ വീണുപോയ ലോകത്തിന്റെയും ഫലമായി ഉത്ഭവിച്ച ദുരന്തങ്ങൾ അനുഭവിച്ചു (ഉല്പത്തി 3:17-19; റോമർ 8:20-22). എന്നാൽ ഈ സമയങ്ങൾ ദൈവത്തെ വിളിക്കാനും പ്രാർഥനയിൽ അവനെ അന്വേഷിക്കാനും അവരെ പ്രേരിപ്പിച്ചതായും അവർ കണ്ടെത്തി (യോവേൽ 1:19). ദൈവം പറഞ്ഞു, “ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും … എങ്കലേക്കു തിരിവിൻ’’ (2:12).

ബുദ്ധിമുട്ടുകളും ദുരന്തങ്ങളും നാം നേരിടുമ്പോൾ, നമുക്കു ദൈവത്തിലേക്കു തിരിയാം – ഒരുപക്ഷേ വേദനയിൽ, ഒരുപക്ഷേ മാനസാന്തരത്തിൽ. ‘കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള (വാ. 13), ദൈവം നമ്മെ തന്നിലേക്ക് അടുപ്പിക്കുന്നു – നമുക്ക് ആവശ്യമായ ആശ്വാസവും സഹായവും നൽകുന്നു.