ഏകാന്തതയോടെയും ഭയത്തോടെയുമാണ് എന്റെ മാതാവിന്റെ ചികിത്സക്ക് കൂടെനിൽക്കാനായി ഞാൻ ക്യാൻസർ കെയർ സെന്ററിൽ എത്തിയത്. എന്റെ കുടുംബവും എന്നെ പിന്തുണയ്ക്കുന്നവരും 1200 മൈൽ അകലെയാണിപ്പോൾ. ഞാൻ ലഗേജ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിടർന്ന ചിരിയോടെ, ഫ്രാങ്ക് എന്ന മനുഷ്യൻ സഹായിക്കാൻ വന്നു. ഞങ്ങൾ ആറാം നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന ഭാര്യ ലോറിയെ കാണണമെന്ന് ഞാൻ കരുതി. ഈ ദമ്പതികൾ ഞങ്ങൾക്ക് സ്വന്തകുടുംബം പോലെയായി; ഞങ്ങൾ പരസ്പരവും ദൈവത്തിലും ആശ്രയിച്ചു. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ദുഃഖങ്ങൾ പങ്കുവെച്ചു, കരഞ്ഞു, പ്രാർത്ഥിച്ചു. അകലെയായി എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയെങ്കിലും ദൈവത്തോടും പരസ്പരവുമുള്ള ഞങ്ങളുടെ ബന്ധം ഞങ്ങളെ സ്നേഹത്തിൽ വേരൂന്നി അന്യോന്യം കരുതാൻ ഇടയാക്കി.
രൂത്ത് അമ്മാവിയമ്മ നവോമിയുടെ കൂടെ പോകാൻ തീരുമാനിച്ചപ്പോൾ തന്റെ പരിചയങ്ങളുടെ സുരക്ഷിതത്വം വേണ്ടെന്ന് വെച്ചു. രൂത്ത് “വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി” ( രൂത്ത് 2:3). കൊയ്ത്തുകാരുടെ കാര്യസ്ഥൻ ഉടമസ്ഥനായ ബോവസിനോട് രൂത്ത് വയലിൽ വന്ന് പെറുക്കിയ കാര്യവും വിശ്രമമില്ലാതെ പെറുക്കിയ കാര്യവും പറഞ്ഞു (വാ. 7). രൂത്ത് നവോമിയെ കരുതിയതുകൊണ്ട് തന്നെ കരുതുന്നവരുള്ള ഒരു സുരക്ഷിതയിടം അവൾക്കും ലഭിച്ചു (വാ.8, 9). ബോവസിന്റെ ഔദാര്യമനസ്സിലൂടെ ദൈവം രൂത്തിനും നവോമിക്കും വേണ്ടി കരുതുകയായിരുന്നു (വാ.14-16).
ജീവിത സാഹചര്യങ്ങൾ നമ്മുടെ സുരക്ഷിതയിടങ്ങൾക്കുമപ്പുറം അപ്രതീക്ഷിത പാതകൾ സമ്മാനിക്കാം. എന്നാൽ നാം ദൈവത്തോടും പരസ്പരവുമുള്ള ബന്ധത്തിൽ നിലനിൽക്കുമ്പോൾ, നാം അന്യോന്യം സഹായിക്കുന്നതിലൂടെ തന്റെ സ്നേഹത്തിൽ വേരൂന്നും.
ഏകാന്തനിമിഷങ്ങളിൽ ദൈവം നിങ്ങളെ ആശ്വസിപ്പിച്ചത് എങ്ങനെയാണ്? തന്റെ സ്നേഹത്തിൽ വേരൂന്നിയ ഒരു സമൂഹത്തിലൂടെ നിങ്ങളെ എങ്ങനെയാണ് ദൈവം സഹായിച്ചത്?
സ്നേഹമുള്ള പിതാവേ, എനിക്ക് വേണ്ടതെല്ലാം നല്കിക്കൊണ്ട് എന്നോടൊപ്പം ആയിരിക്കാം എന്ന വാഗ്ദത്തത്തിനായി നന്ദി.