ഒരു 1937 മോഡൽ വാണ്ടറർ W 24 സെഡാൻ കാറിന് ഒരു അസാധാരണ ചരിത്രമുണ്ട്. ബ്രിട്ടീഷുകാർ തടവിലാക്കിയ തന്റെ കൊൽക്കത്തയിലെ കുടുംബവീട്ടിൽ നിന്നും നേതാജി തന്റെ ‘പ്രസിദ്ധമായ രക്ഷപ്പെടൽ’ നടത്തിയത് ഈ കാറിലാണ്. കാറിന്റെ ഈ അപൂർവ്വ ചരിത്രത്തിൽ സന്തുഷ്ടരായി, ഓഡി ടീം 6 മാസത്തെ പരിശ്രമത്തിലൂടെ ഈ കാർ പുതുക്കിപ്പണിതു. 2017ൽ നേതാജിയുടെ രക്ഷപ്പെടലിന്റെ 75-ാം വാർഷികത്തിൽ ഈ വിശിഷ്ട നിധി പൊതുജനത്തിന് ദർശനത്തിനായി രാഷ്ട്രപതി ഡോ.പ്രണബ് മുഖർജി സമർപ്പിച്ചു.

മറഞ്ഞു കിടക്കുന്ന നിധികൾ പലവിധമാണ്. 2ദിനവൃത്താന്തത്തിൽ മറ്റൊരു നിധി കണ്ടെത്തിയതിനെപ്പറ്റി നാം വായിക്കുന്നു. തന്റെ വാഴ്ചയുടെ 18-ാം ആണ്ടിൽ യോശിയാവ് ദേവാലയം നവീകരിച്ചു. ഈ പ്രവൃത്തിക്കിടയിൽ മഹാപുരോഹിതനായ ഹില്കിയാവ് ന്യായപ്രമാണപുസ്തകം ദേവാലയത്തിൽ കണ്ടെത്തി (2 ദിനവൃത്താന്തം 34:15). പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങളായ ന്യായപ്രമാണ പുസ്തകം ദശാബ്ദങ്ങൾക്ക് മുമ്പ്, ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി ഭദ്രമായി ഒളിച്ചു വെച്ചതാകാം. കാലക്രമേണ അത് വിസ്മൃതിയിലായി.

ഈ കണ്ടെത്തലിനെനെപ്പറ്റി യോശിയാ രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് അതിന്റെ പ്രാധാന്യം മനസ്സിലായി. യോശിയാവ് യിസ്രായേലിലെ സകല ജനത്തെയും ഒരുമിച്ചുകൂട്ടി പുസ്തകം മുഴുവൻ വായിച്ച് കേൾപ്പിച്ചു  അങ്ങനെ അതിലെഴുതിയിരിക്കുന്നത് പ്രമാണിക്കുവാൻ അവരെത്തന്നെ സമർപ്പിച്ചു (വാ. 30, 31).

ഇന്നും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി, അമൂല്യ നിധിയായ, ബൈബിളിലെ 66 പുസ്തകങ്ങളും ഉപയോഗിക്കുക എന്ന വലിയ അനുഗ്രഹം നമുക്ക് നമുക്കുണ്ട്.