എന്റെ മാതാവിന്റെ ചരമക്കുറിപ്പ് തയ്യാറാക്കിയപ്പോൾ, മരിച്ചു എന്ന വാക്ക് ഒരു പ്രത്യാശയില്ലാത്ത പ്രയോഗമായി എനിക്ക് തോന്നി; സ്വർഗ്ഗത്തിലെ ഒരു പുന:സമാഗമം നമ്മുടെ പ്രത്യാശയാണല്ലോ. അതുകൊണ്ട് “യേശുവിന്റെ കരങ്ങളിലേക്ക് എടുക്കപ്പെട്ടു” എന്ന പ്രയോഗമാണ്. എന്നിട്ടും അമ്മ ഉൾപ്പെടാത്ത ഏറ്റവും പുതിയ കുടുംബ ഫോട്ടോകൾ കാണുമ്പോൾ ചില നാളുകൾ എനിക്ക് ദുഃഖമായിരുന്നു. എന്നാൽ നമ്മെവിട്ടു പോയവരുടെ ചിത്രം പഴയ ഫോട്ടോ നോക്കി കുടുംബഫോട്ടോയിൽ വരച്ചു ചേർക്കുന്ന ഞാൻ ഒരു ചിത്രകാരനെ കണ്ടെത്തി. ബ്രഷിന്റെ മനോഹര ചലനത്തിലൂടെ അയാൾ ദൈവം വാഗ്ദത്തം ചെയ്ത സ്വർഗീയ സമാഗമത്തിന്റെ ഒരു ചിത്രീകരണം നടത്തുകയായിരുന്നു. അമ്മയോടൊപ്പം വീണ്ടും ഒരുമിച്ച് ആയിരിക്കാമെന്ന ചിന്തയിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

അപ്പസ്തോലനായ പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവർ “ശേഷം മനുഷ്യരേപ്പോലെ” ദുഃഖിക്കരുത് എന്ന് പറയുന്നു (1തെസലോനിക്യർ4:13). “യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും”(വാ.14). പൗലോസ് യേശുവിന്റെ രണ്ടാം വരവ് അംഗീകരിക്കുകയും സകല വിശ്വാസികളും യേശുവിനൊപ്പം സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (വാ.17 ).

യേശുവിൽ വിശ്വസിച്ച ഒരു പ്രിയപ്പെട്ടയാളുടെ നഷ്ടം ഓർത്ത് നാം ദു:ഖിക്കുമ്പോൾ, സ്വർഗീയ കൂടിച്ചേരലെന്ന ദൈവിക വാഗ്ദാനത്തിന് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിയും. നമ്മുടെ നശ്വരതയെ നാം അഭിമുഖീകരിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ നമ്മുടെ രാജാവിനോടുകൂടെയുള്ള വാഗ്ദത്ത ഭാവി, തന്റെ വരവ് വരെയോ അവിടുന്ന് നമ്മെ വീട്ടിൽ ചേർക്കുന്നതുവരെയോ നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുന്നു.