മൈക്കിൾ കൊഞ്ചിനു വേണ്ടി മുങ്ങിത്തപ്പുകയായിരുന്നു. ഒരു വലിയ തിമിംഗലം അയാളെ കടിച്ചു വിഴുങ്ങാൻ ശ്രമിച്ചു. രക്ഷപ്പെടാനായി അയാൾ പരമാവധി കുതറിയെങ്കിലും തിമിംഗലത്തിന്റെ മസിലുകൾ അയാളെ ഞെരുക്കി. കഥ കഴിഞ്ഞെന്ന് അയാൾ കരുതി. എന്നാൽ തിമിംഗലങ്ങൾക്ക് കൊഞ്ച് മനുഷ്യരെ താല്പര്യമില്ലായിരിക്കും; 30 നിമിഷം കഴിഞ്ഞ് അത് മൈക്കിളിനെ പുറത്തേക്ക് തുപ്പി. അതിശയകരം! മൈക്കിളിന്റെ അസ്ഥികൾ ഒന്നും ഒടിഞ്ഞില്ല. എന്നാൽ ധാരാളം മുറിവുകളുണ്ടായി; കൂടാതെ ഒരു കഥയുടെ തിമിംഗലവും.

മൈക്കിൾ ആദ്യത്തെ ആളായിരുന്നില്ല. യോനായെ ഒരു “മഹാ മത്സ്യം ” (യോനാ 1:17) വിഴുങ്ങി. അത് അവനെ കരയിൽ ചർദ്ദിക്കുന്നതുവരെ 3 ദിവസം അതിന്റെ വയറ്റിൽ കിടന്നു (1:17; 2:10). മൈക്കിളിനെ അവിചാരിതമായി തിമിംഗലം പിടിച്ചതാണെങ്കിൽ യോനായെ വിഴുങ്ങിയത് അവൻ ഇസ്രായേലിന്റെ ശത്രുക്കളെ വെറുത്തതു കൊണ്ടും അവരുടെ മാനസാന്തരം ഇഷ്ടപ്പെടാത്തതു കൊണ്ടും ആണ്. നിനെവേയിൽ പോയി പ്രസംഗിക്കാൻ ദൈവം പറഞ്ഞപ്പോൾ യോനാ വേറെ സ്ഥലത്തേക്കുള്ള ബോട്ട് കയറി. അതുകൊണ്ട് അവനെ തിരിച്ചറിവിലേക്ക് കൊണ്ടുവരാൻ ദൈവം തിമിംഗലം പോലൊരു മത്സ്യത്തെ നിയമിച്ചു.

യോനാ അസ്സീറിയക്കാരെ വെറുത്തതിനെ കുറ്റപ്പെടുത്താനാകില്ല. അവർ പണ്ട് ഇസ്രായേലിനെ പീഢിപ്പിച്ചവരാണ്; ഏതാണ്ട് 50 വർഷത്തിനിടയിൽ അവർ വടക്കേ ഗോത്രങ്ങളെ, ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം, പ്രവാസത്തിലേക്ക് കൊണ്ടുപോകാനിരിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അസീറിയയോട് ക്ഷമിക്കുക എന്നതിൽ യോനാക്ക് അനിഷ്ടം തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ യോനാ സകല ജനത്തിന്റെയും ദൈവമായവനേക്കാൾ ദൈവത്തിന്റെ ജനമായവരോടാണ് കൂടുതൽ കൂറ് പുലർത്തിയത്. ദൈവം ഇസ്രായേലിന്റെ ശത്രുക്കളായവരെയും സ്നേഹിക്കുകയും രക്ഷിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ്. അവൻ നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുന്നു; രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ആത്മാവിന്റെ ചിറകുകൾ ധരിച്ച്, യേശുവിന്റെ സുവിശേഷവുമായി നമുക്കവരുടെയിടയിലേക്ക് പോകാം.