എന്റെ അമ്മ മരിച്ചതിനു ശേഷം, അവളുടെ സഹകാൻസർ രോഗികളിൽ ഒരാൾ എന്നെ സമീപിച്ചു. “നിങ്ങളുടെ അമ്മ എന്നോടു വളരെ ദയയുള്ളവളായിരുന്നു,” അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു, “എനിക്ക് പകരം അവൾ മരിച്ചു… എനിക്കു ഖേദമുണ്ട്.”

“എന്റെ അമ്മ നിങ്ങളെ സ്‌നേഹിച്ചു,” ഞാൻ പറഞ്ഞു. “നിങ്ങളുടെ ആൺമക്കൾ വളർന്നുവരുന്നതു കാണാൻ നിങ്ങളെ അനുവദിക്കണമെന്ന് ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചു.” അവളുടെ കൈകൾ പിടിച്ച്, ഞാൻ അവളോടൊപ്പം കരഞ്ഞു, സമാധാനമായി ദുഃഖിക്കുന്നതിന് അവളെ സഹായിക്കാൻ ദൈവത്തോടപേക്ഷിച്ചു. അവളുടെ ഭർത്താവിനെയും വളർന്നുവരുന്ന രണ്ടു കുട്ടികളെയും സ്‌നേഹിക്കുന്നത് തുടരാൻ അനുവദിച്ച അവളുടെ വിടുതലിനും ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു.

ഇയ്യോബിന് തന്റെ മക്കളുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖത്തിന്റെ സങ്കീർണ്ണത ബൈബിൾ വെളിപ്പെടുത്തുന്നു. ഇയ്യോബ് ദുഃഖിച്ചു, “സാഷ്ടാംഗം വീണു നമസ്‌കരിച്ചു” (ഇയ്യോബ് 1:20). കീഴടങ്ങലിന്റെ നന്ദികരേറ്റലിന്റെയും ഹൃദയഭേദകവും പ്രതീക്ഷാനിർഭരവുമായ ഒരു പ്രകടനത്തോടെ അവൻ പ്രഖ്യാപിച്ചു, “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). ഇയ്യോബ് പിന്നീട് തന്റെ ദുഃഖത്തിന്റെ കാര്യത്തിലും ദൈവം തന്റെ ജീവിതത്തെ പുനർനിർമ്മിക്കുന്ന കാര്യത്തിലും ശക്തമായ പോരാട്ടം നേരിട്ടുവെങ്കിലും, ഈ നിമിഷത്തിൽ അവൻ നല്ലതും മോശവുമായ സാഹചര്യങ്ങളിൽ ദൈവത്തിന്റെ അധികാരം അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്തു.

വികാരങ്ങളെ നാം കൈകാര്യം ചെയ്യുന്നതും പോരാട്ടം അനുഭവിക്കുന്നതുമായ പല വഴികളും ദൈവം മനസ്സിലാക്കുന്നു. സത്യസന്ധതയോടെയും മുറിപ്പെടത്തക്ക നിലയിലും ദുഃഖിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദുഃഖം അനന്തവും അസഹനീയവുമാണെന്നു തോന്നുമ്പോൾ പോലും, താൻ മാറ്റമില്ലാത്തവനാണെന്നും ദൈവം ഉറപ്പിക്കുന്നു. ഈ വാഗ്ദത്തത്തിലൂടെ, ദൈവം നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ സാന്നിധ്യത്തിനു നന്ദിയുള്ളവരായിരിക്കാൻ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.