ഞാൻ അവളോട് സ്വകാര്യമായി സംസാരിക്കുമോ എന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ, റിട്രീറ്റ് സെന്ററിലെ കൗൺസിലിംഗ് റൂമിൽ ചുവന്ന കണ്ണുകളും നനഞ്ഞ കവിളുമായി കാരെനെ ഞാൻ കണ്ടെത്തി. നാൽപ്പത്തിരണ്ട് വയസ്സുള്ള, കാരെൻ വിവാഹിതയാകാൻ ആഗ്രഹിച്ചിരുന്നു, ഒരു പുരുഷൻ ഇപ്പോൾ അവളിൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ ഈ മനുഷ്യൻ അവളുടെ ബോസ് ആയിരുന്നു – അയാൾക്ക് ഇതിനകം തന്നെ ഒരു ഭാര്യ ഉണ്ടായിരുന്നു.

തന്നെ ക്രൂരമായി കളിയാക്കിയ ഒരു സഹോദരനും വാത്സല്യമില്ലാത്ത പിതാവും ഉള്ളതിനാൽ, താൻ പുരുഷന്മാരുടെ ക്രൂരതതൾക്ക് ഇരയാകുമെന്ന് കാരെൻ നേരത്തെ തന്നെ കണ്ടെത്തി. വിശ്വാസത്തിന്റെ ഒരു നവീകരണം അവൾക്ക് ജീവിക്കാൻ പുതിയ അതിരുകൾ നൽകി, പക്ഷേ അവളുടെ ആഗ്രഹം തുടർന്നു, അവൾക്ക് ലഭിക്കാത്ത സ്‌നേഹത്തിന്റെ ഈ സ്ഫുരണം ഒരു വേദനയായിരുന്നു.

സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാനും കാരെനും തല കുനിച്ചു. ഒരു അസംസ്‌കൃതവും ശക്തവുമായ പ്രാർത്ഥനയിൽ, കാരെൻ തന്റെ പ്രലോഭനം ഏറ്റുപറഞ്ഞു, തന്റെ ബോസിനെ പരിധിക്കപ്പുറത്തുള്ളവനായി പ്രഖ്യാപിച്ചു, തന്റെ ആഗ്രഹങ്ങളെ ദൈവത്തിനു് കൈമാറി, മനസ്സമാധാനത്തോടെ മുറിയിൽ നിന്നു പോയി.

വിശ്വാസത്തിൽ അന്യോന്യം സഹോദരീ സഹോദരന്മാരായി പെരുമാറാനുള്ള പൗലൊസിന്റെ ഉപദേശത്തിന്റെ മഹത്വം ഞാൻ അന്നു തിരിച്ചറിഞ്ഞു (1 തിമൊഥെയൊസ് 5:1-2). ആളുകളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ അവരുമായി എങ്ങനെ ഇടപഴകുന്നു എന്നതു നിർണ്ണയിക്കുന്നു, ഒപ്പം വസ്തുക്കളായി കാണാനും ലൈംഗികതയോടെ വീക്ഷിക്കാനും വേഗത കാണിക്കുന്ന ഒരു ലോകത്ത്, എതിർലിംഗക്കാരെ കുടുംബാംഗമായി കാണുന്നത് അവരോട് ശ്രദ്ധയോടും ഔചിത്യത്തോടും കൂടെ പെരുമാറാൻ നമ്മെ സഹായിക്കുന്നു. ആരോഗ്യകരമായ ബന്ധം പുലർത്തുന്ന സഹോദരീസഹോദരന്മാർ പരസ്പരം ദുരുപയോഗം ചെയ്യുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നില്ല.

തന്നെ അപമാനിക്കുകയും ഉപയോഗിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പുരുഷന്മാരെ മാത്രമേ അറിയൂ എന്നതിനാൽ, കാരെന് സഹോദരിക്കു സഹോദരനോടെന്നപോലെ സംസാരിക്കാൻ ഒരാളെ ആവശ്യമായിരുന്നു. സുവിശേഷത്തിന്റെ സൗന്ദര്യം, അത് നൽകുന്നു എന്നതാണ്-ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന പുതിയ സഹോദരങ്ങളെ നൽകുന്നു.