നാലുവയസ്സുകാരനായ സോളമന് ഡുഷെൻ മസ്‌കുലർ ഡിസ്ട്രഫി – പേശികൾ ക്രമേണ നശിക്കുന്ന ഒരു രോഗം – ആണെന്നു ഡോക്ടർമാർ കണ്ടെത്തി. ഒരു വർഷത്തിനുശേഷം, വീൽചെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി ചർച്ച ചെയ്തു. എന്നാൽ തനിക്കു വീൽചെയർ വേണ്ടെന്ന് സോളമൻ പ്രതിഷേധിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവനുവേണ്ടി പ്രാർത്ഥിക്കുകയും കഴിയുന്നിടത്തോളം കാലം അവനെ വീൽചെയറിൽ നിന്ന് മാറ്റി നിർത്തുന്നതിനു സഹായിക്കാനായി, പരിശീലിപ്പിച്ച ഒരു നായയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ടെയിൽസ് എന്റെ സർവീസ് നായയായ കാലിയെ പരിശീലിപ്പിച്ച ടെയ്ൽസ് ഫോർ ലൈഫ് എന്ന സംഘടന സോളമനെ സേവിക്കാൻ മറ്റൊരു നായയെ പലിശീലിപ്പിക്കുകയാണിപ്പോൾ.

സോളമൻ തന്റെ ചികിത്സ സ്വീകരിക്കുമ്പോൾ തന്നേ, പലപ്പോഴും ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുന്ന സ്തുതിഗീതങ്ങൾ ആലപിക്കുന്നു. ചില ദിവസങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. ആ പ്രയാസകരമായ ദിവസങ്ങളിലൊന്നിൽ, സോളമൻ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞു, “സ്വർഗത്തിൽ ഡൂഷെൻസ് ഇല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്.’’

രോഗത്തിന്റെ ക്ഷയോന്മുഖമായ ഫലങ്ങൾ നിത്യതയുടെ ഈ ഭാഗത്തുള്ള എല്ലാ ആളുകളെയും ബാധിക്കുന്നു. എന്നിരുന്നാലും, സോളമനെപ്പോലെ, അനിവാര്യമായ ആ ദുഷ്‌കരമായ ദിവസങ്ങളിൽ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്താൻ കഴിയുന്ന ശാശ്വതമായ പ്രത്യാശ നമുക്കുണ്ട്. “പുതിയ ആകാശവും പുതിയ ഭൂമിയും’’ (വെളിപ്പാട് 21:1) എന്ന വാഗ്ദാനമാണ് ദൈവം നമുക്ക് നൽകുന്നത്. നമ്മുടെ സ്രഷ്ടാവും പരിപാലകനും നമ്മുടെ ഇടയിൽ തന്റെ കൂടാരം അടിച്ചുകൊണ്ട് നമ്മുടെ ഇടയിൽ “വസിക്കും’’ (വാ. 3). അവൻ നമ്മുടെ കണ്ണിൽ നിന്ന് “കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’’ (വാ. 4). കാത്തിരിപ്പ് “വളരെ കഠിനമോ,’’ “വളരെ നീണ്ടതോ’’ ആയി തോന്നുമ്പോൾ നമുക്ക് സമാധാനം അനുഭവിക്കാൻ കഴിയും, കാരണം ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയാകും.