“എനിക്കറിയാം അവർ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന്. പക്ഷെ എനിക്കു പറയാനുള്ളത്…..” ഞാൻ ഒരു കുട്ടിയായിരിക്കുമ്പോൾ എന്റെ മാതാവ് ഇത് പ്രസംഗിക്കുന്നത് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. സമപ്രായക്കാരുടെ ഇടയിലുള്ള സമ്മർദ്ദമായിരുന്നു അതിന്റെ പശ്ചാത്തലം. കൂട്ടത്തെ പിന്തുടരുതെന്നു എന്റെ മാതാവ് എന്നെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ഒരു കൊച്ചു കുട്ടിയല്ല, . കൂട്ടത്തിന്റെ സ്വഭാവം ഇപ്പോഴും ഊർജ്ജസ്വലമായുണ്ട്. “പോസിറ്റീവ് ആൾക്കാരുമായി മാത്രം ഇടപഴകുക” ഈ പദപ്രയോഗമായിരുന്നു” നിലനിന്നിരുന്ന ഒരു ഉദാഹരണം. ഇന്ന് ഈ പദപ്രയോഗം സാധാരണയായി കേട്ടുവരുന്നു. എന്നാൽ നമ്മൾ ചോദിക്കേണ്ട ഒന്നുണ്ട് “ഇത് ക്രൈസ്തവമാണോ”?
“എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. . .” മത്തായി 5-ൽ യേശു ആ തലക്കെട്ട് – നിരവധി തവണ ഉപയോഗിച്ചിരിക്കുന്നു. ഈ ലോകം നിരന്തരം നമ്മോട് എന്താണ് പറയുന്നതെന്ന് അവന് നന്നായി അറിയാം. എന്നാൽ നാം വ്യത്യസ്തമായി ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹം. ഈ സാഹചര്യത്തിൽ, അവൻ പറയുന്നു,” നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക” (വാക്യം 44). പിന്നീട് പുതിയ നിയമത്തിൽ, അപ്പോസ്തലനായ പൗലോസ് ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് ആരെ ഉദ്ദേശിച്ചായിരിക്കാം? അതെ: നമ്മളെ തന്നെയാണ് – കുറച്ചുകൂടി മുന്നോട്ടു ചിന്തിച്ചാൽ “നാം ദൈവത്തിന്റെ ശത്രുക്കളായിരിക്കെ” (റോമർ 5:10). “ഞാൻ പറയുന്നതുപോലെ ചെയ്യുക, ഞാൻ ചെയ്യുന്നതുപോലെയല്ല” യേശു തന്റെ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ ഉറപ്പിച്ചു. അവൻ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്തു.
ക്രിസ്തു തന്റെ ജീവിതത്തിൽ “പോസിറ്റീവ് ആളുകൾക്ക്” മാത്രം ഇടം നൽകിയിരുന്നെങ്കിൽ? അത് നമ്മെ എവിടെ എത്തിച്ചേനെ? അവന്റെ സ്നേഹം വ്യക്തികളെ ബഹുമാനിക്കുന്നില്ല എന്നതിന് ദൈവത്തിന് നന്ദി. എന്തെന്നാൽ, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അവന്റെ ശക്തിയാൽ നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞനാളുകളിൽ താങ്കൾ "പോസിറ്റീവ്" അല്ലാതിരുന്നപ്പോൾ അവസാനമായി ആരെങ്കിലും താങ്കളോടു സ്നേഹം കാണിച്ചത് എപ്പോഴാണ്? താങ്കളുടെ ശത്രുവിനോട് സ്നേഹം പ്രകടിക്കാനുള്ള വ്യക്തമായ ഏതു മാർഗമാണ് താങ്കൾക്കുള്ളത്?
പിതാവേ, എന്നെ സ്നേഹിക്കുന്നവരുമായി മാത്രം ചുറ്റപ്പെട്ടിരിക്കുവാൻ ഇപ്പോഴും ഒരു പ്രലോഭവനമുണ്ട്. എന്നാൽ അത് ജീവിതമല്ല, നീ എനിക്ക് വേണ്ടി ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതമല്ല അത്. ശത്രുക്കളെപോലും സ്നേഹിക്കുവാൻ എന്നെ സഹായിക്കേണമേ.