കവിയും ചിത്രകാരനും പ്രിന്റ് മേക്കറുമായ വില്യം ബ്ലേക്ക് തന്റെ ഭാര്യ കാതറിനുമായി നാൽപ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യജീവിതം ആസ്വദിച്ചു. അവരുടെ വിവാഹദിനം മുതൽ 1827-ൽ അദ്ദേഹത്തിന്റെ മരണം വരെ അവർ ഒരുമിച്ച് പ്രവർത്തിച്ചു. വില്യമിന്റെ രേഖാചിത്രങ്ങൾക്ക് കാതറിൻ നിറം ചാലിച്ചു, അവരുടെ പരസ്പര സമർപ്പണം ജീവിതത്തിന്റെ വെല്ലുവിളികളെയും, ഇല്ലായ്മയെയും മറികടക്കാൻ സഹായിച്ചു. ആരോഗ്യം മോശമായിരുന്നിട്ടും അവസാന ആഴ്‌ചകളിൽ പോലും ബ്ലെയ്ക്ക് തന്റെ കലയിൽ ഉറച്ചുനിന്നു, അദ്ദേഹത്തിന്റെ അവസാന രേഖാചിത്രം ഭാര്യയുടെ മുഖമായിരുന്നു. നാല് വർഷത്തിന് ശേഷം, കാതറിൻ തന്റെ ഭർത്താവിന്റെ പെൻസിലുകളിലൊന്ന് കൈയിൽ മുറുകെപ്പിടിച്ച് മരിച്ചു.

ബ്ലെയ്‌ക്സിന്റെ ഊർജ്ജസ്വലമായ പ്രണയം ഉത്തമഗീതത്തിൽ കണ്ടെത്തിയ പ്രണയത്തിന്റെ പ്രതിഫലനമാണ്. ഉത്തമഗീതത്തിന്റെ  വിവരണം തീർച്ചയായും വിവാഹത്തെ സൂചിപ്പിക്കുണ്ടെങ്കിലും, അത് യേശുവിന്റെ എല്ലാ അനുയായികളോടും അവൻ കാണിക്കുന്ന അടങ്ങാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നുവെന്ന് യേശുവിലെ ആദ്യകാല വിശ്വാസികൾ വിശ്വസിച്ചു. ഉത്തമഗീതം “മരണം പോലെ ശക്തമായ ഒരു പ്രണയത്തെ” വിവരിക്കുന്നു, അത് ശ്രദ്ധേയമായ ഒരു ഉപമയാണ്, കാരണം മരണം മനുഷ്യർക്ക് എപ്പോഴും അറിയാവുന്നത് പോലെ അന്തിമവും രക്ഷപ്പെടാനാവാത്തതുമായ ഒരു യാഥാർത്ഥ്യമാണ് (8:6). ഈ ശക്തമായ സ്നേഹം “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാക്യം 6) നമുക്ക് പരിചിതമായ തീകളിൽ നിന്ന് വ്യത്യസ്തമായി, ഈ തീജ്വാലകളെ ഒരു പ്രളയത്തിനും കെടുത്താൻ കഴിയില്ല. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ,” ഉത്തമഗീതം ഊന്നിപ്പറയുന്നു(വാക്യം 7).

നമ്മിൽ ആരാണ് യഥാർത്ഥ സ്നേഹം ആഗ്രഹിക്കാത്തത്? എപ്പോഴൊക്കെ നാം ആത്മാർത്ഥമായ സ്നേഹം അനുഭവിക്കുന്നുവോ, അതിന്റെ ആത്യന്തിക ഉറവിടം ദൈവമാണെന്ന് ഉത്തമഗീതം  നമ്മെ ഓർമ്മിപ്പിക്കുന്നു. യേശുവിൽ, നമുക്ക് ഓരോരുത്തർക്കും അഗാധവും അനശ്വരവുമായ സ്നേഹം അനുഭവിക്കാൻ കഴിയും – അത് ജ്വലിക്കുന്ന തീ പോലെ കത്തുന്നു.