അടുത്തിടെ സാമൂഹ്യമാധ്യമത്തിലെ ഒരു പോസ്റ്റിൽ, ബ്ലോഗർ ബോണി ഗ്രേ തന്റെ ഹൃദയത്തിൽ അമിതമായ സങ്കടം പടർന്നുകയറാൻ തുടങ്ങിയ നിമിഷത്തെ പറ്റി വിവരിക്കുകയുണ്ടായി. അവൾ പ്രസ്താവിച്ചു, “പെട്ടെന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അധ്യായത്തിൽ, . . . എനിക്ക് പരിഭ്രാന്തിയും വിഷാദവും അനുഭവപ്പെടാൻ തുടങ്ങി.” ഗ്രേ അവളുടെ വേദനയെ നേരിടാൻ വ്യത്യസ്ത വഴികൾ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തനിക്ക് ശക്തിയില്ലെന്ന് അവൾ മനസ്സിലാക്കി. “ആരും എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, അതിനാൽ ഞാൻ നിശബ്ദത പാലിക്കുകയും എന്റെ വിഷാദം മാറാൻ പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ദൈവം നമ്മെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നു, നമ്മെ ലജ്ജിപ്പിക്കുവാനോ  നമ്മുടെ വേദനയിൽ നിന്ന് നാം ഒളിച്ചിരിക്കുവാനോ ആഗ്രഹിക്കുന്നില്ല. അവന്റെ സാന്നിധ്യത്തിൽ ഗ്രേ ആശ്വാസം കണ്ടെത്തി; അവളെ കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തിയ തിരമാലകൾക്കിടയിൽ അവൻ അവളുടെ നങ്കൂരമായിരുന്നു.

നാം കൂരിരുൾ താഴ്‌വരയിൽ ആയിരിക്കുകയും നിരാശയിൽ നിറയുകയും ചെയ്യുമ്പോൾ, നമ്മെയും, താങ്ങാൻ ദൈവം അവിടെയുണ്ട്. 18-ാം സങ്കീർത്തനത്തിൽ, ശത്രുക്കളാൽ ഏതാണ്ടു തോൽപ്പിക്കപ്പെട്ട ശേഷം താൻ ആയിരുന്ന താഴ്ചയിൽ നിന്ന് തന്നെ വിടുവിച്ചതിന് ദാവീദ് ദൈവത്തെ സ്തുതിച്ചു. “അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.” (വാക്യം 16). കടലിൽ ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ നിരാശ നമ്മെ വിഴുങ്ങുന്നതായി തോന്നുന്ന നിമിഷങ്ങളിൽ പോലും, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ നമ്മെ എത്തിപ്പിടിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യും, സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും “വിശാലമായ സ്ഥലത്തേക്ക്” നമ്മെ കൊണ്ടുവരും (v. 19) . ജീവിതത്തിലെ വെല്ലുവിളികളാൽ തളർന്നുപോകുമ്പോൾ നമുക്ക് നമ്മുടെ അഭയസ്ഥാനമായി അവനിലേക്ക്‌ നമുക്ക് നോക്കാം.