കോവിഡ് -19 മഹാമാരിയുടെ അനന്തരഫലങ്ങളിലൊന്ന് യാത്രാകപ്പലുകളെ തുറമുഖത്തിൽ പ്രവേശിപ്പിച്ചതും യാത്രക്കാരുടെ സംസർഗ്ഗം ഒഴിവാക്കിയതുമാണ്. ചില വിനോദസഞ്ചാരികളുടെ അഭിമുഖങ്ങൾ ഉൾപ്പെടുന്ന ഒരു ലേഖനം വാൾസ്ട്രീറ്റ് ജേർണൽ അവതരിപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്നത് സംഭാഷണങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെങ്ങനെയെന്ന് അഭിപ്രായ വേളയിൽ ഒരു യാത്രക്കാരൻ, മികച്ച ഓർമ്മശക്തിയുള്ള തന്റെ പങ്കാളി അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലെന്നു മനസ്സിലാക്കിയെന്നു തമാശയോടെ പറഞ്ഞു.
ഇതുപോലുള്ള വ്യാഖ്യാനങ്ങൾ നമ്മെ പുഞ്ചിരിപ്പിക്കുകയും നമ്മുടെ മാനുഷികതയെ ഓർമ്മിപ്പിക്കുകയും നമ്മൾ വിടേണ്ട കാര്യങ്ങളിൽ കൂടുതൽ മുറുകെ പിടിക്കാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തേക്കാം. എന്നിട്ടും നമ്മെ വേദനിപ്പിക്കുന്നവരോട് ദയയോടെ പെരുമാറാൻ നമ്മെ സഹായിക്കുന്നത് എന്താണ്? സങ്കീർത്തനം 103:8-12 പോലുള്ള ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മഹത്തവനായ നമ്മുടെ ദൈവത്തിൻറെ കൃപാ കടാക്ഷം.
8-10 വരെയുള്ള വാക്യങ്ങളുടെ സന്ദേശത്തിന്റെ വ്യാഖ്യാനം ശ്രദ്ധേയമാണ്: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” നാം പ്രാർത്ഥനാപൂർവ്വം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുന്നത് പാപത്തെക്കുറിച്ചു ഒരു വീണ്ടു വിചാരമുണ്ടാവാൻ നമ്മെ സഹായിക്കും. കൃപയും കരുണയും ക്ഷമയും ഓർക്കാതെ നമ്മൾ ദോഷം ചെയ്യാൻ നിരൂപിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കും.
അവർ താങ്കൾക്ക് ചെയ്ത ദ്രോഹിച്ചതിന്റെ പേരിൽ താങ്കൾ ആരെയാണ് ഉപദ്രവിക്കാൻ പ്രലോഭിപ്പിച്ചത്? നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നത് ആരോടാണ്?
കരുണയുടെയും ദയയുടെയും ക്ഷമയുടെയും ദൈവമേ, എന്നെ വേദനിപ്പിച്ചവരോട് കൃപയും കരുണയും കാണിക്കുവാൻ എന്നെ സഹായിക്കേണമേ.