മാളിൻറെ പുറത്തേക്കുള്ള കവാടത്തിലേക്ക് ബൃന്ദ നടക്കുകയായിരുന്നു, അപ്പോൾ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ഒരു പിങ്ക് നിറം അവളുടെ കണ്ണിൽ പെട്ടു. അവൾ തിരിഞ്ഞു “പരുത്തി മിഠായി നിറമുള്ള ആ കോട്ടിന്” മുന്നിൽ ആകൃഷ്ടയായി നിന്നു. ഓ, ഹോളിക്ക് അത് എത്ര ഇഷ്ടമാകും! അവിവാഹിതയായ അവളുടെ സഹപ്രവർത്തകയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഹോളിക്ക് ഒരു കോട്ട് ആവശ്യമാണെന്ന് ബ്രെൻഡയ്ക്ക് അറിയാമായിരുന്നെങ്കിലും, തന്റെ സുഹൃത്ത് ഒരിക്കലും തനിക്കായി അത്തരമൊരു കാര്യത്തിന് പണം ചിലവഴിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുതായൊന്നു ആലോചിച്ചതിനു ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ പേഴ്സ് കൈയിലെടുത്തു. കോട്ട് ഹോളിയുടെ വീട്ടിലേക്ക് കയറ്റി അയക്കാൻ ഏർപ്പാട് ചെയ്തു. അവൾ ഒരു പേരുവയ്‌ക്കാത്ത കുറിപ്പ് ചേർത്തു, “താങ്കൾ വളരെ പ്രിയപെട്ടവളാണ്.” ബൃന്ദ തന്റെ കാറിൽ നൃത്തം ചെയ്തു.

ദൈവീക പ്രോത്സാഹനത്താലുള്ള ദാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് സന്തോഷം. പൗലോസ് കൊരിന്ത്യർക്ക് ദാനം ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയപ്പോൾ, അവൻ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) . “ഉദാരമായി വിതയ്ക്കുന്നവൻ ഉദാരമായി കൊയ്യും” (വാക്യം 6) എന്നും അദ്ദേഹം കുറിച്ചു.

ചില സമയങ്ങളിൽ നമ്മൾ വഴിപാട് പാത്രത്തിലേക്ക് പണം ഇട്ടുകൊടുക്കും. മറ്റ് സമയങ്ങളിൽ നമ്മൾ പ്രയോജനമുള്ള ഒരു ശുശ്രൂഷയ്ക്ക് ഓൺലൈനായി സംഭാവന ചെയ്യുന്നു. തന്റെ സ്നേഹത്തിന്റെ മൂർത്തമായ പ്രകടനത്തിലൂടെ ഒരു സുഹൃത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ ദൈവം നമ്മെ നയിക്കുന്ന നിമിഷങ്ങളുണ്ട്. നമുക്ക് ഒരു ബാഗ് പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയും, ഒരു ടാങ്ക് ഗ്യാസ് . . . അല്ലെങ്കിൽ തികച്ചും പിങ്ക് കോട്ടിന്റെ സമ്മാനം പോലും.