2021 ഫെബ്രുവരി 18-ന് ചൊവ്വാ പര്യവേഷണ വാഹനം പെർസിവേറെൻസ് ആ ചുമന്ന ഗ്രഹത്തിൽ ഇറങ്ങിയപ്പോൾ, അതിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരുന്നവർ “ഭീകരതയുടെ ഏഴ് മിനിറ്റുകൾ” അനുഭവിച്ചു. പേടകം അതിന്റെ 292 ദശലക്ഷം മൈൽ യാത്ര അവസാനിപ്പിച്ചപ്പോൾ, അത് സ്വന്തമായി ചെയ്യേണ്ട സങ്കീർണ്ണമായ ലാൻഡിംഗ് നടപടിക്രമത്തിലൂടെ കടന്നുപോയി. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള സിഗ്നലുകൾക്ക് കുറച്ച് മിനിറ്റുകൾ എടുക്കും, അതിനാൽ ലാൻഡിംഗ് സമയത്ത് നാസയ്ക്ക് പെർസിവേറെൻസിൽ നിന്ന് കേൾക്കാൻ കഴിഞ്ഞില്ല. ദൗത്യത്തിനായി വളരെയധികം പരിശ്രമവും വിലയും ചെലവഴിച്ച ടീമിന് ബന്ധംസ്ഥാപിക്കാൻ കഴിയാത്തതു ഭയപ്പെടുത്തുന്നതായിരുന്നു.
നമ്മൾ ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെന്ന് തോന്നുമ്പോൾ ചിലപ്പോൾ നാം ഭയം അനുഭവിച്ചേക്കാം – നമ്മൾ പ്രാർത്ഥിക്കുന്നു, പക്ഷേ നമുക്ക് ഉത്തരം ലഭിക്കുന്നില്ല. തിരുവെഴുത്തുകളിൽ, പ്രാർത്ഥനയ്ക്ക് വേഗം മറുപടി ലഭിക്കുന്നവരെയും (ദാനിയേൽ 9:20-23 കാണുക) ദീർഘ കാലമായി ഉത്തരം ലഭിക്കാത്തവരെയും നമ്മൾ കണ്ടുമുട്ടുന്നു (1 സാമുവൽ 1:10-20 ലെ ഹന്നയുടെ കഥ കാണുക). മറിയയുടെയും മാർത്തയുടെയും ഹൃദയങ്ങളിൽ തീർച്ചയായും സങ്കടം ഉളവാക്കിയ, വൈകിയ ഉത്തരത്തിന്റെ ഏറ്റവും തീവ്രമായ ഉദാഹരണം, രോഗിയായ സഹോദരനായ ലാസറിനെ സഹായിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെട്ടതാണ് (യോഹന്നാൻ 11:3). യേശു വരാൻ വൈകി, അവരുടെ സഹോദരൻ മരിച്ചു (വാ. 6-7, 14-15). എന്നാൽ നാല് ദിവസത്തിന് ശേഷം, ലാസറിനെ ഉയിർപ്പിച്ച് ക്രിസ്തു ഉത്തരം നൽകി (വാ. 43-44).
നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം “[അവന്റെ] കൃപയുടെ സിംഹാസനത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോൾ ദൈവത്തിന് ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. . . [അതുകൊണ്ടു] കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക” (എബ്രായർ 4:16).
ഉത്തരം ലഭിക്കാത്തതുപോലെയുള്ള എന്തിനുവേണ്ടിയാണ് താങ്കൾ പ്രാർത്ഥിക്കുന്നത്? ദൈവത്തിനായി കാത്തിരിക്കുമ്പോൾ അവനു എങ്ങനെ താങ്കളുടെ വിശ്വാസം വർധിപ്പിക്കാൻ കഴിയും?
സ്നേഹമുള്ള ദൈവമേ, എന്റെ ഹൃദയത്തിലുള്ളത് എന്താണെന്ന് നിനക്കറിയാം. നിന്റെ മറുപടിക്കായുള്ള എന്റെ കാത്തിരിപ്പിൽ നിന്നിൽ വിശ്വസിക്കാൻ എന്നെ സഹായിക്കൂ.