Month: ജനുവരി 2023

ക്ഷമിക്കുന്ന സ്നേഹം

എൺപത് വർഷത്തെ ദാമ്പത്യം! എന്റെ ഭർത്താവിന്റെ അമ്മാവൻ പീറ്റും മുത്തശ്ശി റൂത്തും 2021 മെയ് 31-ന് ഈ ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിച്ചു. 1941-ൽ റൂത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, വിവാഹിതരാകാൻ യുവ ദമ്പതികൾ വളരെ ഉത്സുകരായി, പിറ്റേന്ന് അവർ ഒളിച്ചോടി. റൂത്ത് ബിരുദം നേടി. ദൈവമാണ് തങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതെന്നും ഈ വർഷങ്ങളിലെല്ലാം അവരെ നയിച്ചതെന്നും പീറ്റും റൂത്തും വിശ്വസിക്കുന്നത് .

എട്ട് ദശാബ്ദക്കാലത്തെ ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, തങ്ങളുടെ ബന്ധം നിലനിർത്തുന്നതിനുള്ള ഒരു താക്കോൽ, ക്ഷമ  തിരഞ്ഞെടുക്കാനുള്ള തീരുമാനമാണെന്ന് പീറ്റും റൂത്തും സമ്മതിക്കുന്നു. ദയയില്ലാത്ത വാക്കിലൂടെയോ, വാഗ്ദാനത്തിലൂടെയോ, മറന്നുപോയ ഒരു ഉത്തരവാദിത്തത്തിലൂടെയോ, പരസ്പരം വേദനിപ്പിക്കുന്ന രീതികൾക്ക് നമുക്കെല്ലാവർക്കും പതിവായി ക്ഷമ ആവശ്യമാണെന്ന് ആരോഗ്യകരമായ ബന്ധത്തിലുള്ള ഏതൊരാളും മനസ്സിലാക്കുന്നു.

 

യേശുവിൽ വിശ്വസിക്കുന്നവരെ ഐക്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതിനായി എഴുതിയ തിരുവെഴുത്തുകളുടെ ഒരു ഭാഗത്ത്, ക്ഷമയുടെ പ്രധാന പങ്ക് പൗലോസ് പരാമർശിക്കുന്നു. "അനുകമ്പ, ദയ, വിനയം, സൗമ്യത, ക്ഷമ" (കൊലോസ്യർ 3:12) തിരഞ്ഞെടുക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചതിന് ശേഷം, "ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ."(വാക്യം 13) എന്ന പ്രോത്സാഹനം പൗലോസ് കൂട്ടിച്ചേർക്കുന്നു. ഏറ്റവും പ്രധാനമായി, ഓരോരുത്തരുമായുള്ള അവരുടെ എല്ലാ ഇടപെടലുകളും സ്നേഹത്താൽ നയിക്കപ്പെടണം (വാക്യം 14).

 

പൗലോസ് വിവരിച്ച സ്വഭാവസവിശേഷതകളെ മാതൃകയാക്കുന്ന ബന്ധങ്ങൾ ഒരു അനുഗ്രഹമാണ്. സ്‌നേഹവും ക്ഷമയും ഉള്ള ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ.

പ്രതിരോധശേഷിയുള്ള ഒരു ജീവിതം

കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോയുടെ ചലച്ചിത്രാവിഷ്കാരത്തിലെ പ്രശസ്തമായ ഒരു രംഗത്തിൽ, പതിനാറ് വയസ്സുള്ള ഒരു യുവാവിന് ജന്മദിന ടോസ്റ്റ് നൽകുന്നു, “എന്റെ യുവ സുഹൃത്തേ, ജീവിതം ഒരു കൊടുങ്കാറ്റാണ്. നിങ്ങൾ ഇപ്പോൾ ഒരു നിമിഷം സൂര്യപ്രകാശത്തിലേക്ക് കുതിക്കും, അടുത്ത നിമിഷം പാറക്കെട്ടുകളിൽ തകർന്നുപോകും. ആ കൊടുങ്കാറ്റ് വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവോ അതാണ് നിങ്ങളെ ഒരു മനുഷ്യനാക്കുന്നത്. നിങ്ങൾ ആ കൊടുങ്കാറ്റിലേക്ക് നോക്കുകയും റോമിൽ ചെയ്‌തതുപോലെ നിങ്ങളാൽ കഴിയുന്ന രീതിയിൽ പ്രതിരോധിക്കുക, എന്നാൽ കഴിയുന്നിടത്തോളമെല്ലാം ഞാൻ ചെയ്യും!”

        മുൻകൂട്ടി നിശ്ചയിച്ച ഉത്തരവാദിത്തങ്ങൾ പോലെ എല്ലാ കാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ,…

"തിളങ്ങുന്ന" കാര്യങ്ങളുമായി പൊരുതുന്നു

1960 - കളിലെ ഒരു ടിവി സീരിയലിൽ, താൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ മകനെ അനുവദിക്കണമെന്ന് ഒരാൾ നായകനോട് പറയുന്നു. ചെറുപ്പക്കാരനെ സ്വയം തീരുമാനമെടുക്കാൻ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് നായകൻ പ്രതികരിക്കുന്നു. തന്നെ ആദ്യം ആകർഷിക്കുന്ന കാര്യം അവൻ സ്വന്തമാക്കും. പിന്നെ, അതിൽ ഒരു കൊളുത്തുണ്ടെന്ന് അയാൾ കണ്ടെത്തുമ്പോഴേക്കും, അത് വളരെ വൈകിയിട്ടുണ്ടാകും. തെറ്റായ കാര്യങ്ങൾ വളരെ ആകർഷതയോടെ പൊതിഞ്ഞു വരുന്നു മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ മികച്ചതായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ പ്രയാസവുമാണ്. മാതാപിതാക്കൾ ശരിയായ പെരുമാറ്റം മാതൃകയാക്കുന്നതും “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും” സഹായിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു. 
 

നായകന്റെ വാക്കുകൾ സദൃശവാക്യങ്ങളിൽ കാണപ്പെടുന്ന ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു: "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല" (22:6). പലരും ഈ വാക്കുകൾ ഒരു വാഗ്ദാനമായി വായിച്ചിട്ടുണ്ടെങ്കിലും, അവ ശരിക്കും ഒരു വഴികാട്ടിയാണ്. യേശുവിൽ വിശ്വസിക്കാനുള്ള സ്വയം തീരുമാനം എടുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള നമ്മുടെ സ്നേഹത്തിലൂടെ ഒരു വേദപുസ്തക അടിസ്ഥാനം സ്ഥാപിക്കാൻ നമുക്ക് സഹായിക്കാനാകും. നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ള കൊച്ചുകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ, അവർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനും അവന്റെ വഴികളിൽ നടക്കാനും "വക്രന്റെ വഴിയിൽ " (വാക്യം 5) നടക്കാതിരിപ്പാനും നമുക്ക് പ്രാർത്ഥിക്കാം.

 

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ "തിളങ്ങുന്ന  കാര്യങ്ങളുടെ" മേൽ നമ്മുടെ സ്വന്തം വിജയം ശക്തമായ സാക്ഷ്യമാണ്. യേശുവിന്റെ ആത്മാവ് പ്രലോഭനങ്ങളെ ചെറുക്കാനും നമ്മുടെ ജീവിതത്തെ അനുകരിക്കേണ്ട മാതൃകകളാക്കി മാറ്റാനും സഹായിക്കുന്നു.

നഷ്ടമില്ല

എന്റെ സുഹൃത്ത് റൂയൽ തന്റെ പഴയ ഒരു സഹപാഠിയുടെ വീട്ടിൽ നടന്ന ഒരു ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തു. അവിടുത്തെ ജലാശയത്തെ അഭിമുഖീകരിക്കുന്ന ആ വലിയ വീടിന് ഇരുന്നൂറ് പേരെ ഉൾക്കൊള്ളാൻ കഴിയും, അത് റൂയലിന്റെ ഉള്ളിൽ സ്വയം ചെറുതാവുന്നതു പോലെ തോന്നി. 

 

റൂയൽ എന്നോട് പറഞ്ഞു, “വിദൂര ഗ്രാമങ്ങളിലെ പള്ളികളിൽ കർതൃവേലയിൽ ഏർപ്പെട്ടതിന്റെ സന്തോഷകരമായ വർഷങ്ങൾ എനിക്ക് ഉണ്ടായിരുന്നു”, ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ സുഹൃത്തിനോട് എനിക്ക് അസൂയ തോന്നി. എന്റെ ബിരുദം ഉപയോഗിച്ച് ഞാൻ ഒരു ബിസിനസ്സ് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതനിലവാരം എത്ര വ്യത്യസ്തമായിരുന്നേനെ എന്ന്  എന്റെ ചിന്തകൾ വഴിമാറി.

 

“എന്നാൽ അസൂയപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ പിന്നീട് എന്നെത്തന്നെ ഓർമ്മിപ്പിച്ചു,” റൂയൽ ഒരു പുഞ്ചിരിയോടെ തുടർന്നു. "ദൈവത്തെ സേവിക്കുന്നതിൽ ഞാൻ എന്റെ ജീവിതം നിക്ഷേപിച്ചു, ഫലങ്ങൾ നിത്യതവരെ നിലനിൽക്കും." ആ വാക്കുകൾ പറയുമ്പോൾ അവന്റെ മുഖത്തെ ശാന്തമായ ഭാവം ഞാൻ എപ്പോഴും ഓർക്കും.

 

മത്തായി 13:44-46-ലെ യേശുവിന്റെ ഉപമകളിൽ നിന്ന് റൂയൽ സമാധാനം കണ്ടെത്തി. ദൈവരാജ്യമാണ് പരമമായ സമ്പത്തെന്ന് അവനറിയാമായിരുന്നു. അവന്റെ രാജ്യം അന്വേഷിക്കുന്നതും ജീവിക്കുന്നതും വിവിധ രൂപത്തിലായിരിക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, ഇത് മുഴുസമയ ശുശ്രൂഷയെ അർത്ഥമാക്കാം, മറ്റുള്ളവർക്ക് അത് ഒരു ജോലിസ്ഥലത്ത് സുവിശേഷം ജീവിക്കുന്നതായിരിക്കാം. ദൈവം നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് തിരഞ്ഞെടുത്തത് എന്നത് പരിഗണിക്കാതെ തന്നെ, യേശുവിന്റെ ഉപമകളിലെ മനുഷ്യരെപ്പോലെ, നമുക്ക് നൽകിയിട്ടുള്ള നശ്വരമായ നിധിയുടെ മൂല്യം അറിഞ്ഞുകൊണ്ട്, നമുക്ക് അവന്റെ നയിക്കലിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാം. ഈ ലോകത്തിലെ എല്ലാറ്റിനെക്കാളും ദൈവത്തെ അനുഗമിക്കുന്നതിലൂടെ നാം നേടുന്ന  എല്ലാറ്റിനും അനന്തമായ വിലയുണ്ട് (1 പത്രോസ് 1:4-5).

 

നമ്മുടെ ജീവിതം, അവന്റെ കരങ്ങളിൽ വയ്ക്കുമ്പോൾ, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ കഴിയും.

നഷ്ടപ്പെട്ടു, കണ്ടെത്തി, ആനന്ദിച്ചു

"അവർ എന്നെ 'റിംഗ് മാസ്റ്റർ' എന്ന് വിളിക്കുന്നു. ഈ വർഷം ഇതുവരെ 167 നഷ്ടപ്പെട്ട മോതിരങ്ങൾ ഞാൻ കണ്ടെത്തി."

 

എന്റെ ഭാര്യ കാരിയുമൊത്ത് കടൽത്തീരത്ത് നടക്കുന്നതിനിടയിൽ, സർഫ് ലൈനിന് തൊട്ടുതാഴെയുള്ള ഒരു പ്രദേശം ലോഹങ്ങൾ കണ്ടെടുക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്ന ഒരു വൃദ്ധനുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. “ചിലപ്പോൾ മോതിരങ്ങളിൽ പേരുകൾ ഉണ്ടാകും,” അദ്ദേഹം വിശദീകരിച്ചു, “ഞാൻ അവ തിരികെ നൽകുമ്പോൾ അവയുടെ ഉടമകളുടെ മുഖത്തെ സന്തോഷം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച് ആരെങ്കിലും കളഞ്ഞു പോയത് അന്വേഷിച്ചു വന്നിട്ടുണ്ടോ എന്ന് നോക്കും. വർഷങ്ങളായി നഷ്ടപ്പെട്ട മോതിരങ്ങൾ വരെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങൾ കണ്ടെടുക്കുന്നത് എനിക്ക് ഇഷ്ടമാണെന്നും എന്നാൽ അത് തുടർച്ചയായി ചെയ്യാറില്ലെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, "പോയില്ലെങ്കിൽ താങ്കൾക്ക് അത് അറിയാൻ കഴിയില്ല!" എന്ന് പറഞ്ഞു അദ്ദേഹം യാത്രയായി.

 

ലൂക്കോസ് 15-ൽ മറ്റൊരു തരത്തിലുള്ള "തിരയലും രക്ഷപെടുത്തലും" നാം കാണുന്നു. ദൈവത്തിൽ നിന്ന് അകന്നിരിക്കുന്ന ആളുകളെ കരുതിയതിന് യേശുവിനെ വിമശിർച്ചിട്ടുണ്ട്(വാ. 1-2). മറുപടിയായി, നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങളെക്കുറിച്ച് അവൻ മൂന്ന് കഥകൾ പറഞ്ഞു - ഒരു ആട്, ഒരു നാണയം, ഒരു മകൻ. കാണാതെപോയ ആടിനെ കണ്ടെത്തുന്ന മനുഷ്യൻ “കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.” (ലൂക്കാ 15:5-6). എല്ലാ കഥകളും ആത്യന്തികമായി പറയുന്നത് നഷ്ടപ്പെട്ട ആളുകളെ  കണ്ടെത്തുന്നതും  കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമാണ്.

 

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ്" യേശു വന്നത്(19:10), അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നത്  അവനെ അനുഗമിക്കാനും   ദൈവത്തിലേക്ക് തിരികെ വരാനുമാണ് (മത്തായി 28:19 കാണുക). മറ്റുള്ളവർ തന്നിലേക്ക് മടങ്ങിവരുന്നത്‌ കാണാൻ സന്തോഷത്തോടെ അവൻ കാത്തിരിക്കുന്നു.  മടങ്ങി പോയില്ലെങ്കിൽ ആ സന്തോഷം നമുക്ക് അനുഭവിക്കാൻ കഴിയില്ല.