ക്യാമ്പസിലെ യുവ ശുശ്രൂഷകൻ അസ്വസ്ഥനായി കാണപ്പെട്ടു. പക്ഷേ, ദൈവത്തിന്റെ മാർഗനിർദേശത്തിനും അവന്റെ സഹായത്തിനുമായി പ്രാർത്ഥിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. പൗലൊസ് ആവശ്യപ്പെട്ടതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കുക. മറുപടിയായി യുവാവ് ഏറ്റുപറഞ്ഞു, ”എനിക്ക് ഇനിമേൽ പ്രാർത്ഥനയിൽ വിശ്വാസമുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല.” അദ്ദേഹം നെറ്റി ചുളിച്ചു. ”അല്ലെങ്കിൽ ദൈവം കേൾക്കുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. ലോകത്തെ നോക്കൂ.” ആ യുവ നേതാവ് സ്വന്തം ശക്തിയിൽ ഒരു ശുശ്രൂഷ “കെട്ടിപ്പടുക്കുക” ആയിരുന്നു, ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ദൈവത്തെ നിരസിച്ചു.

സഭയുടെ മൂലക്കല്ലെന്ന നിലയിൽ യേശു എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു-തുടക്കം മുതൽ തന്നേ. വാസ്തവത്തിൽ, തന്റെ സ്വന്തം ജനത്താൽ തന്നേ (യോഹന്നാൻ 1:11). പലരും ഇന്നും അവനെ നിരസിക്കുന്നു, അവരുടെ ജീവിതം, ജോലി, സഭകൾ പോലും വിലകുറഞ്ഞ അടിത്തറയിൽ-തങ്ങളുടെ സ്വന്തം പദ്ധതികൾ, സ്വപ്‌നങ്ങൾ, മറ്റ് വിശ്വസനീയമല്ലാത്ത അടിത്തറയിൽ -കെട്ടിപ്പൊക്കാൻ പാടുപെടുന്നു. എങ്കിലും നമ്മുടെ നല്ല രക്ഷകൻ മാത്രമാണ് നമ്മുടെ ശക്തിയും പ്രതിരോധവും (സങ്കീർത്തനം 118:14). തീർച്ചയായും, ‘വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു’ (വാ. 22).

നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മൂലയിൽ ഇരുന്നുകൊണ്ട്, അവന്റെ വിശ്വാസികൾ അവനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ശരിയായ വിന്യാസം അവൻ നൽകുന്നു. അതിനാൽ, ‘യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്‌കേണമേ’ (വാ. 25) എന്നു നമുക്കവനോടു പ്രാർത്ഥിക്കാം. ഫലമോ? ‘യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ (വാ.  26). അവൻ ശക്തനും നല്ലവനുമായതിനാൽ നമുക്ക് അവനു നന്ദി പറയാം.