‘ആരാധന കഴിഞ്ഞോ?’ ഞായറാഴ്ച ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് രണ്ട് കുട്ടികളുമായി ഞങ്ങളുടെ സഭയിൽ എത്തിയ ഒരു യുവമാതാവ് ചോദിച്ചു. എന്നാൽ സമീപത്തെ ഒരു സഭയിൽ രണ്ട് ഞായറാഴ്ച ശുശ്രൂഷകൾ ഉണ്ടെന്നും രണ്ടാമത്തേത് ഉടൻ ആരംഭിക്കുമെന്നും അവളെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. “അവിടെ കൊണ്ടാക്കണോ?” യുവ മാതാവ് നന്ദിപുരസ്സരം ഉവ്വ് എന്നു പറഞ്ഞു. പിന്നീട് ചിന്തിച്ചിട്ട്, അഭിവാദ്യം ചെയ്തയാൾ ഈ നിഗമനത്തിലെത്തി: “സഭ കഴിഞ്ഞോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സഭ എന്നേക്കും തുടരുന്നു.”

സഭ ഒരു ദുർബലമായ ‘കെട്ടിടം’ അല്ല. പൗലൊസ് എഴുതി, “വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ,” പൗലൊസ് എഴുതി, ”ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു” (എഫെസ്യർ 2:19-22).

യേശു തന്നെ നിത്യതയോളം നിലനില്ക്കുന്ന തന്റെ സഭ സ്ഥാപിച്ചു. തന്റെ സഭയെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും, ‘പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല’ (മത്തായി 16:18) എന്ന് അവൻ പ്രഖ്യാപിച്ചു.

ഈ ശാക്തീകരണ കണ്ണാടിയിലൂടെ, നമ്മുടെ പ്രാദേശിക സഭകളെ -നമ്മെയെല്ലാവരെയും-‘ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും’ (എഫെസ്യർ 3:21) പണിയപ്പെടുന്ന ദൈവത്തിന്റെ സാർവത്രിക സഭയുടെ ഭാഗമായി നമുക്കു നോക്കിക്കാണാൻ കഴിയും.