Month: ആഗസ്റ്റ് 2023

പ്രോത്സാഹനത്തിനുള്ള വരം

“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തലകടത്തി എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല.

തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ…

തുറന്ന ഇടങ്ങൾ കണ്ടെത്തുക

മാർജിൻ എന്ന തന്റെ പുസ്തകത്തിൽ, ഡോ. റിച്ചാർഡ് സ്വെൻസൺ എഴുതുന്നു, “നമുക്ക് ശ്വസിക്കാൻ കുറച്ച് ഇടമുണ്ടായിരിക്കണം. നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സുഖപ്പെടാനുള്ള അനുവാദവും വേണം. വേഗതയാൽ നമ്മുടെ ബന്ധങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. . . .'' നമ്മുടെ കുട്ടികൾ മുറിവേറ്റ നിലയിൽ നിലത്ത് കിടക്കുന്നു, നമ്മുടെ അതിവേഗ സദുദ്ദേശ്യത്താൽ ചവിട്ടിമെതിക്കപ്പെടുന്നു. ദൈവം ഇപ്പോൾ ക്ഷീണിതനാണോ? അവൻ ഇനി ആളുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കു നയിക്കുകയില്ലേ? ഭൂതകാലത്തിന്റെ വിശാലമായ തുറസ്സായ സ്ഥലങ്ങൾ ആരാണ് കൊള്ളയടിച്ചത്, നമുക്ക് അവ എങ്ങനെ തിരികെ ലഭിക്കും?'' സ്വെൻസൺ പറയുന്നത്, നമുക്ക്…

ക്രിസ്തുവിന്റെ ശക്തി

2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, “ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ…

ആരാധനയുടെ ഉത്സവങ്ങൾ

ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്‌കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി.

എന്നിരുന്നാലും, ദൈവത്തെ…

ബ്രാൻഡ് അംബാസഡർമാരേക്കാളധികം

ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു.

കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, “സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല.

2…