ഒരു ട്രാക്ക് മീറ്റ് പോലെയാണ് പ്രഭാതം ആരംഭിച്ചത്. ദിവസത്തിലെ നിരവധി ജോലിത്തിരക്കുകളുടെ പല്ലുകൾക്കിടയിലേക്ക് ഞാൻ കിടക്കയിൽ നിന്ന് എടുത്തു ചാടി. കുട്ടികളെ സ്കൂളിൽ എത്തിക്കുക. ചെക്ക്. ജോലിയിൽ പ്രവേശിക്കുക. ചെക്ക്. വ്യക്തിപരവും തൊഴിൽപരവുമായ ജോലികൾ ഇടയ്ക്കിടെ ചേർത്തുകൊണ്ട് ഞാൻ എന്റെ “ചെയ്യേണ്ടവയുടെ” ലിസ്റ്റ് എഴുതാൻ ശ്രമം നടത്തി:
“. . . 13. ലേഖനം എഡിറ്റ് ചെയ്യുക. 14. ഓഫീസ് വൃത്തിയാക്കുക. 15. സ്ട്രാറ്റജിക് ടീം പ്ലാനിംഗ്. 16. ടെക് ബ്ലോഗ് എഴുതുക. 17. തറ വൃത്തിയാക്കുക. 18. പ്രാർത്ഥിക്കുക.”
ഞാൻ പതിനെട്ടാം നമ്പറിൽ എത്തിയപ്പോൾ, എനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് ഞാൻ ഓർത്തു. പക്ഷേ, എന്റെ സ്വന്തം നിലയിൽ അതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒറ്റയ്ക്ക് അതു ചെയ്യുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് ഞാൻ വളരെ ദൂരം എത്തിയിരുന്നു.
യേശുവിന് അറിയാമായിരുന്നു. നമ്മുടെ നാളുകൾ അടിയന്തിരസ്വഭാവമുള്ള ജോലികളാൽ ഒന്നിനുമുകളിൽ മറ്റൊന്നായി തകർന്നുവീഴുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഉപദേശിക്കുന്നു, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33).
യേശുവിന്റെ വാക്കുകൾ ഒരു കൽപ്പനയായി കേൾക്കുന്നത് സ്വാഭാവികമാണ്. അവ അങ്ങനെതന്നെയാണ്. എന്നാൽ ഇവിടെ അതിൽ കൂടുതൽ ഉണ്ട് – ഒരു ക്ഷണം. മത്തായി 6-ൽ, ലോകത്തിന്റെ ഭ്രാന്തമായ ഉത്കണ്ഠ (വാ. 25-32) വിശ്വാസയോഗ്യമായ ഒരു ജീവിതത്തിനായി അനുദിനം കൈമാറാൻ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവം, അവന്റെ കൃപയാൽ, നമ്മുടെ എല്ലാ ദിവസത്തിലും നമ്മെ സഹായിക്കുന്നു-ജീവിതത്തെ അവന്റെ വീക്ഷണകോണിൽ നിന്ന് കാണാൻ ഓർക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തുമ്പോൾ പോലും അവൻ നമ്മെസഹായിക്കും.
ഓരോ ദിവസവും നമുക്ക് എങ്ങനെ ആദ്യം ദൈവത്തിലേക്ക് തിരിയാൻ കഴിയും? സമ്മർദ്ദപൂരിതമായ ദിവസങ്ങളിൽ, നിങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ യേശുവിനെ വിശ്വസിക്കാൻ നിങ്ങളെ സഹായിക്കുന്നതെന്താണ്?
പിതാവേ, എന്റെ ഉത്കണ്ഠ ഉപേക്ഷിക്കാനും ഓരോ ദിവസവും അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന സമൃദ്ധമായ കരുതലിന്റെ ജീവിതം സ്വീകരിക്കാനുമുള്ള അങ്ങയുടെ ക്ഷണത്തിന് നന്ദി പറയുന്നു.