“വെളിച്ചത്തിലേക്ക് പോകൂ!” അടുത്തിടെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു വലിയ നഗരത്തിലെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ എന്റെ ഭർത്താവ് ഉപദേശിച്ചത് അതാണ്. ഞങ്ങൾ ഒരു സുഹൃത്തിനെ സന്ദർശിച്ചശേഷം ഞങ്ങൾ ഒരു എലിവേറ്ററിൽ നിന്ന് പുറത്തുകടന്നപ്പോൾ, വാരാന്ത്യമായതിൽ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ ആരെയും കണ്ടില്ല. പാതിവെളിച്ചമുള്ള ഇടനാഴികളിൽ ഞങ്ങൾ ചുറ്റിക്കറങ്ങി, ഒടുവിൽ ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട ഒരാൾ പറഞ്ഞു ”ഈ ഇടനാഴികളെല്ലാം ഒരുപോലെയാണ്,” “എന്നാൽ എക്സിറ്റ് ഈ വഴിയാണ്” അദ്ദേഹം തുടർന്നു.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, ഞങ്ങൾ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്തി-തീർച്ചയായും, അത് ശോഭയുള്ള സൂര്യപ്രകാശത്തിലേക്ക് നയിക്കുന്നതായിരുന്നു.
ആശയക്കുഴപ്പത്തിലായ, നഷ്ടപ്പെട്ട അവിശ്വാസികളെ അവരുടെ ആത്മീയ അന്ധകാരത്തിൽ നിന്ന് തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചു. ”ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹന്നാൻ 8:12). അവന്റെ വെളിച്ചത്തിൽ, ഇടർച്ചകൾ, പാപം, അന്ധകാര മേഖലകൾ എന്നിവ നമുക്ക് കാണാൻ കഴിയും. അവൻ നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ പാതയിലേക്കും തന്റെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് അത്തരം അന്ധകാരത്തെ നീക്കം ചെയ്യാൻ നാം അവനെ അനുവദിക്കുന്നു. യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ച അഗ്നിസ്തംഭം പോലെ, ക്രിസ്തുവിന്റെ വെളിച്ചം നമുക്ക് ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകുന്നു.
യോഹന്നാൻ വിശദീകരിച്ചതുപോലെ, യേശു “സത്യ വെളിച്ചം” (യോഹന്നാൻ 1:9) “ഇരുളോ അതിനെ പിടിച്ചടക്കിയില്ല” (വാ. 5). ജീവിതത്തിലൂടെ അലഞ്ഞുതിരിയുന്നതിനുപകരം, അവൻ വഴി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശത്തിനായി അവനെ അന്വേഷിക്കാം.
ക്രിസ്തുവിന്റെ ശുദ്ധീകരണ വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ ഏതെല്ലാം മേഖലകൾക്ക് ആവശ്യമാണ്? നിങ്ങൾ അവന്റെ വെളിച്ചം അന്വേഷിക്കുമ്പോൾ, ഏത് ഇടർച്ചകളാണ് നിങ്ങൾ ഒഴിവാക്കുക?
പ്രിയ യേശുവേ, അന്ധകാരം നിറഞ്ഞ ലോകത്ത്, എന്റെ ഹൃദയത്തിലും പാതയിലും അങ്ങയുടെ യഥാർത്ഥ വെളിച്ചം പ്രകാശിപ്പിക്കണമേ.