താമസിച്ചുപോയിരുന്നു. ടോമിന് തന്റെ കോംബാറ്റ് ബൂട്ടുകൾക്ക് താഴെ “ക്ലിക്ക്” ’ ശബ്ദം അനുഭവപ്പെട്ടു. സ്വാഭാവികമായി, പെട്ടെന്ന് അഡ്രിനാലിൻ ശരീരത്തിൽ നിറയുകയും ടോം മുകളിലേക്കു ചാടുകയും ചെയ്തു. ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചില്ല. പിന്നീട് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘം ഭൂമിക്കടിയിൽ 36 കിലോഗ്രാം ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. ആ ബൂട്ടുകൾ തേഞ്ഞുതീരുന്നതുവരെ ടോം അവ ധരിച്ചു. “എന്റെ ഭാഗ്യ ബൂട്ടുകൾ,” എന്നാണവൻ അവയെ വിളിക്കുന്നത്.

തന്റെ രക്ഷപ്പെടലിന്റെ ഓർമ്മയ്ക്കായി ടോം ആ ബൂട്ടുകളെ മുറുകെപ്പിടിച്ചിരിക്കാം. എന്നാൽ വസ്തുക്കളെ “ഭാഗ്യം” ആയി കണക്കാക്കാനോ അവയ്ക്ക് “അനുഗൃഹീതം” എന്ന കൂടുതൽ ആത്മീയ ലേബൽ നൽകാനോ ആളുകൾ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. നാം ഒരു വസ്തുവിനെ-ഒരു ചിഹ്നത്തെപ്പോലും-ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി കണക്കാക്കുമ്പോൾ അപകടം വരുന്നു.

യിസ്രായേല്യർ ഇത് കഠിനമായ രീതിയിൽ പഠിച്ചു. ഫെലിസ്ത്യ സൈന്യം അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. യിസ്രായേൽ പരാജയം അവലോകനം ചെയ്തപ്പോൾ, “യഹോവയുടെ നിയമ പെട്ടകം” യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകാൻ ഒരാൾ ചിന്തിച്ചു (1 ശമൂവേൽ 4:3). അതൊരു നല്ല ആശയമായി എല്ലാവർക്കും തോന്നി (വാ. 6-9). എല്ലാത്തിനുമുപരി, ഉടമ്പടിയുടെ പെട്ടകം ഒരു വിശുദ്ധ വസ്തുവായിരുന്നു.

എന്നാൽ യിസ്രായേല്യർക്ക് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. അവർക്ക് വിജയം നൽകാൻ പെട്ടകത്തിന് കഴിഞ്ഞില്ല. ഏകസത്യദൈവത്തിന്റെ സാന്നിധ്യത്തിനുപകരം ഒരു വസ്തുവിൽ വിശ്വാസം അർപ്പിച്ച് യിസ്രായേല്യർ അതിലും മോശമായ തോൽവി ഏറ്റുവാങ്ങി, ശത്രു പെട്ടകം പിടിച്ചെടുത്തു (വാ. 10-11).

ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കാനോ നന്ദി പറയാനോ നമ്മെ ഓർമ്മിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ നല്ലതാണ്. എന്നാൽ അവ ഒരിക്കലും അനുഗ്രഹത്തിന്റെ ഉറവിടമല്ല. അതു ദൈവമാണ്-ദൈവം മാത്രം.