ഞാൻ ഒരിക്കലും ഐസ് കണ്ടിട്ടില്ല. പക്ഷേ എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ ഓടിച്ചിരുന്ന പിക്കപ്പിന്റെ – എന്റെ മുത്തച്ഛന്റേത് – പിൻഭാഗം മീൻവാലുപോലുള്ളതാണ്. ഒരു പുളച്ചിൽ, രണ്ട്, മൂന്ന് – ഞാൻ വായുവിലൂടെ, പതിനഞ്ച് അടി താഴ്ചയിലേക്കു വീണു. ഞാൻ മരിക്കാൻ പോകുന്നില്ലെങ്കിൽ ഇത് ഗംഭീരമായിരിക്കുന്നുവെന്ന്ഞാ ൻ ചിന്തിച്ചത് ഓർക്കുന്നു. ഒരു നിമിഷത്തിനുശേഷം, ട്രക്ക് കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് ഉരുണ്ടു. തകർന്ന ക്യാബിൽ നിന്ന് ഞാൻ പരിക്കേല്ക്കാതെ ഇഴഞ്ഞു പുറത്തുവന്നു.
1992 ഡിസംബറിലെ ആ പ്രഭാതത്തിൽ ട്രക്ക് പൂർണ്ണമായും തകർന്നുപോയി. ദൈവം എന്നെ രക്ഷിച്ചു. എന്നാൽ എന്റെ മുത്തച്ഛന്റെ കാര്യമോ? അദ്ദേഹം എന്ത് പറയും? സത്യത്തിൽ, അദ്ദേഹം ട്രക്കിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ശകാരമോ തിരിച്ചടവ് പദ്ധതിയോ ഒന്നുമില്ല. ക്ഷമ മാത്രം. എനിക്ക് കുഴപ്പമില്ലല്ലോ എന്നു പറഞ്ഞ് മുത്തച്ഛന്റെ ഒരു ചിരിയും.
എന്റെ മുത്തച്ഛന്റെ കൃപ യിരെമ്യാവ് 31-ലെ ദൈവകൃപയെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവരുടെ വമ്പിച്ച പരാജയങ്ങൾക്കിടയിലും, ദൈവം തന്റെ ജനവുമായി പുനഃസ്ഥാപിക്കപ്പെട്ട ബന്ധം വാഗ്ദാനം ചെയ്യുന്നു, “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല” (വാ. 34).
ഞാൻ അദ്ദേഹത്തിന്റെ ട്രക്ക് തകർത്തത് എന്റെ മുത്തച്ഛൻ ഒരിക്കലും മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഇവിടെ ദൈവം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിച്ചു – അത് ഓർക്കാതെ, എന്നെ ലജ്ജിപ്പിക്കാതെ, ഞാൻ ശരിയായ കടം വീട്ടാൻ ഒരു ജോലി എന്നെക്കൊണ്ടു ചെയ്യിപ്പിക്കാതെ. ദൈവം പറയും പോലെ, ഞാൻ ചെയ്ത വിനാശകരമായ കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, എന്റെ മുത്തച്ഛൻ അത് ഇനി ഓർക്കാതിരിക്കാൻ തീരുമാനിച്ചു.
നിങ്ങളുടെ പരാജയങ്ങളെ നിങ്ങൾ കാണുന്ന രീതിയെ ദൈവത്തിന്റെ ക്ഷമ എങ്ങനെയാണ് ബാധിക്കുന്നത്? നിങ്ങൾക്ക് മറ്റുള്ളവരോട് എങ്ങനെ കൃപ കാണിക്കാനാകും?
പിതാവേ, അങ്ങയുടെ ക്ഷമയ്ക്ക് നന്ദി. ഞാൻ ലജ്ജിതനാകുമ്പോൾ, ക്രിസ്തുവിൽ അങ്ങ് എന്റെ പാപങ്ങൾ ഇനി ഓർക്കുന്നില്ലെന്ന് ഓർക്കാൻ എന്നെ സഹായിക്കണമേ.