തങ്ങളുടെ സഹപാഠിയുടെ ജന്മദിന പാർട്ടിയിൽ തന്റെ ഉറ്റ സുഹൃത്ത് നിലേഷിനൊപ്പം ഒമ്പത് വയസ്സുകാരനായ മഹേഷ് എത്തി. എന്നാൽ, പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയുടെ അമ്മ മഹേഷിനു പ്രവേശനം നിഷേധിച്ചു. ”ആവശ്യത്തിന് കസേരകളില്ല,” അവൾ ശഠിച്ചു. തന്റെ കൊച്ചു സുഹൃത്തിന് കസേര കൊടുത്തിട്ട് നിലത്തിരിക്കാൻ നിലേഷ് തയ്യാറായെങ്കിലും അമ്മ  സമ്മതിച്ചില്ല. നിരാശനായ നിലേഷ് സമ്മാനങ്ങൾ അവിടെവെച്ചിട്ട് മഹേഷിനൊപ്പം വീട്ടിലേക്ക് മടങ്ങി, ഈ തിരസ്‌കരണം അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു.

ഇപ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷം, ഒരു അദ്ധ്യാപകനായ നിലേഷ് തന്റെ ക്ലാസ് മുറിയിൽ ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുന്നു. എന്തുകൊണ്ടാണെന്ന് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ, “എപ്പോഴും ആർക്കും ക്ലാസ് മുറിയിൽ ഇടം ഉണ്ടായിരിക്കണം’’ എന്ന ഓർമ്മപ്പെടുത്തലാണതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഒരു ഹൃദയം യേശുവിന്റെ സ്വാഗതാർഹമായ ജീവിതത്തിൽ കാണാം: ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28). ഈ ക്ഷണം യേശുവിന്റെ ശുശ്രൂഷയുടെ “ആദ്യം യെഹൂദൻ” (റോമർ 1:16) എന്ന പ്രസ്താവനയ്ക്കു വിരുദ്ധമായി തോന്നിയേക്കാം. എന്നാൽ രക്ഷയുടെ ദാനം യേശുവിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. “വിശ്വസിക്കുന്ന എല്ലാവർക്കും ഇത് … വെളിപ്പെട്ടുവന്നിരിക്കുന്നു,’’ ”ഒരു വ്യത്യാസവുമില്ല,” പൗലോസ് എഴുതി (3:22, 23).

“ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും’’ (മത്തായി 11:29) എന്ന ക്രിസ്തുവിന്റെ ആഹ്വാനത്തിൽ നാം സന്തോഷിക്കുന്നു. അവന്റെ വിശ്രമം തേടുന്ന എല്ലാവർക്കുമായി അവന്റെ തുറന്ന ഹൃദയം കാത്തിരിക്കുന്നു.