ചെറിയ സ്ക്രീൻ പ്രക്ഷേപണം ചെയ്ത ചിത്രങ്ങൾ, ആശയങ്ങൾ, അറിയിപ്പുകൾ എന്നിവയുടെ നിരന്തരമായ ബോംബാക്രമണത്തിൽ മടുത്തുകൊണ്ട് ഞാൻ എന്റെ ഫോൺ താഴെ വെച്ചു. പിന്നെ, വീണ്ടും ഞാൻ അതെടുത്ത് ഓണാക്കി. എന്തുകൊണ്ട്?
ദി ഷാലോസ് എന്ന പുസ്തകത്തിൽ നിക്കോളാസ് കാർ ഇന്റർനെറ്റ് നമ്മുടെ നിശ്ചലതയുമായുള്ള ബന്ധത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് വിവരിക്കുന്നു: ”നെറ്റ് ഏകാഗ്രതയ്ക്കും ധ്യാനത്തിനുമുള്ള എന്റെ കഴിവിനെ ഇല്ലാതാക്കുന്നതായി തോന്നുന്നു. ഞാൻ ഓൺലൈനിലായാലും ഇല്ലെങ്കിലും, നെറ്റ് വിതരണം ചെയ്യുന്ന രീതിയിൽ വിവരങ്ങൾ സ്വീകരിക്കാൻ എന്റെ മനസ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നു: അതിവേഗം ചലിക്കുന്ന കണങ്ങളുടെ പ്രവാഹത്തിൽ. ഒരിക്കൽ ഞാൻ വാക്കുകളുടെ കടലിൽ മുങ്ങിത്തപ്പുന്നവനായി. ഇപ്പോൾ ഞാൻ ഒരു ജെറ്റ് സ്കീയിലെ ആളെപ്പോലെ ഉപരിതലത്തിൽ തെന്നി നീങ്ങുന്നു.”
മാനസികമായ ജെറ്റ് സ്കീയിൽ ജീവിതം നയിക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ നമുക്ക് എങ്ങനെ വേഗത കുറയ്ക്കാൻ കഴിയും, നിശ്ചലമായ ആത്മീയ ജലത്തിലേക്ക് ആഴത്തിൽ മുങ്ങാൻ കഴിയും?
131-ാം സങ്കീർത്തനത്തിൽ ദാവീദ് എഴുതുന്നു, “ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു’’ (വാ. 2). എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദാവീദിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ശീലങ്ങൾ മാറ്റാൻ ആരംഭിക്കുന്നത് നിശ്ചലമായിരിക്കാനുള്ള എന്റെ തിരഞ്ഞെടുപ്പിൽ നിന്നാണ്-ഞാൻ ആ തിരഞ്ഞെടുപ്പ് വീണ്ടും വീണ്ടും നടത്തേണ്ടി വന്നേക്കാം. എന്നിരുന്നാലും, സാവധാനം നാം ദൈവത്തിന്റെ സംതൃപ്തിദായകമായ നന്മ അനുഭവിക്കുന്നു. ഒരു സ്മാർട്ട്ഫോൺ ആപ്പിനും സ്പർശിക്കാനാകാത്തതും സോഷ്യൽ മീഡിയ സൈറ്റുകൾക്കും നൽകാൻ കഴിയാത്തതുമായ ആത്മസംതൃപ്തി – പ്രത്യാശ – വാഗ്ദാനം ചെയ്യുന്നത് അവൻ മാത്രമാണ് എന്നോർത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ നാം വിശ്രമിക്കുന്നു.
ദൈവമുമ്പാകെ ശാന്തമായി വിശ്രമിക്കാനുള്ള നിങ്ങളുടെ കഴിവിനെ സാങ്കേതികവിദ്യ എങ്ങനെയാണ് സ്വാധീനിക്കുന്നത്? നിങ്ങളുടെ സംതൃപ്തിക്ക് നിങ്ങളുടെ ഫോൺ സംഭാവന നൽകുന്നുണ്ടോ? എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ടില്ല?
പിതാവേ, എന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താത്ത ശ്രദ്ധതിരിക്കലിലേക്ക് ലോകം ഏർപ്പെട്ടിരിക്കുന്നു. എന്നെ യഥാർത്ഥ സംതൃപ്തി കൊണ്ട് നിറയ്ക്കുന്നതിനായി അങ്ങയിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.