പൂമ്പാറ്റകൾ ശബ്ദമുണ്ടാക്കുമെന്ന് നാം കരുതാറില്ല: ഒരു രാജശലഭത്തിന്റെ ചിറകടി ശബ്ദം കേൾക്കാനേ കഴിയില്ല. എന്നാൽ മെക്സിക്കൻ മഴക്കാടുകളിൽ നിരവധി ചിത്രശലഭങ്ങൾ അവയുടെ ചെറുജീവിതം ചിറകടിച്ച് ആരംഭിക്കുമ്പോൾ അവയുടെ ഒരുമിച്ചുള്ള ചിറകടി ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാം. പല ലക്ഷങ്ങളായ ഇവ ഒരുമിച്ച് ചിറകടിക്കുമ്പോൾ അതൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലെ വലുതാണ്.
യെഹെസ്ക്കേലിന്റെ ദർശനത്തിലെ ജീവികളുടെ ചിറകടി ശബ്ദവും ഇങ്ങനെയാണ് വിവരിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളെപ്പോലെ അസംഖ്യം എണ്ണമില്ലെങ്കിലും അവയുടെ ചിറകടിയുടെ ശബ്ദവും “വലിയ വെള്ളത്തിന്റെ ഇരച്ചിൽ പോലെ” (യെഹെ. 1:24) എന്നാണ് വർണ്ണിച്ചിരിക്കുന്നത്. ജീവികൾ നിന്ന് ചിറകുകൾ താഴ്ത്തിയപ്പോൾ യെഹെസ്ക്കെൽ ദൈവം പറയുന്നത് കേട്ടു: ദൈവത്തിന്റെ വചനം ഇസ്രായേലിനോട് പറയുക എന്ന് (2:7).
മറ്റ് പഴയ നിയമ പ്രവാചന്മാരെപ്പോലെ ദൈവത്തിന്റെ ജനത്തോട് സത്യങ്ങൾ അറിയിക്കാൻ യെഹെസ്ക്കെലിനും കല്പന ലഭിച്ചു. ഇന്ന് നമ്മോടും, ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന നന്മകൾ ചുറ്റുമുള്ളവരോട് അറിയിക്കാൻ ആഹ്വാനം ചെയ്യുന്നു (1 പത്രൊസ് 3:15). ചിലപ്പോൾ അത് ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോടെ സത്യങ്ങൾ പറയാനാകും. മറ്റ് ചിലപ്പോൾ നിശബ്ദമായി, ഒരു പ്രയാസത്തിൽ സഹായിക്കാനാകും. ബഹുലക്ഷം ചിത്രശലഭങ്ങളുടെ ഇരമ്പത്തോടെ ദൈവ സ്നേഹം വർണ്ണിക്കാനോ ഒരു പൂമ്പാറ്റയുടെ ശബ്ദം പോലെ പറയാനോ ആയാലും നാം യെഹെസ്ക്കെലിനെപ്പോലെ ദൈവത്തിന് നമ്മോട് പറയാനുള്ളത് കേൾക്കാൻ ശ്രദ്ധയോടെ ഇരിക്കണം.
ആരുടെ ജീവിതങ്ങളോട് സംസാരിക്കാനാണ് നിങ്ങളെ ആഹ്വാനം ചെയ്യുന്നത്? നിങ്ങൾ എങ്ങനെ പ്രതികരിക്കും?
അങ്ങയെക്കുറിച്ച് പറയുവാൻ എന്നെ ഉപയോഗിക്കുന്നതിന് പിതാവേ, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.