ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റി ഹോൾ 1920 ലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു നിർമ്മിതിയാണ്. മൈക്കലാഞ്ചലോ ദാവീദ് ശില്പം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മാർബിൾ വെട്ടിയ അതേ ക്വാറിയിൽ നിന്നാണ് ഈ നിർമ്മിതിയുടെ പടവുകൾക്കുള്ള മാർബിളും കൊണ്ടുവന്നത്. സെന്റ്. മാർക്ക് ബസിലിക്കയും ചെമ്പുകൊണ്ടുള്ള താഴികക്കുടവും ഒക്കെ ദക്ഷിണാർദ്ധഗോളത്തിലെത്തന്നെ ഏറ്റവും വലിയ നിർമ്മിതികളായിരുന്നു. ഗോപുരത്തിന്റെ ശ്യംഗത്തിൽ ഭീമാകാരനായ ഒരു സമാധാന ദൂതന്റെ പ്രതിമ സ്ഥാപിക്കാനും നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നു. പക്ഷെ അതിനുള്ള പണം കണ്ടെത്താനായില്ല. പ്ലംബർ ആയ ഫ്രെഡ് ജോൺസൻ അതിന് പരിഹാരം കണ്ടെത്തി. ഒരു പഴയ വീപ്പയും ഒരു വിളക്കു കാലും മറ്റ് ചില പാഴ് ലോഹങ്ങളും ഒക്കെ ചേർത്ത് ടവറിന്റെ മുകളിൽ അവർ നിർമ്മിച്ച മാസ്മരിക ശില്പം 100 വർഷത്തോളം ശ്രദ്ധയാകർഷിച്ച് നിലനിന്നു.

തന്റെ കയ്യിൽ ഉണ്ടായിരുന്നവ ഉപയോഗിച്ച ഫ്രെഡ് ജോൺസനെപ്പോലെ, നമുക്കും, നമ്മുടെ പക്കൽ ഉള്ള ചെറുതും വലുതുമായ വിഭവങ്ങൾ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ കഴിയും. ദൈവം മോശയോട് ഇസ്രായേലിനെ ഈജിപ്തിൽ നിന്നും പുറത്തേക്ക് നയിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശെ തടസ്സവാദം ഉന്നയിച്ചു: അവർ എന്റെ വാക്ക് കേൾക്കാതെയിരിക്കും (4:1) എന്ന് പറഞ്ഞു. ദൈവം ചോദിച്ചു: 

“നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”(വാ.2). മോശെയുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വടി മാത്രമായിരുന്നു. ആ വടി നിലത്തിടാൻ ദൈവം പറഞ്ഞു. “അത് ഒരു സർപ്പമായിത്തീർന്നു”(വാ.3). അപ്പോൾ അതിന്റെ വാലിൽ പിടിക്കാൻ മോശെയോട് പറഞ്ഞു. പിടിച്ചപ്പോൾ അത് വടിയായി മാറി. തന്റെ വടി മാത്രം എടുത്തു കൊണ്ട്, ബാക്കി കാര്യം ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ മതിയെന്നാണ് ദൈവം പറഞ്ഞത്. മോശെയുടെ കയ്യിലുള്ള വടി ഉപയോഗിച്ച് ദെെവം ഇസ്രായേലിനെ ഈജിപ്തിൽ നിന്നും രക്ഷിക്കാനിരിക്കയായിരുന്നു (7:10-12; 17:5-7).

നമ്മുടെ കൈവശമുള്ളത് നിസ്സാരമെന്ന് നമുക്ക് തോന്നിയാലും ദൈവം ഉപയോഗിച്ചാൽ അത് തികച്ചും മതിയായതാകും. അവിടുന്ന് നമ്മുടെ ലളിതമായ വിഭവങ്ങളെ തന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും.