നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Estera Pirosca Escobar

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവന്‍

തന്റെ പ്രവര്‍ത്തക സംഘവുമായി തനിക്കുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ജിം ഭയപ്പാടോടെ പങ്കിടുകയായിരുന്നു - ഭിന്നത, വിമര്‍ശന മനോഭാവം, തെറ്റിദ്ധാരണകള്‍. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ ഒരു മണിക്കൂറോളം ക്ഷമയോടെ കേട്ടിരുന്ന ശേഷം ഞാന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചു, 'ഇത്തരം സാഹചര്യത്തില്‍ യേശു എന്തായിരിക്കും ചെയ്യുക എന്നു നമുക്ക് അവനോടു ചോദിക്കാം.' ഞങ്ങള്‍ അഞ്ചു മിനിട്ട് ശാന്തമായിരുന്നു. പെട്ടെന്ന് അതിശയകരമായ ഒന്നു സംഭവിച്ചു. ദൈവത്തിന്റെ സമാധാനം ഞങ്ങളെ ഒരു പുതപ്പുപോലെ മൂടുന്നതു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അനുഭവപ്പെട്ടു. അവന്റെ സാന്നിധ്യവും നടത്തിപ്പും ഞങ്ങള്‍ അനുഭവിച്ചപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സ്വസ്ഥതയുള്ളവരായി. പ്രതിസന്ധികളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഉള്ള ധൈര്യം ഞങ്ങള്‍ക്കു ലഭിച്ചു.

യേശുവിന്റെ ശിഷ്യന്മാരിലൊരുവനായ പത്രൊസിന് ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യം അവശ്യമായിരുന്നു. ഒരു രാത്രി അവനും മറ്റു ശിഷ്യന്മാരും ഗലീലക്കടലിന്റെ അക്കരെയ്ക്കു യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ വലിയ കൊടുങ്കാറ്റ് ഉണ്ടായി. പെട്ടെന്ന് യേശു കടലിന്മേല്‍ നടന്ന് അവര്‍ക്കു മുന്നില്‍ വന്നു. സ്വാഭാവികമായും ഇതു ശിഷ്യന്മാരെ ഭയപ്പെടുത്തി. 'ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ' എന്നു പറഞ്ഞ് അവന്‍ അവരെ ധൈര്യപ്പെടുത്തി (മത്തായി 14:27). താന്‍ യേശുവിന്റെ അടുക്കല്‍ വരട്ടെ എന്ന് പത്രൊസ് ആവേശത്തില്‍ ചോദിച്ചു. എന്നാല്‍ പെട്ടെന്ന് അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും, താന്‍ ആയിരിക്കുന്ന അപകടകരവും മാനുഷിക നിലയില്‍ അസാദ്ധ്യവുമായ ചുറ്റുപാടുകളെക്കുറിച്ചു ബോധവാനാകുകയും മുങ്ങാന്‍ തുടങ്ങുകയും ചെയ്തു. 'കര്‍ത്താവേ, എന്നെ രക്ഷിക്കണമേ' എന്നു നിലവിളിക്കുകയും യേശു സ്‌നേഹത്തോടെ അവനെ രക്ഷിക്കുകയും ചെയ്തു (വാ. 30-31).

ജീവിത കൊടുങ്കാറ്റുകളുടെ മധ്യത്തിലും ദൈവപുത്രന്‍ നമ്മോടുകൂടെയുണ്ട് എന്ന് പത്രൊസിനെപ്പോലെ നമുക്കു പഠിക്കാന്‍ കഴിയും.

ഐക്യത

1722 ല്‍, ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കില്‍ ജീവിച്ചിരുന്ന, ഒരു ചെറിയ സംഘം മൊറേവിയന്‍ വിശ്വാസികള്‍, പീഡനത്തില്‍ നിന്നു രക്ഷനേടി ഉദാരമനസ്‌കനായ ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ എസ്റ്റേറ്റില്‍ അഭയം പ്രാപിച്ചു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍, 300 ലധികം ആളുകള്‍ വന്നെത്തി. എന്നാല്‍ പീഡയനുഭവിച്ച അഭയാര്‍ത്ഥികളുടെ ആദര്‍ശവാദികളായ ഒരു സമൂഹത്തിനു പകരം, അവരുടെയിടയില്‍ അനൈക്യം പടര്‍ന്നു പിടിച്ചു. ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്പ്പാടുകള്‍ വിഭാഗിയതയ്ക്കു കാരണമായി. അവര്‍ എടുത്ത അടുത്ത ചുവട് നിസ്സാരമായി തോന്നിയാലും അതൊരു ആശ്ചര്യകരമായ ഉണര്‍വ്വിനു തുടക്കമായി. തങ്ങളുടെ വിഭാഗീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം തങ്ങള്‍ക്ക് ഐക്യമായുള്ള കാര്യത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം ഐക്യതയായിരുന്നു.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികളെ ഐക്യതയില്‍ ജീവിക്കുവാന്‍ ശക്തമായി പ്രബോധിപ്പിക്കുന്നു. പാപം എല്ലായ്പ്പോഴും പ്രശ്നങ്ങളും സ്വാര്‍ത്ഥ ആഗ്രഹങ്ങളും ബന്ധങ്ങളില്‍ കലഹവും ഉളവാക്കും. എന്നാല്‍ 'ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കപ്പെട്ടവര്‍' എന്ന നിലയില്‍ എഫെസ്യവിശ്വാസികള്‍ തങ്ങളുടെ പുതിയ സ്വത്വം പ്രായോഗിക തലത്തില്‍ ജീവിച്ചുകാണിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (എഫെസ്യര്‍ 5:2). പ്രാഥമികമായി, അവര്‍ 'ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുവാന്‍ ശ്രമിക്കണം' (4:3).

ഈ ഐക്യത മാനുഷിക ശക്തിയില്‍ നേടിയെടുക്കുന്ന കേവലം സഹവര്‍ത്തിത്വം അല്ല. നാം 'സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും' ആണു വേണ്ടത് (വാ. 2). മാനുഷിക വീക്ഷണത്തില്‍, ഈ വിധത്തില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. നമ്മുടെ സ്വന്ത ശക്തിയാല്‍ ഐക്യതയിലെത്തുവാന്‍ കഴികയില്ല, മറിച്ച് 'നമ്മില്‍ വ്യാപരിക്കുന്ന' ദൈവത്തിന്റെ 'അത്യന്തവ്യാപാര ശക്തിയാല്‍' ആണ് അതു സാധിക്കുന്നത് (3:20).

ഞങ്ങളുടെ പുതിയ ഭവനം

1892 ല്‍ എല്ലിസ് ദ്വീപിലൂടെ അമേരിക്കയിലേക്കു പ്രവേശിച്ച ആദ്യ കുടിയേറ്റക്കാരിയായ ആനി മൂറിനെ ഒരു പുതിയ ഭവനത്തെയും പുതിയ ആരംഭത്തെയും കുറിച്ചുള്ള ചിന്ത വളരെയധികം സന്തോഷവതിയും ആവേശമുള്ളവളുമാക്കിയിരിക്കണം. പിന്നീട് ദശലക്ഷക്കണക്കിനാളുകള്‍ അതിലെ കടന്നുപോയി. കേവലം കൗമാരക്കാരിയായിരുന്ന ആനി ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി അയര്‍ലണ്ടിലെ പ്രയാസകരമായ ജീവിതം ഉപേക്ഷിച്ചു. കൈയില്‍ ചെറിയൊരു ബാഗ് മാത്രം കരുതി എണ്ണമറ്റ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആശകളുമായി അവസരങ്ങളുടെ നാട്ടിലേക്കവള്‍ യാത്രയായി.

'പുതിയ ആകാശവും പുതിയ ഭൂമിയും' കാണുമ്പോള്‍ ദൈവത്തിന്റെ മക്കള്‍ക്ക് എത്രയധികം ആവേശവും ഭക്ത്യാദരവുകളുമാണ് ഉണ്ടാകുക (വെളി. 21:1). 'പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം' എന്നു വെളിപ്പാടു പുസ്തകം വിളിക്കുന്ന (വാ. 2) നഗരത്തില്‍ നാം പ്രവേശിക്കും. ഈ അതിശയകരമായ സ്ഥലത്തെ ശക്തമായ രൂപകങ്ങളിലൂടെയാണ് അപ്പൊസ്തലനായ യോഹന്നാന്‍ വിശേഷിപ്പിക്കുന്നത്. 'വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി' ഉണ്ട് (22:1). ജീവനെയും സമൃദ്ധിയെയുമാണ് ജലം പ്രതിനിധാനം ചെയ്യുന്നത്, അതിന്റെ ഉറവിടം നിത്യനായ ദൈവം തന്നെയാണ്. അവിടെ 'യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല' എന്നു യോഹന്നാന്‍ പറയുന്നു (വാ. 3). താനും മനുഷ്യരുമായി ഇണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്ന മനോഹരവും നിര്‍മ്മലവുമായ ബന്ധം പൂര്‍ണ്ണായി പുനഃസ്ഥാപിക്കപ്പെടും.

തന്റെ മക്കളെ സ്‌നേഹിക്കുകയും നമ്മെ തന്റെ പുത്രന്റെ ജീവന്‍ നല്‍കി വീണ്ടെടുക്കുകയും ചെയ്ത ദൈവം, ഇത്തരമൊരു അതിശയകരമായ ഭവനം -അവിടെ അവന്‍ നമ്മോടുകൂടെ വസിക്കുകയും നമ്മുടെ ദൈവമായിരിക്കുകയും ചെയ്യും - ഒരുക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമാണ് (21:3).

നിങ്ങള്‍ മടങ്ങിവരുമോ?

റോണിന്റെയും നാന്‍സിയുടെയും വിവാഹജീവിതം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊരു അവിഹിത ബന്ധമുണ്ടായിരുന്നു, എങ്കിലും കുറെക്കഴിഞ്ഞ് അവള്‍ തന്റെ പാപം ദൈവത്തോടേറ്റുപറഞ്ഞു. താന്‍ എന്തുചെയ്യണമെന്നാണവന്‍ ആഗ്രഹിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു, എങ്കിലും അതു പ്രയാസകരമായിരുന്നു. അവള്‍ റോണിനോടു സത്യം പറഞ്ഞു. റോണ്‍ വിവാഹമോചനത്തിനാവശ്യപ്പെടാതെ, അവള്‍ക്കു മാറ്റമുണ്ടായി എന്നു തെളിയിച്ചുകൊണ്ട് അവന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ഒരു അവസരം നാന്‍സിക്കു നല്‍കി. അതിശയകരമായ വിധത്തില്‍ ദൈവം അവരുടെ ബന്ധത്തെ യഥാസ്ഥാനപ്പെടുത്തി.

റോണിന്റെ പ്രവൃത്തി, പാപികളായ എന്നോടും നിങ്ങളോടും ദൈവം കാണിക്കുന്ന സ്‌നേഹത്തിന്റെയും ക്ഷമയുടെയും ഒരു ചിത്രമാണ്. പ്രവാചകനായ ഹോശേയാ ഇതു നന്നായി മനസ്സിലാക്കിയിരുന്നു. ദൈവത്തിന്റെ മുമ്പില്‍ യിസ്രായേല്‍ അവിശ്വസ്തരാണ് എന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുന്നതിനുള്ള ഒരു വഴി എന്ന നിലയില്‍ അവിശ്വസ്തയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുവാന്‍ ദൈവം ഹോശേയായോടു കല്പിക്കുന്നു (ഹോശേയ 1). അത്രയും ഹൃദയഭേദകമായ സ്ഥിതി പോരാഞ്ഞിട്ട്, ഹോശേയയുടെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയപ്പോള്‍, അവളോടു തിരികെ വരാന്‍ ആവശ്യപ്പെടാന്‍ ദൈവം അവനോടു പറഞ്ഞു. 'നീ ഇനിയും ചെന്ന് ഒരു ജാരനാല്‍ സ്‌നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്‌നേഹിച്ചുകൊണ്ടിരിക്കുക' (3:1) എന്നു ദൈവം അവനോടു കല്പിച്ചു. അവരുടെ അനുസരണക്കേടുകളെല്ലാം ഉണ്ടായിട്ടും തന്റെ ജനവുമായി ഒരു ഗാഢ ബന്ധം പുലര്‍ത്തുവാന്‍ ദൈവം ആഗ്രഹിച്ചു. തന്റെ അവിശ്വസ്ത ഭാര്യയെ ഹോശേയാ സ്‌നേഹിക്കുകയും അവളെ പിന്തുടരുകയും, അവള്‍ക്കുവേണ്ടി ത്യാഗം സഹിക്കുകയും ചെയ്തതുപോലെ ദൈവം തന്റെ ജനത്തെ സ്‌നേഹിച്ചു. അവന്റെ ധാര്‍മ്മിക രോഷവും തീക്ഷ്ണതയും അവന്റെ മഹത്തായ സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നു.
ഇതേ ദൈവം ഇന്നു നാമും അവന്റെ സമീപേ ചെല്ലുവാന്‍ ആഗ്രഹിക്കുന്നു. നാം വിശ്വാസത്തോടെ അവന്റെ സമീപേ ചെല്ലുമ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷാത്കാരം നാം കണ്ടെത്തും.

തടവിലും വിശ്വസ്തനായി

1948 ലെ ഒരു പ്രഭാതത്തില്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ തന്റെ ജീവിതം എങ്ങനെ വഴിമാറാന്‍ പോകുന്നുവെന്നതു സംബന്ധിച്ച് ഹാര്‍ലാന്‍ പോപ്പോവിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ബള്‍ഗേറിയന്‍ പോലീസ് അദ്ദേഹത്തെ ജയിലിലടച്ചു. അടുത്ത പതിമൂന്ന് വര്‍ഷങ്ങള്‍ അഴിക്കുളില്‍ കഴിച്ചുകൂട്ടി - ശക്തിക്കും ധൈര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്. ഭീകരമായ പീഡകള്‍ക്കു നടുവിലും ദൈവം തന്നോടു കൂടെയുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു; അതിനാല്‍ സഹതടവുകാരോട് യേശുവിനെക്കുറിച്ചദ്ദേഹം പങ്കുവച്ചു - അനേകര്‍ വിശ്വസിച്ചു.

ഉല്പത്തി 27 ലെ വിവരണത്തില്‍, കോപിഷ്ഠരായ തന്റെ സഹോദരന്മാര്‍ തന്നെ മിദ്യാന്യ…

കേവലം ഒരു ജിപ്സി ബാലന്‍

'ഓ, അത് കേവലം ഒരു ജിപ്സി ബാലന്‍ ആണ്.'' 1877 ല്‍ ഒരു ആരാധനാ മദ്ധ്യേ ക്രിസ്തുവിനെ സ്വീകരിക്കാനായി റോഡ്‌നി സ്മിത്ത് ചാപ്പലിനു മുമ്പിലേക്ക് ചെന്നപ്പോള്‍ ആരോ അവജ്ഞതയോടെ മന്ത്രിച്ചു. നിരക്ഷരരായ മാതാപിതാക്കളുടെ മകനായ ഈ കൗമാരക്കാരനെ ആരും ഗൗരവമായെടുത്തില്ല. എന്നാല്‍ ആ ശബ്ദങ്ങളൊന്നും റോഡ്നി ശ്രദ്ധിച്ചില്ല. തന്റെ ജീവിതത്തെക്കുറിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് അവനുറപ്പായിരുന്നു. അതിനാല്‍ അവന്‍ ഒരു ബൈബിളും ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയും വാങ്ങി വായിക്കാനും എഴുതാനും പഠിച്ചു. ഒരിക്കലദ്ദേഹം പറഞ്ഞു, 'യേശുവിങ്കലേക്കുള്ള വഴി കേംബ്രിഡ്ജോ, ഹാവാര്‍ഡോ, യേലോ, കവികളോ അല്ല. അത്.... കാല്‍വറി എന്നു വിളിക്കപ്പെടുന്ന പഴയ ഫാഷനിലുള്ള കുന്നാണ്.' സകല തടസ്സങ്ങളെയും മറികടന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും അനേകരെ യേശുവിങ്കലേക്കു കൊണ്ടുവരുവാന്‍ ദൈവം ഉപയോഗിച്ച സുവിശേഷകനായി റോഡ്നി മാറി.

'എന്നെ അനുഗമിക്ക' എന്നു പറഞ്ഞ് യേശു വിളിച്ചപ്പോള്‍ (മത്തായി 4:19) പത്രൊസും ഒരു സാധാരണക്കാരനായിരുന്നു - റബ്ബിമാരുടെ മതപാഠശാലകളില്‍ പഠിച്ചിട്ടില്ലാത്ത (പ്രവൃ 4:13), ഗലീലിയില്‍ നിന്നുള്ള മുക്കുവന്‍. എങ്കിലും ഇതേ പത്രൊസ്, അവന്റെ ജീവിത പശ്ചാത്തലവും ജീവിതത്തില്‍ നേരിട്ട പരാജയങ്ങളും എല്ലാമുണ്ടായിട്ടും പില്‍ക്കാലത്ത് ഉറപ്പിച്ചു പറഞ്ഞത്, യേശുവിനെ അനുഗമിക്കുന്നവര്‍, 'തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു' എന്നാണ് (1 പത്രൊസ് 2:9).

യേശുക്രിസ്തുവിലൂടെ സകല മനുഷ്യരും - അവരുടെ വിദ്യാഭ്യാസവും, വളര്‍ന്ന പശ്ചാത്തലവും, ലിംഗവും, ജാതിയും എന്തായിരുന്നാലും - ദൈവത്തിന്റെ ഭവനത്തിന്റെ ഭാഗമാകാനും അവനാല്‍ ഉപയോഗിക്കപ്പെടാനും കഴിയും. 'ദൈവത്തിന്റെ പ്രത്യേക സമ്പത്ത്' ആകുക എന്നത് യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധ്യമാണ്.

നയിക്കുന്ന ഒരുവന്‍

മെന്റര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതെന്താണ്? എനിക്ക് അത് പാസ്റ്റര്‍ റിച്ച് ആണ്. എനിക്ക് എന്നില്‍ വിശ്വാസമില്ലാതിരുന്നപ്പോള്‍ അദ്ദേഹം എന്റെ കഴിവുകള്‍ കാണുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തു. താഴ്മയിലും സ്‌നേഹത്തിലും ശുശ്രൂഷിക്കുന്നതിലൂടെ എങ്ങനെ നയിക്കാമെന്ന് അദ്ദേഹം മാതൃക കാണിച്ചു തന്നു. തല്‍ഫലമായി, ഞാനിപ്പോള്‍ മറ്റുള്ളവര്‍ക്ക് ശിഷ്യത്വ പരിശീലനം നല്‍കുന്നതിലൂടെ ദൈവത്തെ സേവിക്കുന്നു.

ഒരു നേതാവെന്ന നിലയിലേക്കുള്ള എലീശായുടെ വളര്‍ച്ചയില്‍ പ്രവാചകനായ ഏലീയാവ് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. അവനെ അഭിഷേകം ചെയ്യാന്‍ ദൈവം പറഞ്ഞ പ്രകാരം അവന്‍ നിലമുഴുതു കൊണ്ടിരിക്കുമ്പോള്‍ ഏലിയാവ് അവനെ കണ്ടെത്തുകയും തന്റെ പിന്‍ഗാമിയായി അവനെ ക്ഷണിക്കുകയും ചെയ്തു (1 രാജാക്കന്മാര്‍ 19:16,19). തന്റെ ഗുരു അസാധാരണ അത്ഭുതങ്ങള്‍ ചെയ്യുന്നതും എന്ത് വിഷയത്തിലും ദൈവത്ത അനുസരിക്കുന്നതും യുവ ശിഷ്യന്‍ ശ്രദ്ധിച്ചു. ഒരു ആജീവനാന്ത ശുശ്രൂഷയ്ക്കുവേണ്ടി എലീശയെ ഒരുക്കുന്നതിനായി ഏലീയാവിനെ ദൈവം ഉപയോഗിച്ചു. ഏലീയാവിന്റെ ജീവിതാന്ത്യത്തില്‍ മടങ്ങിപ്പോകാന്‍ എലീശയ്ക്ക് അവസരം ലഭിച്ചു. പകരം തന്റെ ഗുരുവിനോടുള്ള സമര്‍പ്പണം പുതുക്കാനാണ് ആ അവസരം അവന്‍ ഉപയോഗിച്ചത്. എലീശയ്ക്ക് തന്റെ ശുശ്രൂഷയില്‍ നിന്ന് വിടുതല്‍ നല്‍കാമെന്ന് മൂന്ന് പ്രാവശ്യം ഏലീയാവ് വാഗ്ദാനം ചെയ്തിട്ടും ഓരോ പ്രാവശ്യവും അവന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു, 'യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല' (2 രാജാക്കന്മാര്‍ 2:2,4,6). എലീശയുടെ വിശ്വസ്തത നിമിത്തം അവനും അസാധാരണമായ നിലകളില്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടു.

യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് മാതൃക കാണിച്ചു തരുന്ന ഒരുവനെ നമുക്കെല്ലാം ആവശ്യമാണ്. ആത്മീയമായി വളരുന്നതിനു നമ്മെ സഹായിക്കുന്ന ഭക്തരായ സ്ത്രീകളെയും പുരുഷന്മാരെയും ദൈവം നമുക്ക് നല്‍കട്ടെ. നമുക്കും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതത്തെ ചിലവാക്കാം.

പറയേണ്ടതായ സുവിശേഷം

'നിങ്ങളുടെ പേരെന്താണ്?'' ഇറാനിയന്‍ വിദ്യാര്‍ത്ഥിയായ അര്‍മാന്‍ ചോദിച്ചു. എന്റെ പേര് എസ്റ്റേറാ എന്നാണെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ വിടര്‍ന്ന മുഖത്തോടെ അവന്‍ പറഞ്ഞു, 'ഞങ്ങള്‍ക്ക് ഫാര്‍സിയില്‍ സമാനമായ ഒരു പേരുണ്ട്, സെറ്റാറെ എന്നാണ്.'' ആ ചെറിയ ബന്ധം അതിശയകരമായ ഒരു സംഭാഷണത്തിനു വഴി തുറന്നു. പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) യെഹൂദാ രാജ്ഞിയായിരുന്ന 'എസ്‌തേര്‍'' എന്ന ബൈബിള്‍ കഥാപാത്രത്തിന്റെ പേരാണ് എനിക്കിട്ടതെന്ന് ഞാന്‍ അവനോട് പറഞ്ഞു. അവളുടെ കഥയില്‍ തുടങ്ങി യേശുക്രിസ്തുവിന്റെ സുവിശേഷം ഞാന്‍ പങ്കുവെച്ചു. ഞങ്ങളുടെ സംഭാഷണ ഫലമായി, ക്രിസ്തുവിനെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ആഴ്ചതോറുമുള്ള ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ അര്‍മാന്‍ ചേര്‍ന്നു.

യേശുവിന്റെ ശിഷ്യന്മാരിലൊരാളായ ഫിലിപ്പൊസ്, പരിശുദ്ധാത്മ നിയോഗത്താല്‍, തന്റെ രഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന എത്യോപ്യന്‍ ഉദ്യോഗസ്ഥനുമായി ഒരു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണമാരംഭിച്ചു: ''നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?'' (പ്രവൃത്തികള്‍ 8:30).

എത്യോപ്യക്കാരന്‍ യെശയ്യാപ്രവചനത്തില്‍ നിന്നൊരു ഭാഗം വായിച്ച് ആത്മീയ ഉള്‍ക്കാഴ്ച തിരയുകയായിരുന്നു. അതുകൊണ്ട് ഫിലിപ്പൊസിന്റെ ചോദ്യം തക്കസമയത്താണുണ്ടായത്. അവന്‍ ഫിലിപ്പൊസിനെ തന്റെ കൂടെ രഥത്തില്‍ കയറ്റുകയും താഴ്മയോടെ ശ്രദ്ധിക്കുകയും ചെയ്തു. എത്ര അതിശയകരമായ അവസരമാണു തനിക്ക് ലഭിച്ചതെന്നു മനസ്സിലാക്കിയ ഫിലിപ്പൊസ്, 'ഈ തിരുവെഴുത്തു ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി'' (വാ.35).

ഫിലിപ്പൊസിനെപ്പോലെ, നമുക്കും പറയാനൊരു സുവിശേഷം ഉണ്ട്. നമ്മുടെ ജോലി സ്ഥലത്തും, പലചരക്കു കടയിലും അല്ലെങ്കില്‍ അയല്‍പക്കങ്ങളിലും ലഭിക്കുന്ന ദൈനംദിന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. നമ്മുടെ ചുവടുകള്‍ നിയന്ത്രിക്കാനും യേശുവിലുള്ള നമ്മുടെ പ്രത്യാശയും സന്തോഷവും പങ്കിടാനുള്ള വാക്കുകള്‍ നല്‍കാനും പരിശുദ്ധാത്മാവിനെ അനുവദിക്കുക.

തിരഞ്ഞെടുപ്പിനാലുള്ള ഭവനരാഹിത്യം

സ്നേഹത്തിലും അനുകമ്പയിലും വളരുവാനായ്, 1989 മുതൽ എല്ലാ വർഷവും ഏതാനും ദിവസങ്ങൾ ഭവനരഹിതനായ് കഴിയുവാൻ, കെയ്ത്ത് വസ്സർമാൻ തീരുമാനിച്ചു. ഗുഡ് വർക്ക്സ്, ഇൻകോർപ്പറേറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ കീത്ത് പറയുന്നത്, “ജീവിക്കുവാൻ ഒരു വീടില്ലാത്ത ആളുകളെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകളും ബോധവും വികസിപ്പിക്കാുവാനാണ് ഞാൻ തെരുവിലേക്ക് പോയി ജീവിക്കുന്നത്".

താൻ സേവിക്കുന്നവരോടൊപ്പം ഒന്നായിത്തീരണമെന്ന കെയ്ത്തിന്‍റെ സമീപനം, യേശു നമുക്കുവേണ്ടി ചെയ്തതിന്‍റെ ഒരു ചെറിയ ചിത്രം ആയിരുന്നുവോ എന്ന് ഞാൻ ചിന്തിക്കുന്നു. നമുക്ക് ദൈവവുമായുള്ള ഒരു ബന്ധം അനുഭവവേദ്യമാക്കുന്നതിന്, ദൈവമായിരുന്നവൻ, പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായവൻ തന്നെ, ദുർബ്ബലാവസ്ഥയുള്ള ഒരു കുഞ്ഞിന്‍റെ അവസ്ഥയിലേയ്ക്ക് ഒതുങ്ങി, ഒരു മനുഷ്യനായി ജീവിക്കുവാനും, നമുക്കെല്ലാവർക്കുമുള്ള അനുഭവങ്ങൾ അനുഭവിക്കാനും, ആത്യന്തികമായി മനുഷ്യന്‍റെ കൈയിൽ മരിക്കുവാനും തീരുമാനിച്ചു.

എബ്രായ ലേഖനത്തിന്‍റെ രചയിതാവ് പറയുന്നത്, യേശു, “അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താൽ നീക്കി” എന്നാണ് (2:14). അവൻ ദൂതൻമാരുടെ സ്രഷ്ടാവാണെങ്കിലും, അവരേക്കാൾ താഴ്ന്നവനായി വന്നു (വാക്യം 9). അനശ്വരനായിരുന്നുവെങ്കിലും,  അവൻ ഒരു മനുഷ്യനായി മാറി, മരിച്ചു. അവൻ സർവശക്തനായ ദൈവമാണെങ്കിലും അവൻ നമുക്കായി കഷ്ടതയനുഭവിച്ചു. അവൻ എന്തുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്? നാം പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ നമ്മെ സഹായിക്കുന്നതിനും നമുക്ക് ദൈവവുമായുള്ള അനുരഞ്ജനം പ്രാപ്തമാക്കുന്നതിനുമാണ് (വാക്യങ്ങൾ 17-18).

അവൻ നമ്മുടെ മാനുഷികതയെ മനസ്സിലാക്കുന്നുവെന്നും നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കപ്പെടാനുള്ള വഴികൾ ഇതിനകം നൽകിയിട്ടുണ്ടെന്നും ഉള്ള തിരിച്ചറിവോടെ, ഇന്നു നാം അവന്‍റെ സ്നേഹം അനുഭവിച്ചറിയട്ടെ.

കാരുണ്യ പ്രവൃത്തികൾ

ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എന്‍റെ അമ്മ എന്നോട് പറഞ്ഞു: "എസ്റ്ററ, നമ്മുടെ സുഹൃത്ത് ഹെലനിൽ നിന്ന് നിനക്ക് ഒരു സമ്മാനം കിട്ടിയിട്ടുണ്ട്!"  വളർന്നു വന്ന കാലയളവിൽ അധികം സമ്മാനങ്ങൾ ലഭിച്ചിരുന്നില്ല, അതിനാൽ ഇപ്രകാരം ഒരു സമ്മാനം തപാലിൽ ലഭിക്കുന്നത് ഒരു രണ്ടാം ക്രിസ്തുമസ് പോലെയായിരുന്നു. ഈ വിലപ്പെട്ട സ്ത്രീയിലൂടെ ഞാൻ ദൈവത്താൽ സ്നേഹിക്കപ്പെട്ടതായും, സ്മരിക്കപ്പെട്ടതായും, വിലമതിക്കപ്പെട്ടതായും എനിക്ക് തോന്നിയിരുന്നു.

തബീഥ (ദോർക്കാസ്) ഉണ്ടാക്കിയിരുന്ന വസ്ത്രങ്ങൾ ലഭിച്ച ദരിദ്രയായ വിധവകൾക്കും ഇതേ തോന്നൽ തന്നെ ഉണ്ടായിരുന്നിരിക്കണം. യോപ്പയിൽ ജീവിച്ചിരുന്ന അവൾ യേശുവിന്‍റെ ശിഷ്യയായിരുന്നു. അവൾ തന്‍റെ സൽപ്രവൃത്തികൾ നിമിത്തം സമൂഹത്തിൽ വളരെ പ്രസിദ്ധയായിരുന്നു. അവൾ “എല്ലായ്പോഴും നന്മ പ്രവർത്തിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുമായിരുന്നു” (അപ്പോ. അപ്പോ 9:36). പിന്നീട് അവൾ രോഗ ബാധിതയായി മരിച്ചുപോയി. അക്കാലത്ത് പത്രോസ് അടുത്തുള്ള ഒരു പട്ടണത്തെ സന്ദർശിക്കുകയായിരുന്നു. അതിനാൽ രണ്ടുപേർ അവനെ അനുഗമിച്ചു. അവർ യോപ്പയിലേക്കു വരുവാൻ അവനോട് അപേക്ഷിച്ചു.

പത്രോസ് എത്തിയപ്പോൾ, തബീഥ സഹായിച്ചിരുന്ന വിധവകൾ അവളുടെ സൽപ്രവൃത്തികളുടെ തെളിവുകളായ "കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും" (വാക്യം.39) അവനെ കാണിച്ചു. പത്രോസിനോട് ഇടപെടുവാൻ അവർ ആവശ്യപ്പെട്ടുവോ എന്നു നമുക്കുക്കറിഞ്ഞുകൂടാ. എന്നാൽ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാൽ പത്രോസ് പ്രാർഥിച്ചു;  ദൈവം അവളെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു! "ഇതു യോപ്പയിലെങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു" (വാക്യം 42), ഇതായിരുന്നു ദൈവീക കരുണയുടെ അനന്തരഫലം.

നമുക്കു ചുറ്റുമുള്ളവരോട് നമ്മൾ ദയ കാണിക്കുമ്പോൾ, അവർ ദൈവത്തിങ്കലേയ്ക്കു തിരിയുകയും, ദൈവത്താൽ സ്വയം വിലമതിക്കപ്പെടുകയും ചെയ്യുന്നു.