നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Guest Author

നിങ്ങൾ എങ്ങനെയിരിക്കുന്നു?

ചാർല താൻ മരണാസന്നയാണെന്നത് അറിഞ്ഞിരുന്നു. അവൾ ആശുപത്രിയിലെ തന്റെ മുറിയിൽ കിടക്കുമ്പോൾ അവളുടെ സർജ്ജനും കുറച്ചു വിദ്യാർത്ഥികളും ആ മുറിയിലേക്ക് വന്നു. ചാർല തന്റെ അവസ്ഥ വിദ്യാർത്ഥികളോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സർജ്ജൻ അവരെ ശ്രദ്ധിച്ചതേയില്ല. അവസാനം അദ്ദേഹം തിരിഞ്ഞ് അവളോട് ചോദിച്ചു, "നിങ്ങൾ എങ്ങനെയിരിക്കുന്നു?" ദുർബ്ബലമായ ഒരു ചിരിയോടുകൂടി ചാർല യേശുവിലുള്ള അവളുടെ പ്രത്യാശയും സമാധാനവും ആ സംഘത്തോട് വിവരിച്ചു.

രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യേശുവിന്റെ തകർക്കപ്പെട്ട, നഗ്നമായ ശരീരം അപമാനിതനാക്കി ഒരു കൂട്ടം കാഴ്ചക്കാരുടെ മുൻപിൽ ക്രൂശിൽ തൂക്കി. അവിടുന്ന് തന്നെ ഉപദ്രവിക്കുന്നവരെ ശാസിച്ചോ? "ഇല്ല" യേശു പറഞ്ഞു, “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” (ലൂക്കോസ് 23:34). കപടമായ കുറ്റം ആരോപിക്കപ്പെട്ടു ക്രൂശിക്കപ്പെട്ടു എങ്കിലും അവിടുന്ന് തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പിന്നീട് അവിടുന്ന് അപമാനിതനായ ഒരു വ്യക്തിയോട്, ഒരു കുറ്റവാളിയോട് -അവന്റെ വിശ്വസത്തിന്റെ ആഴം മൂലം- അവൻ തന്നോടൊപ്പം പറുദീസയിൽ ഉണ്ടാകും എന്ന് പറയുന്നു(വാ.43). അവന്റെ വേദനയിലും അപമാനത്തിലും പോലും, മറ്റുള്ളവരോടുള്ള സ്നേഹത്താൽ യേശു പ്രത്യാശയുടെയും ജീവന്റെയും വചനം പങ്കുവച്ചു.

ചാർല തന്റെ ശ്രോതാക്കളോട് യേശുവിനെ പങ്കുവെക്കുന്നതിനെ അവസാനിപ്പിച്ചപ്പോൾ, അവൾ ആ ചോദ്യം ഡോക്ടറോട് തിരികെ ചോദിച്ചു. അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു, "നിങ്ങൾക്ക് എങ്ങനെയിരിക്കുന്നു?" ക്രിസ്തുവിന്റെ കൃപയാൽ അവൾ ജീവന്റെ വചനം ആ മുറിയിലുള്ളവരുമായി പങ്കുവെച്ചു. ഇന്നോ വരുവാനുള്ള നാളുകളിലോ, നാം എന്ത് പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നു പോയാലും, ജീവന്റെ വചനം പങ്കുവെച്ചു ആളുകൾക്ക് ധൈര്യം കൊടുക്കാൻ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.

അഹങ്കാരവും വഞ്ചനയും

സ്നേഹവാനായ ദൈവമേ, അവിടുത്തെ മൃദുവായ, പരിലാളനത്തോടുകൂടിയ തിരുത്തലിനായി നന്ദി. തളർന്ന തോളുകളോടെ ആ വിഷമം പിടിച്ച വാക്കുകൾ ഞാൻ ഉരുവിട്ടു. "എല്ലാം എനിക്ക് തനിയെ ചെയ്യാൻ കഴിയും എന്ന അഹങ്കാരമായിരുന്നു എനിക്ക്. കഴിഞ്ഞ ചില മാസങ്ങളായി എന്റെ പ്രൊജെക്ടുകൾ എല്ലാം വളരെ ഭംഗിയായി പൂർത്തിയായതിനെ ആസ്വദിച്ചുകൊണ്ട്, അഭിന്ദനങ്ങളിൽ മയങ്ങി എന്റെ സ്വന്തം കഴിവുകളിൽ ആശ്രയിച്ചു ദൈവീക നടത്തിപ്പിനെ ഞാൻ ത്യജിച്ചു. ഞാൻ വിചാരിച്ചത്ര മിടുക്കനല്ല ഞാൻ എന്നത് മനസ്സിലാക്കുവാൻ വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു പ്രൊജക്റ്റ് വേണ്ടി വന്നു എനിക്ക്. അഹങ്കാരം നിറഞ്ഞ എന്റെ ഹൃദയം ദൈവസഹായം ആവശ്യമില്ല എന്ന വിശ്വാസത്താൽ എന്നെ ചതിക്കുകയായിരുന്നു.

ശക്തരായ എദോം ജനതയ്ക്ക് അവരുടെ അഹങ്കാരത്തിന് ദൈവത്തിൽ നിന്നുള്ള ശിക്ഷണം ലഭിക്കാനിടയായി. മലകളാൽ ചുറ്റപ്പെട്ട, ശത്രുക്കൾക്ക് ആക്രമിക്കാൻ പറ്റാത്ത സ്ഥലത്തായിരുന്നു എദോം സ്ഥിതിചെയ്തത് (ഓബദ്യാവ് 1:3). തന്ത്രപ്രധാന കച്ചവട പാതയിലായിരുന്നു എദോം സ്ഥിതിചെയ്തത്. കൂടാതെ പുരാതന കാലത്തു വളരെ വിലയുള്ള ചെമ്പിനാൽ സമൃദ്ധവുമായ ഒരു സമ്പന്ന രാഷ്ട്രവുമായിരുന്നു. അത് എല്ലാ നല്ല കാര്യങ്ങളും ഒപ്പം അഹങ്കാരവും നിറഞ്ഞിരുന്നു. അവർ അജയ്യരാണെന്ന് അവിടുത്തെ ആളുകൾ വിശ്വസിച്ചിരുന്നു ഒപ്പം ദൈവജനത്തെ പീഡിപ്പിക്കുകയും ചെയ്തു (വാ.10-14). എന്നാൽ ദൈവം തന്റെ പ്രവാചകനായ ഓബദ്യാവിനെ അവരോട് തന്റെ ന്യായവിധിയെ അറിയിക്കുവാൻ ഉപയോഗിച്ചു. മറ്റു രാജ്യങ്ങൾ ഏദോമിനെതിരെ ഉയർന്ന്, ഒരിക്കൽ ശക്തരായിരുന്നവർ സുരക്ഷിതരല്ലാത്തവരും അപമാനിതരും ആകും (വാ.1-2).

ദൈവത്തെ കൂടാതെ നമ്മുടെ വഴികളിൽ ജീവിക്കാം എന്ന ചിന്തയിലൂടെ അഹങ്കാരം നമ്മെ വഞ്ചിക്കുന്നു. അത് നാം, അധികാരങ്ങൾക്കും തിരുത്തുകൾക്കും ബലഹീനതയ്ക്കും അതീതരാണെന്ന തോന്നൽ ഉളവാക്കും. എന്നാൽ ദൈവം നമ്മെ തിരുമുൻപിൽ താഴ്മയുള്ളവരാകാൻ വിളിക്കുന്നു (1 പത്രൊസ് 5:6). നാം അഹങ്കാരത്തിൽ നിന്നും തിരിഞ്ഞു മാനസാന്തരം തിരഞ്ഞെടുക്കുമ്പോൾ, ദൈവം തന്നിൽ പൂർണ്ണമായി ആശ്രയിക്കുവാൻ നമ്മെ സഹായിക്കും.

യഥാർത്ഥ അതിഥിസത്ക്കാരം

“സാപ്പുട്ടിങ്കളാ?” (ഭക്ഷണം കഴിച്ചോ?)
തമിഴ് നാട്ടിലെ മിക്കവാറും വീടുകളിൽ ചെന്നാൽ നിങ്ങൾ ഈ ചോദ്യം കേൾക്കും. തമിഴ്നാട്ടുകാർ അതിഥികളോട് മര്യാദയും സ്നേഹവും കാണിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ അവർ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ, ഒരു ഗ്ലാസ് വെള്ളമെങ്കിലും, നിങ്ങൾക്ക് തന്നിരിക്കും. യഥാർഥ സ്നേഹമെന്നത് കേവലം അഭിവാദനത്തിലുപരി ശരിയായ അതിഥിസത്കാരം ചെയ്യുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

റെബേക്കയും ദയ കാണിക്കാൻ പഠിച്ചിരുന്നു. പട്ടണത്തിന് വെളിയിൽ ഉള്ള കിണറിൽ നിന്ന് വെള്ളം കോരി വലിയ ഭരണിയിലാക്കി ചുമന്ന് വീട്ടിലെത്തിക്കുന്നത് അവളുടെ പതിവ് ജോലിയായിരുന്നു. അബ്രഹാമിന്റെ ദാസൻ, ദൂരയാത്ര ചെയ്ത് ക്ഷീണിച്ച്, അവളുടെ പാത്രത്തിൽ നിന്ന് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവൾ യാതൊരു മടിയും കൂടാതെ കുടിക്കാൻ കൊടുത്തു (ഉല്പത്തി 24:17-18).

അതിലുമധികം റെബേക്ക ചെയ്തു. സന്ദർശകന്റെ ഒട്ടകങ്ങളും ദാഹിച്ചിരിക്കുന്നു എന്ന് കണ്ട് അവൾ വേഗം അവയ്ക്കും വെള്ളം കോരിക്കൊടുത്തു (വാ.19,20). പല തവണ കിണറ്റിൽ ഇറങ്ങി ഭാരമുള്ള പാത്രത്തിൽ വെള്ളം കോരി ചുമക്കേണ്ടി വന്നെങ്കിലും സഹായിക്കുന്നതിന് അവൾ ഒട്ടും മടി കാണിച്ചില്ല.

ജീവിതം അനേകർക്കും പ്രയാസകരമാണ്; അനുകമ്പയുടെ ഒരു ചെറിയ പ്രകടനം പോലും അവരെ ജീവതത്തിൽ മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് ആകും. ദൈവത്തിന്റെ സ്നേഹത്തിന്റെ ഒരു നീർച്ചാൽ ആയി മാറുവാൻ എപ്പോഴും ഒരു പ്രൗഢമായ പ്രസംഗം ചെയ്യുകയോ സഭ സ്ഥാപിക്കുകയോ ഒന്നും വേണമെന്നില്ല; ചിലപ്പോൾ ആർക്കെങ്കിലും ഒരു പാത്രം വെള്ളം കുടിക്കാൻ നല്കിയാൽ തന്നെ മതിയാകും.

നല്ല പ്രവൃത്തി

കൗമാരത്തിൽ ചാൾസ് സ്പർജൻ ദൈവത്തോട് മല്പിടുത്തത്തിൽ ആയിരുന്നു. സഭായോഗത്തിന് പോയിരുന്നു എങ്കിലും കേട്ട പ്രസംഗം വിരസവും അർത്ഥരഹിതവുമായി തോന്നി. ദൈവത്തിൽ വിശ്വസിക്കുന്നത് ഒരു സംഘർഷമായിരുന്നു. ദൈവത്തോട് “മത്സരിക്കുകയും ലഹള കൂടുകയുമായിരുന്നു” എന്നാണ് ആ കാലത്തെ സ്വയം വിശേഷിപ്പിച്ചത്. ഒരു രാത്രിയിലെ ഭയങ്കരമായ മഞ്ഞ് വീഴ്ച ഒരു ചെറിയ മെത്തഡിസ്റ്റ് പള്ളിയിൽ അഭയം തേടാൻ പതിനാറുകാരനായ സ്പർജനെ നിര്‍ബന്ധിതതനാക്കി. ആ സമയം അവിടെ നടന്ന പ്രസംഗം വ്യക്തിപരമായി തന്നോട് ആണെന്ന് തോന്നി. ആ നിമിഷങ്ങളിൽ, ദൈവം ആ മല്പിടുത്തത്തിൽ ജയിച്ചു; ചാൾസ് തന്റെ ഹൃദയം യേശുവിന് നൽകി.

സ്പർജൻ പിന്നീട് എഴുതി: “ഞാൻ ക്രിസ്തുവിൽ ആരംഭിക്കുന്നതിന് എത്രയോ മുമ്പേ അവൻ എന്നിൽ നിന്ന് ആരംഭിച്ചിരുന്നു.” യഥാർത്ഥത്തിൽ നമ്മുടെ ദൈവബന്ധത്തിലുള്ള ജീവിതം ആരംഭിക്കുന്നത് രക്ഷിക്കപ്പെടുന്ന നിമിഷത്തിലല്ല. സങ്കീർത്തകൻ പറയുന്നു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്”, “അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീ.139:13). അപ്പൊസ്തലനായ പൗലോസ് എഴുതി: “..എന്റെ ജനനം മുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം” (ഗലാത്യർ 1:15) രക്ഷിക്കപ്പെടുമ്പോൾ ദൈവം നമ്മിലുള്ള പ്രവർത്തനം നിർത്തുന്നില്ല: “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും..” (ഫിലിപ്പിയർ 1:4).

സ്നേഹനിധിയായ ഒരു ദൈവത്തിന്റെ കരങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തിയാണ് നാമെല്ലാം. നമ്മുടെ മത്സര പ്രകൃതിയിൽ നിന്നും സ്നേഹാശ്ലേഷത്തിലേക്ക് അവൻ നമ്മെ നയിക്കുന്നു. എന്നാൽ നമ്മെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം അവിടെയാണ് ആരംഭിക്കുന്നത്.” ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായി പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13) അതുകൊണ്ട്, എത്ര പ്രായമായവരായാലും ഏത് ജീവിതഘട്ടത്തിലുള്ളവരായാലും നാം ദൈവത്തിന്റെ നല്ല പ്രവൃത്തി ആയിരിക്കും എന്നത് ഉറപ്പാണ്.

ശുശ്രൂഷക്കായി ഒരുമിച്ച് പണിയപ്പെടുന്നു

ഒരു ഗ്രാമത്തിൽ, ഒരു ധാന്യപ്പുര നിർമ്മിക്കുക എന്നത് ഒരു സാമൂഹിക കാര്യമാണ്. ഒരു കർഷക കുടുംബം ഒറ്റക്ക് ചെയ്താൽ മാസങ്ങൾ വേണ്ടി വരുന്ന നിർമ്മാണം ഗ്രാമത്തിലെ എല്ലാവരും ചേർന്ന് ഒരുമിച്ച് വളരെ പെട്ടെന്ന് തീർക്കും. നിർമ്മാണ വസ്തുക്കൾ നേരത്തെ ശേഖരിച്ചു വെക്കും; ഉപകരണങ്ങളൊക്കെ തയ്യാറാക്കി വെക്കും. നിശ്ചിത ദിവസം ഗ്രാമം മുഴുവൻ ഒരുമിച്ച് കൂടും, ജോലി ഭാഗം വെക്കും, എന്നിട്ട് ഒരുമിച്ച് നിർമ്മാണ പ്രവർത്തനം നടത്തും—ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ അത് പണിത് തീർക്കും.

ഇത് സഭയെക്കുറിച്ചും അതിൽ നമ്മുടെ ദൗത്യത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ വിഭാവനയുടെ ഒരു നല്ല ചിത്രമാണ്. ബൈബിൾ പറയുന്നു: “എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1 കൊരിന്ത്യർ 12:27). ദൈവം, വ്യത്യസ്തരായ നമ്മെ ഓരോരുത്തരേയും ഒരു ശരീരത്തിന്റെ അംഗങ്ങൾ എന്ന നിലയിൽ “അതത് വ്യാപാരത്തിന് ഒത്തവണ്ണം “സജ്ജരാക്കി ജോലി വിഭജിച്ച് നല്കി,” “ശരീരം മുഴുവനും യുക്തമായി ചേർക്കുന്നു” (എഫേസ്യർ 4:16). ഒരു സമൂഹം എന്ന നിലയിൽ “തമ്മിൽ ഭാരങ്ങളെ ചുമക്കാൻ” (ഗലാത്യർ 6:2) നമ്മെ പ്രോത്‌സാഹിപ്പിക്കുന്നു.

എന്നാൽ പലപ്പോഴും നാം തനിയെ നടക്കുന്നു. പരാശ്രയമില്ലാതെ എല്ലാം ചെയ്യാൻ താല്പര്യപ്പെട്ട്, നമ്മുടെ ആവശ്യങ്ങളെ നേടിയെടുക്കാൻ തനിയെ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മററുള്ളവരുടെ ആവശ്യഭാരങ്ങളെ താങ്ങുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. എന്നാൽ നാം മററുള്ളവരുമായി സഹവർത്തിത്വമുളളവരായിരിക്കണം എന്ന് ദൈവം താല്പര്യപ്പെടുന്നു. നാം മററുളളവരുടെ സഹായം തേടുകയും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ മനോഹരമാകുമെന്ന് ദൈവത്തിനറിയാം.

നാം അന്യോന്യം ആശ്രയിക്കുന്നത് വഴി മാത്രമാണ് ദൈവം നമുക്കായി കരുതിയത് എല്ലാം അനുഭവിക്കാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അതിശയകരമായ ദൈവിക പദ്ധതികൾ നടപ്പിലാക്കാനും കഴിയുകയുളളു-ഒരു ദിവസം കൊണ്ട് ആ ധാന്യപ്പുര പണിതതു പോലെ.

ദൈവം നമ്മെ വഹിക്കുന്നു

2015 ല്‍, ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും അനേകരെ അതു ബാധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. തന്റെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി അയാള്‍ വീട്ടില്‍ കഴിഞ്ഞെങ്കിലും വെള്ളം ഉയര്‍ന്നതോടെ അവിടം വിടേണ്ടതാവശ്യമായി വന്നു. അയാള്‍ അന്ധനായിരുന്നുവെങ്കിലും എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കേണ്ടതാവശ്യമായിരുന്നു. ഒടുവില്‍ അയാള്‍ കുഞ്ഞിനെ തോളില്‍ കിടത്തി കഴുത്തോളം ആഴമുള്ള വെള്ളത്തിലേക്കു കാലെടുത്തുവച്ചു, അവനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. 

ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഭൗമിക പിതാവ്, തന്റെ മകനെ സഹായിക്കാന്‍ ഉത്ക്കണ്ഠയുള്ളവനായെങ്കില്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മക്കളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുവാണെന്നു ചിന്തിക്കുക. പഴയ നിയമത്തില്‍, വിശ്വാസത്തെ തകര്‍ക്കുംവിധമുള്ള അനുഭവങ്ങള്‍ ഉണ്ടായപ്പോഴും ദൈവം തന്റെ ജനത്തെ വഹിച്ചതെങ്ങനെയെന്ന് മോശെ ഓര്‍മ്മിപ്പിച്ചു. ദൈവം എങ്ങനെ അവരെ വിടുവിച്ചുവെന്നും, മരുഭൂമിയില്‍ ഭക്ഷണവും വെള്ളവും നല്‍കിയെന്നും അവരുടെ ശത്രുക്കളോടു യുദ്ധം ചെയ്തുവെന്നും, മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും എങ്ങനെ യിസ്രായേല്യരെ വഴിനടത്തിയെന്നും മോശെ അവരെ ഓര്‍മ്മിപ്പിച്ചു. ദൈവം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പല വഴികളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു മോശെ പറഞ്ഞു, ''ഒരു മനുഷ്യന്‍ തന്റെ മകനെ വഹിക്കുന്നതുപോലെ ... നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ'' (ആവര്‍ത്തനം 1:31).  

മരുഭൂമിയിലൂടെയുള്ള യിസ്രായേല്യരുടെ യാത്ര എളുപ്പമായിരുന്നില്ല, ചില സമയങ്ങളില്‍ അവരുടെ വിശ്വാസം ക്ഷയിച്ചുപോയി. എങ്കിലും അതില്‍ ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും തെളിവുകള്‍ നിറഞ്ഞിരുന്നു. ദൈവം യിസ്രായേലിനെ എങ്ങനെ പരിപാലിച്ചു എന്നതിന്റെ അത്ഭുതകരമായ ചിത്രമാണ് ഒരു പിതാവു മകനെ വഹിക്കുന്നത് - ആര്‍ദ്രതയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ. നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, അവയുടെ നടുവിലും ദൈവം നമ്മെ വഹിക്കുന്നുണ്ടെന്ന് നമുക്കോര്‍മ്മിക്കാം.

ദൈവിക ശക്തിയുടെ പ്രദര്‍ശനം

അതൊരു മിന്നല്‍ കൊടുങ്കാറ്റായിരുന്നു, ഞാനും ആറുവയസ്സുള്ള മകളും ചില്ലുവാതിലിലൂടെ മിന്നലിന്റെ പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ''കൊള്ളാം! ദൈവം എത്ര വലിയവനാണ്'' എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എനിക്കും അങ്ങനെ തോന്നി. ഞങ്ങള്‍ എത്ര ചെറുതാണെന്നും ദൈവം എത്ര ശക്തനാണെന്നും ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വ്യക്തമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ വരികള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ''വെളിച്ചം പിരിഞ്ഞു പോകുന്നതും കിഴക്കന്‍കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏത്?'' (ഇയ്യോബ് 38:24)  

ഇയ്യോബിനെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടായിരുന്നു (വാ. 34-41). അവന്റെ ജീവിതം തകര്‍ന്നുപോയി. അവന്റെ മക്കള്‍ മരിച്ചു. അവന്‍ തകര്‍ന്നു. അവന്‍ രോഗിയായി. അവന്റെ സുഹൃത്തുക്കള്‍ ഒരു സഹാനുഭൂതിയും കാട്ടിയില്ല. വിശ്വാസം ഉപേക്ഷിക്കാന്‍ ഭാര്യ അവനെ ഉത്സാഹിപ്പിച്ചു (2:9). ഒടുവില്‍, ഇയ്യോബ് ദൈവത്തോട് ചോദിച്ചു, ''എന്തുകൊണ്ട്?'' (അ. 24). ദൈവം ഒരു കൊടുങ്കാറ്റില്‍ നിന്നുകൊണ്ടു പ്രതികരിച്ചു (അ. 38).

ലോകത്തിന്റെ ഭൗതിക ഘടകങ്ങളുടെമേലുള്ള തന്റെ നിയന്ത്രണത്തെക്കുറിച്ചു ദൈവം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചു (അ. 38). അതവനെ ആശ്വസിപ്പിച്ചു, ''ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു'' (42:5) എന്നവന്‍ പ്രതികരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ''ദൈവമേ! അങ്ങ് എന്റെ പെട്ടിയില്‍ ഒതുങ്ങുകയില്ലെന്ന് ഞാന്‍ കാണുന്നു'' എന്നാണ് ഇയ്യോബ് പറഞ്ഞത്.

ജീവിതം തകര്‍ന്നടിയുമ്പോള്‍, ചിലപ്പോള്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആശ്വാസകരമായ കാര്യം, തറയില്‍ കിടന്ന് മിന്നലിനെ വീക്ഷിക്കുക എന്നതാണ്. ലോകത്തെ സൃഷ്ടിച്ച ദൈവം നമ്മെയും പരിപാലിക്കാന്‍ തക്കവണ്ണം വലിയവനും സ്‌നേഹസമ്പന്നനും ആണെന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കും. നമ്മുടെ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും കുറിച്ചു പറയുന്ന പ്രിയപ്പെട്ട ആരാധനാ ഗാനങ്ങള്‍ ആലപിക്കാന്‍ പോലും നാം ആരംഭിച്ചേക്കാം.

നവ മാനവികത

ലണ്ടനിലെ ടെയ്റ്റ് മോഡേണ്‍ ഗാലറി സന്ദര്‍ശിച്ചപ്പോള്‍, ഒരു കലാസൃഷ്ടി എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബ്രസീലിയന്‍ കലാകാരന്‍ സില്‍ഡോ മെയ്ര്‍ലെസ് നൂറുകണക്കിനു പഴയ റേഡിയോകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഭീമാകാരമായ ഒരു ഗോപുരമായിരുന്നു അത്. ഓരോ റോഡിയോയും ട്യൂണ്‍ ചെയ്തിരുന്നു എന്നു മാത്രമല്ല ഓരോന്നും വിവിധ സ്‌റ്റേഷനുകളിലായി ട്യൂണ്‍ ചെയ്തിരുന്നു. നൂറുകണക്കിനാളുകള്‍ വിവിധഭാഷകളില്‍ ഒരേ സമയം സംസാരിച്ചാലുണ്ടാകുന്ന ആശയക്കുഴപ്പം അതു സൃഷ്ടിച്ചിരുന്നു. മെയ്ര്‍ലെസ് ആ ശില്പത്തിനിട്ട പേര് ബാബേല്‍ എന്നായിരുന്നു.

പേര് അനുയോജ്യമായിരുന്നു. യഥാര്‍ത്ഥ ബാബേല്‍ ഗോപുരത്തില്‍, സ്വര്‍ഗ്ഗം കീഴടക്കാനുള്ള മനുഷ്യന്റെ വഴിവിട്ട ശ്രമത്തെ മനുഷ്യന്റെ ഭാഷ കലക്കിക്കൊണ്ടു ദൈവം തടഞ്ഞു (ഉല്പത്തി 11:1-9). പരസ്പരമുള്ള ആശയവിനിമയം അസാദ്ധ്യമായതോടുകൂടി, മനുഷ്യവര്‍ഗ്ഗം വ്യത്യസ്ത ഭാഷകള്‍ ഉള്ള ഗോത്രങ്ങളായി ചിതറിപ്പോയി (വാ. 10-26). ഭാഷയാല്‍ വിഭജിക്കപ്പെട്ട നാം അന്നു മുതല്‍ അന്യോന്യം മനസ്സിലാക്കുന്നതിനായി പ്രയാസപ്പെടുന്നു.

ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ട്. പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് ആദ്യ ക്രിസ്തീയ വിശ്വാസികളുടെമേല്‍ വന്നപ്പോള്‍, അന്നേ ദിവസം യെരുശലേം സന്ദര്‍ശിച്ചവരുടെ വ്യത്യസ്ത ഭാഷകളില്‍ ദൈവത്തെ സ്തുതിക്കാനായി അവരെ പ്രാപ്തരാക്കി (പ്രവൃത്തികള്‍ 2:1-12). ഈ അത്ഭുതത്തിലൂടെ, ദേശീയതയ്ക്കും ഭാഷയ്ക്കും അതീതമായി എല്ലാവരും ഒരേ സന്ദേശം കേട്ടു. ബാബേലിലെ കലക്കം നേരെ തിരിഞ്ഞുവന്നു.

ജാതീയവും സാംസ്‌കാരികവുമായ വിഭാഗീയതയുടെ ലോകത്തില്‍, ഇതു സുവാര്‍ത്തയാണ്. യേശുവിലൂടെ, ദൈവം സകല ജാതികളില്‍നിന്നും ഗോത്രങ്ങളില്‍നിന്നും ഭാഷകളില്‍നിന്നും ഒരു പുതിയ മാനവികത ഉളവാക്കുന്നു (വെളിപ്പാട് 7:9). ടെയ്റ്റ് മോഡേണില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, ആ റേഡിയോകള്‍ എല്ലാം ഒരു സിഗ്നലിലേക്കു ട്യൂണ്‍ ചെയ്യുന്നതും മുറിയിലുള്ള എല്ലാവര്‍ക്കുംവേണ്ടി 'അമേസിംഗ് ഗ്രെയ്‌സ്, ഹൗ സ്വീറ്റ് ദി സൗണ്ട്' എന്ന ഒരേ ഗാനം പാടുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.

സുരക്ഷിതത്വത്തിന്റെ വ്യാജ ഇടങ്ങള്‍

ഞങ്ങളുടെ നായ റൂപ്പെര്‍ട്ട് കുഞ്ഞായിരിക്കുമ്പോള്‍, വെളിയില്‍ പോകുന്നതിനു ഭയങ്കര പേടിയായിരുന്നതിനാല്‍ ഞാന്‍ അവനെ വലിച്ചുകൊണ്ടാണ് പാര്‍ക്കില്‍ പോയിരുന്നത്. ഒരു ദിവസം പാര്‍ക്കില്‍ എത്തിയശേഷം ഞാന്‍ അവനെ എന്റെ ഭോഷത്വത്തിന് അഴിച്ചു വിട്ടു. ക്ഷണനേരം കൊണ്ട് അവന്‍ വീട്ടിലേക്കോടി അവന്റെ സുരക്ഷിത സ്ഥാനത്തെത്തി.

ആ അനുഭവം എന്നെ വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു. വിമാനം റണ്‍വേയിലൂടെ ഓടിയപ്പോള്‍ ആ മനുഷ്യന്‍ എന്നോടു ക്ഷമാപണം ചെയ്യാന്‍ തുടങ്ങി. 'ഈ യാത്രയില്‍ ഞാന്‍ മദ്യപിക്കാന്‍ പോകയാണ്.' അയാള്‍ പറഞ്ഞു. 'നിങ്ങള്‍ക്കത് താല്പര്യമില്ലെന്നു തോന്നുന്നല്ലോ' ഞാന്‍ പറഞ്ഞു. 'എനിക്കു താല്പര്യമില്ല, പക്ഷേ ഞാന്‍ എല്ലായ്പ്പോഴും വീഞ്ഞിലേക്ക് ഓടിച്ചെല്ലുന്നു.' അയാള്‍ മദ്യപിച്ചു ലക്കുകെട്ടു. ഏറ്റവും ദുഃഖകരമായ ഭാഗം വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ അയാളെ ആലിംഗനം ചെയ്തു, എന്നാല്‍ അയാളുടെ ശ്വാസത്തിന്റെ മണമറിഞ്ഞപ്പോള്‍ അയാളെ ദൂരേക്കു തള്ളിമാറ്റി. മദ്യപാനം ആയിരുന്നു അയാളുടെ സുരക്ഷിത സ്ഥാനം, പക്ഷേ അതൊരു സുരക്ഷിതസ്ഥാനമേ അല്ലായിരുന്നു.

'കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍' (മര്‍ക്കൊസ് 1:15) എന്ന വാക്കുകളോടെയാണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചത്. 'മാനസാന്തരപ്പെടുക' എന്നു പറഞ്ഞാല്‍ ദിശ നേരെ തിരിക്കുക എന്നാണ്. 'ദൈവരാജ്യം' എന്നത് നമ്മുടെ ജീവിതത്തിന്മേലുള്ള അവന്റെ സ്നേഹമസൃണ ഭരണമാണ്. നമ്മെ കെണിയില്‍പ്പെടുത്തുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനു പകരം അല്ലെങ്കില്‍ ഭയവും ആസക്തിയും നമ്മെ ഭരിക്കുന്നതിനു പകരം, നമുക്ക് നമ്മെ പുതു ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന ദൈവത്താല്‍ നമുക്കു ഭരിക്കപ്പെടുവാന്‍ കഴിയും എന്ന് യേശു പറഞ്ഞു.

ഇന്ന് റൂപ്പെര്‍ട്ട് സന്തോഷത്തോടെ കുരച്ചുകൊണ്ട് പാര്‍ക്കിലേക്ക് ഓടുന്നു. വിമാനത്തില്‍ കണ്ട ആ മനുഷ്യനും സുരക്ഷിതത്വത്തിന്റെ വ്യാജ ഇടം വിട്ട് സന്തോഷവും സ്വാതന്ത്ര്യവും പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

കൃപയാല്‍ സ്പര്‍ശിക്കപ്പെടുക

ലെയ്ഫ് എംഗറിന്റെ പീ്സ് ലൈക്ക് എ റിവര്‍ എന്ന നോവലിലെ ജെരമിയ ലാന്‍ഡ് മൂന്നു കുട്ടികളുടെ പിതാവും പ്രാദേശിക സ്‌കൂളിലെ പ്യൂണും ആണ്. ആഴമേറിയതും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതുമായ വിശ്വാസത്തിനുടമയുമായിരുന്നു അദ്ദേഹം. പുസ്തകത്തിലുടനീളം അദ്ദേഹത്തിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നതു കാണാം.

ജെരമിയായുടെ സ്‌കൂള്‍ നടത്തുന്നത് ചെസ്റ്റര്‍ ഹോള്‍ഡന്‍ എന്ന സൂപ്രണ്ടാണ്. ദുര്‍ഗുണനായ അയാള്‍ക്ക് ത്വക്കുരോഗവുമുണ്ട്. ജെരമിയാ മികച്ച തൊഴില്‍ ധാര്‍മ്മികത ഉള്ള ആളായിരുന്നിട്ടും - പരാതി കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുകയും സൂപ്രണ്ട് വലിച്ചെറിയുന്ന പൊട്ടിയ കുപ്പികള്‍ പെറുക്കിക്കളയുകയും ചെയ്തിട്ടും - അയാള്‍ ജോലിയില്‍ തുരുന്നത് ഹോള്‍ഡന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം, ജെരമിയാ മദ്യപിച്ചതായി വിദ്യാര്‍ത്ഥികളുടെയെല്ലാം മുമ്പില്‍ വെച്ച് അയാള്‍ ആരോപിക്കുകയും ജെരമിയായെ പിരിച്ചുവിടുകയും ചെയ്തു. തികച്ചു അപമാനകരമായ ഒരു രംഗമായിരുന്നു അത്.

ജെരമിയ എങ്ങനെയാണ് പ്രതികരിച്ചത്? അന്യായമായ പിരിച്ചുവിടലിനെതിരെ കേസുകൊടുക്കുമെന്ന് അയാള്‍ക്കു ഭീഷണിപ്പെടുത്താമായിരുന്നു അല്ലെങ്കില്‍ ഹോള്‍ഡനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാമായിരുന്നു. അനീതി അംഗീകരിച്ചുകൊണ്ട് തലതാഴ്ത്തി പോകാമായിരുന്നു. നിങ്ങള്‍ എന്തുചെയ്യുമായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കുക.

'നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍' യേശു പറയുന്നു, 'നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കു വേണ്ടി
പ്രാര്‍ത്ഥിപ്പിന്‍' (ലൂക്കൊസ് 6:27-28). വെല്ലുവിളി ഉയര്‍ത്തുന്ന ഈ വാക്കുകള്‍ അനീതിയെ സാധൂകരിക്കാനോ നീതി നിര്‍വഹിക്കപ്പെടാതിരിക്കുന്നത് തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, അടിസ്ഥാനപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് ദൈവത്തെ അനുകരിക്കാനാണ് (വാ. 36). എന്റെ ശത്രു എങ്ങനെ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അതായിത്തീരുന്നതിന് എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും?

ജെരമിയാ ഒരു നിമിഷം ഹോള്‍ഡന്റെ മുഖത്തേക്കു നോക്കി, എന്നിട്ടു കൈനീട്ടി അദ്ദേഹത്തിന്റെ മുഖത്തു സ്പര്‍ശിച്ചു. ഹോള്‍ഡന്‍ പെട്ടെന്നു പുറകോട്ടു മാറി, എന്നിട്ട് അത്ഭുതത്തോടെ തന്റെ താടിയും കവിളും തൊട്ടുനോക്കി. അയാളുടെ പാടുകള്‍ വീണ മുഖം സുഖപ്പെട്ടിരിക്കുന്നു.

ഒരു ശത്രു കൃപയാല്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നു.