വില്ലന്മാരെ രക്ഷിക്കുക
കോമിക്ക് പുസ്തകത്തിലെ നായകന് എക്കാലത്തും ജനപ്രീതിയുള്ളവനാണ്. 2017 ല്‍ മാത്രം, ആറ് സൂപ്പര്‍ ഹീറോ സിനിമകള്‍, അമേരിക്കയില്‍ 400 കോടി ഡോളറിലധികം വാരിക്കൂട്ടി. എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ആക്ഷന്‍ സിനിമകളില്‍ ആകൃഷ്ടരാകുന്നത്? ഒരുപക്ഷെ അത്തരം കഥകള്‍ ഭാഗികമായിട്ടാണെങ്കിലും ദൈവത്തിന്റെ വലിയ കഥയോട് സാമ്യം പുലര്‍ത്തുന്നതാകാം കാരണം. കഥയില്‍ ഒരു നായകനും വില്ലനും രക്ഷ ആവശ്യമുള്ള ജനങ്ങളും ധാരാളം സംഘട്ടനങ്ങളും ഉണ്ട്.
ഈ കഥയില്‍ ഏറ്റവും വലിയ വില്ലന്‍ സാത്താനാണ് - നമ്മുടെ ആത്മാക്കളുടെ ശത്രു. കൂടാതെ ധാരാളം 'ചെറിയ' വില്ലന്മാരുമുണ്ട്. ഉദാഹരണമായി, ദാനിയേലിന്റെ പുസ്തകത്തില്‍, ഒരുവന് നെബുഖദ്നേസറാണ്. അന്നറിയപ്പെട്ട ലോകത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന അവന്‍ തന്റെ ഭീമാകാരമായ പ്രതിമയെ നമസ്കരിക്കാത്ത ഏവനെയും കൊല്ലാന്‍ തീരുമാനിച്ചു (ദാനിയേല്‍ 3:1-6). ധൈര്യശാലികളായ മൂന്ന് യെഹൂദ യുവാക്കള്‍ വിസമ്മതിച്ചപ്പോള്‍ (വാ. 12-18), ദൈവം അവരെ എരിയുന്ന തീച്ചൂളയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചു (വാ. 24-27).
എന്നാല്‍ അതിശയകരമായ ഒരു വഴിത്തിരിവിലൂടെ വില്ലന്റെ ഹൃദയം രൂപാന്തരപ്പെടാന്‍ തുടങ്ങുന്നത് നാം കാണുന്നു. ഈ ശ്രദ്ധേയ സംഭവത്തോടുള്ള പ്രതികരണമായി നെബൂഖദ്നേസര്‍ പറയുന്നു, 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍' (വാ. 28).
തുടര്‍ന്ന് ദൈവത്തെ ദുഷിക്കുന്ന ഏവനെയും കൊല്ലുമെന്നവന്‍ ഭീഷണിപ്പെടുത്തുന്നു (വാ. 29), തന്റെ സഹായം ദൈവത്തിനാവശ്യമില്ലെന്ന് ഇനിയും അവന്‍ മനസ്സിലാക്കിയില്ല. 4-ാം അദ്ധ്യായത്തില്‍ നെബൂഖദ്നേസര്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കുന്നുണ്ട് - അത് മറ്റൊരു കഥയാണ്.
നെബൂഖദ്നേസറില്‍ നാം കാണുന്നത് കേവലമൊരു വില്ലനെയല്ല, മറിച്ച് ആത്മീയയാത്ര ചെയ്യുന്ന ഒരുവനെയാണ്. ദൈവത്തിന്റെ, വീണ്ടെടുപ്പിന് കഥയില്‍ നമ്മുടെ നായകനായ യേശു രക്ഷ ആവശ്യമുള്ള എല്ലാവരുടെയും നേരെ - നമ്മുടെയിടയിലുള്ള വില്ലന്മാരുള്‍പ്പടെ - കൈ നീട്ടുന്നു.
ഉപവാസത്തിന്റെ ആന്തരികാര്‍ത്ഥം
വിശപ്പ് എന്റെ ഉള്ളിനെ കാര്‍ന്നു തിന്നു. ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഉപവാസം എന്ന് എന്റെ മെന്റര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പകല്‍ മുന്നോട്ടുപോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: യേശു എങ്ങനെയാണിത് നാല്‍പ്പത് ദിവസം ചെയ്തത്? സമാധാനത്തിനും ശക്തിക്കും ക്ഷമയ്ക്കുമായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കാന്‍ ഞാന്‍ പണിപ്പെട്ടു. പ്രത്യേകിച്ചും ക്ഷമയ്ക്ക്.
നാം ശാരീരികമായി കഴിവുള്ളവരെങ്കില്‍, നമ്മുടെ ആത്മീകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ ഉപവാസത്തിനു കഴിയും. യേശു പറഞ്ഞതുപോലെ, 'മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു'' (മത്തായി 4:4). എങ്കിലും ഞാന്‍ നേരിട്ടു പഠിച്ചതുപോലെ, ഉപവാസം അതില്‍ തന്നെ നമ്മെ ദൈവത്തോടടുപ്പിക്കയില്ല!
വാസ്തവത്തില്‍, ദൈവം ഒരിക്കല്‍ പ്രവാചകനായ സെഖര്യാവിലൂടെ തന്റെ ജനത്തോട് പറഞ്ഞത്, അവരുടെ ഉപവാസം ദരിദ്രരെ സേവിക്കുന്നതിലേക്ക് അവരെ നയിക്കാത്തതിനാല്‍ പ്രയോജന രഹിതമാണെന്നാണ്. 'എനിക്കുവേണ്ടിയോ നിങ്ങള് ഉപവസിക്കുന്നത്?'' ദൈവം ചോദിച്ചു (സെഖര്യാവ് 7:5).
ദൈവത്തിന്റെ ചോദ്യം വെളിപ്പെടുത്തുന്നത് പ്രാഥമിക പ്രശ്നം അവരുടെ വയര്‍ അല്ലെന്നാണ്; അവരുടെ തണുത്തുറഞ്ഞ ഹൃദയമാണ് പ്രശ്നം. തങ്ങളെത്തന്നെ സേവിക്കുന്നതിലൂടെ, ദൈവഹൃദയത്തോട് അടുക്കുന്നതില്‍ അവര് പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ അവന്‍ അവരെ നിര്‍ബന്ധിക്കുന്നത്, 'നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തന് താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കുകയും ചെയ്യുവിന്‍. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്'' (വാ. 9-10).
ഏത് ആത്മീയ ശിക്ഷണത്തിലും നമ്മുടെ ലക്ഷ്യം യേശുവിനോട് അടുക്കുന്നതായിരിക്കേണം. അവന്റെ സാദൃശ്യത്തില്‍ നാം വളരുമ്പോള്‍, അവന്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയും ഒരു ഹൃദയം നമുക്കുണ്ടാകും.
വാഞ്ഛയുടെ ശിലാസ്മാരകം
'ആഹ്, ഓരോ കടല്‍പ്പാലവും വാഞ്ഛയുടെ ശിലാസ്മാരകമാണ്.'' ഫെര്‍ണാന്‍ഡോ പെസ്സോവായുടെ 'ഓഡ് മാരിറ്റിമാ'' എന്ന കവിതയിലെ ഒരു വരി പറയുന്നു. ഒരു കപ്പല്‍ സാവധാനം നമ്മില്‍ നിന്നകലുമ്പോള്‍ നാമനുഭവിക്കുന്ന വികാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പെസ്സോവായുടെ കടല്‍പ്പാലം. കപ്പല്‍ വിടവാങ്ങി പക്ഷേ കടല്‍പ്പാലം അവശേഷിക്കുന്നു - പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും, വിടവാങ്ങലുകളുടെയും നെടുവീര്‍പ്പുകളുടെയും നിലനില്‍ക്കുന്ന സ്മാരകമായി. നഷ്ടപ്പെട്ടതിനെച്ചൊല്ലിയും നമുക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനെ ചൊല്ലിയും നാം വേദനിക്കുന്നു.
'വാഞ്ഛ'' എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന പോര്‍ച്ചുഗീസ് പദം (സൗദാദേ) അര്‍ത്ഥമാക്കുന്നത് നമുക്ക് അനുഭവപ്പെടുന്ന ഒരു ഗൃഹാതുരത്വ വാഞ്ഛയെയാണ്. നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ആഴമായ വേദന. വിവരിക്കാനാവാത്തതിനെയാണ് കവി വിവരിക്കുന്നത്.
നെബോ പര്‍വ്വതം മോശയുടെ 'കല്ലില്‍ തീര്‍ത്ത വാഞ്ഛയാണ്'' എന്നു നമുക്ക് പറയാനാവും. നെബോയില്‍ നിന്നുകൊണ്ട് വാഗ്ദത്ത നാട്ടിലേക്ക് അവന്‍ നോക്കി - അവന്‍ ഒരിക്കലും എത്തിച്ചേരാനാവാത്ത നാട്. മോശയോടുള്ള ദൈവത്തിന്റെ വാക്കുകള്‍ കര്‍ക്കശമായി തോന്നും: 'ഞാന്‍ അത് നിന്റെ കണ്ണിനു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേക്കു കടന്നുപോകയില്ല'' (ആവര്‍ത്തനം 34:4). അതുമാത്രമാണ് നാം കാണുന്നതെങ്കില്‍ എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകും. വലിയ ആശ്വാസമാണ് ദൈവം മോശയോട് പറഞ്ഞത്: 'അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ'' (വാ.4). വളരെ വേഗം മോശ നെബോ വിട്ട് കനാനെക്കാള്‍ ഏറെ മെച്ചമായ ഒരു നാട്ടിലേക്കു പോകും (വാ. 5).
ജീവിതത്തില്‍ നാം പലപ്പോഴും കടല്‍പ്പാലത്തില്‍ നോക്കിനില്‍ക്കുന്നവരാണ്. പ്രിയപ്പെട്ടവര്‍ വിട്ടുപോകും; പ്രതീക്ഷ മങ്ങും; സ്വപ്നങ്ങള്‍ മരിക്കും. അതിന്റെയെല്ലാം നടുവില്‍ നാം ഏദെന്റെ പ്രതിധ്വനിയും സ്വര്‍ഗ്ഗത്തിന്റെ സൂചനയും കേള്‍ക്കും. നമ്മുടെ വാഞ്ഛ ദൈവത്തിങ്കലേക്കു നമ്മെ ചൂണ്ടിക്കാട്ടുന്നു. നാം വാഞ്ഛിക്കുന്ന സാക്ഷാത്കാരം അവനാണ്.
ആ നിമിഷത്തില്‍
ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു - എന്നെ ഉള്ളില്‍ കിടത്തി. പുറത്ത്, എന്റെ മകന്‍ എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്യുകയാണ്. എന്റെ പാതി മയക്കത്തില്‍ ഞാന്‍ അവന്റെ പേര് വിളിച്ചു. ഒരു നിമിഷം അവന്‍ ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ സാവകാശം പറഞ്ഞു, 'നിന്റെ മമ്മിയോട് പറ, ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന്.'
വ്യക്തമായും ഇത് യാത്രപറച്ചിലായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു, അതെന്റെ വേര്‍പിരിയലിന്റെ വാക്കുകളായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു. ആ നിമിഷത്തില്‍ എന്നെ സംബന്ധിച്ച് അത് വിലപ്പെട്ടതായിരുന്നു.
യേശു തന്റെ ഏറ്റവും അന്ധകാര നിമിഷത്തെ നേരിട്ടപ്പോള്‍, അവന്‍ നമ്മെ സ്‌നേഹിക്കുന്നു എന്നു കേവലം പറയുക മാത്രമായിരുന്നില്ല; പ്രത്യേക രീതിയില്‍ അവനതു കാണിച്ചു തരികയും ചെയ്തു. തന്നെ ക്രൂശില്‍ തറച്ച പരിഹാസികളായ പടയാളികള്‍ക്ക് അവനതു കാണിച്ചുകൊടുത്തു: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട്് ഇവരോട് ക്ഷമിക്കണമേ' (ലൂക്കൊസ് 23:34). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളിക്ക് അവന്‍ പ്രത്യാശ പകര്‍ന്നു കൊടുത്തു: 'ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിക്കും'' (വാ. 43). അന്ത്യത്തോടടുത്തപ്പോള്‍ അവന്‍ തന്റെ മാതാവിനെ നോക്കി: 'ഇതാ,
നിന്റെ മകന്‍ എന്ന് അമ്മയോടു പറഞ്ഞു.' തന്റെ അരുമ ശിഷ്യനോട്: 'ഇതാ, നിന്റെ അമ്മ' എന്നും പറഞ്ഞു (യോഹന്നാന്‍ 19:26-27. തുടര്‍ന്ന് തന്റെ പ്രാണന്‍ തന്നില്‍ നിന്ന് വഴുതിപ്പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, യേശുവിന്റെ അവസാനത്തെ സ്‌നേഹപ്രവൃത്തി തന്റെ പിതാവിനെ ആശ്രയിക്കുക എന്നതായിരുന്നു. 'നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഭരമേല്‍പിക്കുന്നു' (ലൂക്കൊസ് 23:46) എന്നവന്‍ പറഞ്ഞു.
തന്റെ പിതാവിനോടുള്ള അനുസരണം വെളിപ്പെടുത്തേണ്ടതിനും നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴത്തിലും യേശു മനഃപൂര്‍വ്വം ക്രൂശ് തിരഞ്ഞെടുത്തു, അവസാനം വരെ തന്റെ മാറ്റമില്ലാത്ത സ്‌നേഹം അവന്‍ കാണിച്ചു.
ഒരു പ്രതീകത്തിനുമപ്പുറം
അയോവാ സർവ്വകലാശാലയിലെ ബാസ്കറ്റ് ബോൾ താരമായ ജോർദാൻ ബൊഹാണൻ, ഇരുപത്തഞ്ചു വർഷം പഴക്കമുള്ള ഒരു സ്കൂൾ റെക്കോർഡ് മറികടക്കുമായിരുന്ന ഫ്രീ ത്രോ, ടീം ചരിത്രം ഉണ്ടാക്കുന്നതിനിടയിൽ, മനപൂർവ്വം ഉപേക്ഷിച്ചു കളഞ്ഞു. എന്തുകൊണ്ട്? അയോവയിലെ ക്രിസ് സ്ട്രീറ്റ്, 1993 ൽ ഒരേ നിരയിൽ 34 ഫ്രീ ത്രോകൾ ചെയ്ത് കഴിഞ്ഞ്, ചില ദിവസങ്ങൾക്കകം ഒരു കാറപകടത്തിൽ അദ്ദേഹത്തിന്, തന്‍റെ ജീവൻ നഷ്ടമായി. സ്ട്രീറ്റിന്‍റെ റെക്കോർഡ് തകർക്കാതെ അദ്ദേഹത്തിന്‍റെ ഓർമ്മയെ ആദരിക്കുവാൻ, ബൊഹാണൻ തീരുമാനിച്ചു .
സ്വന്തം പുരോഗതിയെക്കാൾ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ബൊഹാണൻ അധിക താൽപര്യം കാണിച്ചിരുന്നു. യൌവന യോദ്ധാവായ ദാവീദിന്‍റെ ജീവിതത്തിലും സമാനമായ മൂല്യങ്ങൾ കണ്ടെത്തുവാനാകും. തന്‍റെ നാമമാത്രമായ പട്ടാളവുമായ് ഗുഹയിൽ ഒളിച്ചിരുന്ന കാലയളവിൽ, ദാവീദ് തന്‍റെ ജന്മദേശമായ ബെത്ലെഹേമിലെ കിണറ്റിൽനിന്നു, കുടിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഭീകരന്മാരായ ഫെലിസ്ത്യർ, ആ പ്രദേശം പിടിച്ചടക്കിയിരുന്നു (2 ശമൂവേൽ 23:14-15).
ഗംഭീരമായ ഒരു ധീരതപ്രകടനത്തിൽ, ദാവീദിന്‍റെ പടയാളികളിൽ മൂന്നു പേർ "ഫെലിസ്ത്യ പടക്കൂട്ടത്തെ ഭേദിച്ച്” വെള്ളം കോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടു വന്നു. എന്നാൽ ദാവീദിന് അതു സ്വയം കുടിക്കുവാൻ സാധിച്ചില്ല. പകരം, അവൻ അത് “ദൈവമുമ്പാകെ ഒഴിച്ചു കളഞ്ഞു,” ഇത് തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ പ്രാണൻ അല്ലയോ? (വാക്യം 16-17).
തങ്ങൾക്ക് പിടിച്ചെടുക്കുവാൻ കഴിയുന്ന എന്തിനും പ്രതിഫലം നൽകുന്ന ഒരു ലോകത്ത്, സ്നേഹത്തിന്‍റെയും സമർപ്പണത്തിന്‍റെയും പ്രവൃത്തികൾ എത്ര ശക്തമായിരിക്കും! അത്തരം പ്രവൃത്തികൾ വെറുമൊരു പ്രതീകത്തേക്കാൾ വളരെ ഉന്നതമാണ്.
പോരാട്ടം
പീരങ്കിപ്പട്ടാളത്തിന്‍റെ വെടിക്കോപ്പുകൾ ഭൂമി-വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍റെ ചുറ്റും പതിച്ചപ്പോൾ, ആ യൌവനക്കാരനായ പട്ടാളക്കാരൻ ഭക്തിയോടെ ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, നീ എന്നെ ഇതിലൂടെ വീണ്ടെടുത്താൽ, ഞാൻ പങ്കെടുക്കണമെന്ന് എന്‍റെ അമ്മ ആഗ്രഹിച്ച ബൈബിൾ കോളേജിലേക്ക് ഞാൻ പോയ്ക്കൊള്ളാം”. ദൈവം തന്‍റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥനയെ ആദരിച്ചു. എന്‍റെ പിതാവ് രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച് മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയും, അദ്ദേഹത്തിന്‍റെ ജീവിതം ശുശ്രൂഷയ്ക്കായി വേർതിരിക്കുകയും ചെയ്തു.
മറ്റൊരു യോദ്ധാവ്, അദ്ദേഹത്തെ ദൈവത്തോട് അടുപ്പിക്കുന്ന വേറൊരു തരത്തിലുള്ള പ്രതിസന്ധി നേരിട്ടു. പക്ഷേ, പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രശ്നങ്ങൾ വർദ്ധിച്ചുവന്നു. ദാവീദിന്‍റെ സൈന്യം അമ്മോന്യരെ നേരിട്ടപ്പോൾ, ദാവീദ് തന്‍റെ കൊട്ടാരത്തിൽ മറ്റൊരു പുരുഷന്‍റെ ഭാര്യയെ ഒന്നിലധികം പ്രാവശ്യം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. (2 ശമൂവേൽ 11 കാണുക). സങ്കീർത്തനം 39-ൽ, അനന്തര ഫലമായുണ്ടായ ഭയാനകമായ പാപത്തിൽ നിന്നുള്ള പുനരുദ്ധാരണത്തിന്‍റെ വേദനാജനകമായ പ്രക്രിയ ദാവീദ്, വിവരിക്കുന്നു. "എന്‍റെ സങ്കടം പൊങ്ങി വന്നു”. അവൻ ഇപ്രകാരം എഴുതിയിരിക്കുന്നു, “ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുന്തോറും, എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു” (വാക്യം 2-3).
ദാവീദിന്‍റെ തകർന്നിരിക്കുന്ന ആത്മാവ് ഇപ്രകാരം പ്രതികരിക്കുവാൻ ഇടയാക്കി: "യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമെ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ" (വാക്യം 4). തന്‍റെ പുതുക്കിയ ഏകാഗ്രതയുടെ മദ്ധ്യത്തിലും ദാവീദ് നിരാശനായില്ല. അദ്ദേഹത്തിന് പോകുവാൻ മറ്റൊരിടം ഇല്ലായിരുന്നു. എന്നാൽ കർത്താവേ, ഞാൻ എതിന്നായ് കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു" (വാക്യം 7). ദാവീദ് ഈ വ്യക്തിഗത പോരാട്ടത്തെ അതിജീവിക്കുകയും ദൈവത്തെ സേവിക്കുന്നതിനായി മുന്നോട്ടു പോകുകയും ചെയ്യും.
നമ്മുടെ പ്രാർഥനയുടെ കേന്ദ്രബിന്ദുപോലെ സുപ്രധാനമല്ല നമ്മുടെ പ്രാർത്ഥന ജീവിതത്തെ പ്രചോദിപ്പിക്കുന്ന വസ്തുത. ദൈവം നമ്മുടെ പ്രത്യാശയുടെ ഉറവിടമാണ്. നാം അവനോടൊപ്പം നമ്മുടെ ഹൃദയം പങ്കുവെക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
ആകർഷകമാക്കുവാനുള്ള പരിശ്രമം
ഒരു കലാലയ വകുപ്പിന്റെ സാംസ്ക്കാരിക പഠനയാത്ര നടന്നുകൊണ്ടിരിയ്ക്കുമ്പോൾ, അദ്ധ്യാപകൻ തന്റെ പ്രസിദ്ധ വിദ്യാർത്ഥികളിൽ ഒരുവളെ തിരിച്ചറിഞ്ഞില്ല. ക്ലാസ്സ്മുറിയിൽ തന്റെ കാൽക്കുപ്പായത്തിനടിയിൽ ആറിഞ്ചുള്ള ചെരിപ്പുമടമ്പ് ഒളിപ്പിച്ചു. എന്നാൽ അവൾ പാദരക്ഷ ഇടുമ്പോൾ അവൾക്ക് അഞ്ചടിയിൽ കുറഞ്ഞപൊക്കമേ ഉണ്ടായിരുന്നുള്ളു. “ഞാൻ ആഗ്രയിക്കുന്നതുപോലെയാകുന്നു എന്റെ പിൻകാലുകൾ,” അവൾ ചിരിച്ചു. “എന്നാൽ എന്റെ പാദരക്ഷ ഞാൻ എപ്രകാരം ആയിരിയ്ക്കുന്നുവോ അപ്രകാരംതന്നെയാകുന്നു.”
നമ്മുടെ ബാഹ്യരൂപം നാം ആരാകുന്നുവെന്ന് നിർവ്വചിക്കുന്നില്ല; നമ്മുടെ ഹൃദയമാകുന്നു കാര്യം. പുറംകാഴ്ചകളിൽ അതികുശലന്മാരായവരും മതാധിഷ്ഠതയ്ക്കതീതരുമായ “പരീശന്മാരോടും നിയമോപദേഷ്ടാക്കന്മാരോടും” യേശു പ്രതികരിച്ചത് കഠിനമായ വാക്കുകളോടെയായിരുന്നു. അവർ യേശുവിനോട്, എന്തുകൊണ്ടാകുന്നു പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ച് തന്റെ ശിഷ്യന്മാർ ഭക്ഷണം കഴിയ്ക്കുന്നിന് മുമ്പ് കൈകഴുകാത്തതെന്ന് ചോദിച്ചു? (മത്തായി 15:1–2). അതിന് യേശു, “നിങ്ങളുടെ സമ്പ്രദായംകൊണ്ട് നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു (വാക്യം 3). എന്നിട്ട് താൻ എപ്രകാരമാകുന്നു തങ്ങളുടെ മാതാ പിതാക്കന്മാരെ കരുതുന്നതിനു പകരം, തങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള നിയമപരമായുള്ള പഴുത് കണ്ടുപിടിച്ചതെന്ന് ചൂണ്ടിക്കാട്ടി (വാക്യം 4–6), ഇപ്രകാരം അവരെ അപമാനിക്കുകയും അഞ്ചാമത്തെ കല്പനയെ ലംഘിക്കുകയും ചെയ്യുന്നു (പുറപ്പാട് 20:12).
ദൈവത്തിന്റെ വ്യക്തമായ കല്പനകളിൽ പഴുതന്വേഷിക്കുമ്പോൾതന്നെ നാം ബാഹ്യമായതിനെ പീഡിപ്പിക്കുന്നുവെങ്കിൽ, നാം തന്റെ നിയമത്തിന്റെ ആത്മാവിനെയാകുന്നു ലംഘിക്കുന്നത്. യേശു പറഞ്ഞു, “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.” (മത്തായി 15:19). ദൈവത്തിനു മാത്രമേ, തന്റെ പുത്രനായ യേശുവിന്റെ നീതിയാൽ നമുക്ക് ശുദ്ധഹൃദയം തരാൻ സാധിക്കുകയുള്ളു.
കേവലം മറ്റൊരു ദിവസമോ?
ക്രിസ്തുമസ് എവരി ഡേയില്‍, വില്യം ഡീന്‍ ഹോവെല്‍, തന്‍റെ ആഗ്രഹം സാധിച്ചുകിട്ടിയ ഒരു കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചു പറയുന്നു. ഒരു നീണ്ട, കഠിനമായ വര്‍ഷത്തില്‍ അതു എല്ലാ ദിവസവും ക്രിസ്തുമസ് ആയിരുന്നു. മൂന്നാം ദിവസം, സന്തോഷം നേര്‍ത്തുവരാന്‍ തുടങ്ങി. അധികം താമസിയാതെ എല്ലാവരും മിഠായി വെറുത്തു. ടര്‍ക്കി ലഭ്യമല്ലായിരുന്നു, ഉള്ളതിനു തീപിടിച്ച വിലയും. സമ്മാനങ്ങള്‍ കൃതജ്ഞതയോടെ സ്വീകരിക്കാതായി, എല്ലായിടത്തും അതു കൂടിക്കിടന്നു. ആളുകള്‍ പരസ്പരം കോപത്തോടെ നോക്കാന്‍ തുടങ്ങി.
ഹോവെല്‍സിന്‍റെ കഥ ഒരു ആക്ഷേപഹാസ്യമാണെന്നതില്‍ നന്ദി പറയാം. എങ്കിലും ക്രിസ്തുമസ് ആഘോഷത്തിന്‍റെ വിഷയം - നാം അവനെ ബൈബിളിലൂടനീളം കാണുന്നുവെങ്കിലം-നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല എന്നത് വലിയൊരു അനുഗ്രഹമാണ്.
യേശു തന്‍റെ പിതാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോയിക്കഴിഞ്ഞ്, യെശുശേലം ദൈവാലയത്തില്‍ കൂടിവന്ന ജനത്തോട് "എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചു തരും" (പ്രവൃ. 3:22; ആവര്‍ത്തനം 18:18) എന്നു മോശെ പ്രവചിച്ച പ്രവാചകനാണ് യേശു എന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. "ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്ന് അബ്രഹാമിനോടു ദൈവം വാഗ്ദത്തം ചെയ്തത് യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു (പ്രവൃ. 3:25; ഉല്പത്തി 22:18). യേശുവിന്‍റെ വരവിനെക്കുറിച്ച്, "ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്‍മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു" എന്നു പത്രൊസ് പ്രസ്താവിച്ചു (പ്രവൃ. 3:24).
ആഘോഷം അവസാനിച്ചാലും ക്രിസ്തുമസിന്‍റെ ആത്മാവിനെ നമുക്കു ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും. ബൈബിളിലെ മുഴുവന്‍ സംഭവങ്ങളിലും ക്രിസ്തുവിനെ കാണുന്നതിലൂടെ ക്രിസ്തുമസ് എന്നത് കേവലം മറ്റൊരു ദിവസം എന്നതിലുപരിയുള്ള ഒന്നാണെന്നു നമുക്കു അംഗീകരിക്കാന്‍ കഴിയും.
ക്രിസ്തുമസിലെ ചോദ്യങ്ങള്
കലണ്ടര് ഡിസംബറിലേക്ക് മറിയുന്നതിനു മുമ്പു തന്നെ, ക്രിസ്തുമസിന്റെ ആഹ്ലാദം വടക്കന് പ്രദേശത്തുള്ള ഞങ്ങളുടെ പട്ടണത്തില് ആരംഭിച്ചു കഴിയും. ഒരു മെഡിക്കല് ഓഫീസ് അതിന്റെ പരിസരത്തുള്ള മരങ്ങളും ചെടികളുമെല്ലാം വിവിധ വര്ണ്ണത്തിലുള്ള വിളക്കുകളാല് അലങ്കരിച്ച് വര്ണ്ണാഭമാര്ന്ന പ്രകൃതിഭംഗിയൊരുക്കും. മറ്റൊരു ബിസിനസ് സ്ഥാപനം അതിന്റെ കെട്ടിടത്തെ ഒരു ബൃഹത്തായ സമ്മാനപ്പൊതിപോലെ അലങ്കരിക്കും. ക്രിസ്തുമസിന്റെ ആത്മാവിന്റൈ തെളിവുകള് ഇല്ലാത്ത ഒരിടവും നിങ്ങള്ക്കു കാണാന് കഴികയില്ല-കുറഞ്ഞപക്ഷം ക്രിസ്തുമസ് വ്യാപാരമെങ്കിലും കാണും.
ചിലയാളുകള്ക്ക് ഈ വിപുലമായ പ്രദര്ശനങ്ങള് ഇഷ്ടമാണ്. മറ്റു ചിലര് നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. എങ്കിലും പ്രധാന ചോദ്യം മറ്റുള്ളവര് എങ്ങനെ ക്രിസ്തുമസിനെ ആഘോഷിക്കുന്നു എന്നതല്ല. മറിച്ച് നമ്മെ സംബന്ധിച്ച് ആഘോഷങ്ങളുടെ അര്ത്ഥം എന്താണ് എന്നതാണ്.
തന്റെ ജനനത്തിന് മുപ്പതു വര്ഷങ്ങള്ക്കു ശേഷം യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, "നിങ്ങള് മനുഷ്യപു
ത്രനെ ആര് എന്നു പറയുന്നു?" (മത്തായി 16:13). മറ്റുള്ളവരുടെ പ്രതികരണങ്ങള് അവര് അവനോടു പറഞ്ഞു: യോഹന്നാന് സ്നാപകന്, യിരെമ്യാവ്, മറ്റൊരു പ്രവാചകന്. യേശു അതിനെ വ്യക്തിപരമാക്കി: "നിങ്ങളോ എന്നെ ആര് എന്നു പറയുന്നു?" (വാ. 15). പത്രൊസിന്റെ മറുപടി: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" (വാ. 16).
ഈ വര്ഷം, ശിശു യഥാര്ത്ഥത്തില് ആരെന്നുപോലും ചിന്തിക്കാതെ അനേകര് ക്രിസ്തുമസ് ആഘോഷിക്കും. അവരുമായി നാം ഇടപെടുമ്പോള് ഈ നിര്ണ്ണായക ചോദ്യങ്ങള് പരിഗണിക്കാന് അവരെ നമുക്കു സഹായിക്കാം: ക്രിസ്തുമസ് എന്നത് ഒരു തൊഴുത്തില് ജനിച്ച കേവലം ഒരു ശിശുവിനെ സംബന്ധിച്ച ആഹ്ലാദം പകരുന്ന കഥ മാത്രമാണോ? അതോ നമ്മുടെ സ്രഷ്ടാവ് വാസ്തവമായി തന്റെ സൃഷ്ടിയെ സന്ദര്ശിക്കുകയും നമ്മിലൊരുവന് ആകുകയും ചെയ്തതാണോ?
തെറ്റായ വശത്തോ?
ഘനയിലെ ടെക്കിമാനിലേക്കുള്ള പാലം ഒലിച്ചുപോയപ്പോൾ ടാണോ നദിയുടെ അങ്ങേക്കരയിലുള്ളന്യൂ ക്രോബോയിലെ നിവാസികൾ ഒറ്റപ്പെട്ടുപോയി. അതു കാരണം ടെക്കിമാനിൽ ഉള്ള പാസ്റ്റര് സാമുവേൽ അപ്പിയയുടെ സഭയിൽ ആൾ കുറഞ്ഞു. കാരണം അംഗങ്ങളിൽ അധികവും ന്യൂ ക്രോബോയിൽ ആയിരുന്നു താമസിച്ചിരുന്നത് – അതായത് നദിയുടെ “തെറ്റായ” കരയിൽ. പ്രതിസന്ധിയുടെ നടുവിൽ, കൂടുതൽ കുട്ടികളെ ഉൾക്കൊള്ളത്തക്കവിധം സഭയുടെ ചിൽഡ്രൻസ് ഹോം വിപുലമാക്കാൻ പാസ്റ്റർ സാം ശ്രമിച്ചു. തുടർന്ന് നദിക്കക്കരെ ന്യൂ ക്രോബോയിൽ ഔട്ട്ഡോര് മീറ്റിംഗുകൾ സഭ ക്രമീകരിച്ചു. താമസിയാതെ പുതിയ വിശ്വാസികളെ അവർ സ്നാനപ്പെടുത്താൻ ആരംഭിച്ചു. ഒരു പുതിയ സഭ രൂപം കൊണ്ടു. അതു മാത്രമല്ല പ്രവേശനം ആഗ്രഹിച്ചിരുന്ന അനാഥ കുട്ടികൾക്കായി ഒരു പുതിയ ഇടം ന്യൂ ക്രോബോയിൽ തയ്യാറായി. ദൈവം പ്രതിസന്ധിയോട് തന്റെ പുനഃസ്ഥാപന പ്രവൃത്തി നെയ്തു ചേർത്തു.
പ്രതിസന്ധികളുടെ നടുവിൽ പ്രവര്ത്തിക്കുന്നതിന് പുതിയ വഴികൾ ദൈവം തങ്ങളെ കാണിക്കുന്നത് പാസ്റ്റർ സാമും അപ്പൊസ്തലനായ പൗലൊസും കണ്ടെത്തി. ഇന്ന് നമ്മുടെ വെല്ലുവിളി ഉയര്ത്തുന്ന സാഹചര്യങ്ങളിൽ ദൈവം എന്തായിരിക്കും ചെയ്യുന്നത്?