Category  |  odb

ക്രിസ്തുമസ് വെളിച്ചം

ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു കഥാപുസ്തകം എന്റെ സഹോദരി കണ്ടെത്തിയപ്പോൾ, ഇപ്പോൾ എഴുപതുകളിലെത്തിയ എന്റെ മാതാവു വളരെ സന്തോഷവതിയായി. തേൻ മോഷ്ടിച്ചതിനെ തുടർന്നു രോഷാകുലരായ തേനീച്ചക്കൂട്ടം ഓടിച്ച ഒരു കരടിയെക്കുറിച്ചുള്ള രസകരമായ വിശദാംശങ്ങളെല്ലാം അവർ ഓർത്തെടുത്തു. കരടിയുടെ രക്ഷപ്പെടൽ പ്രതീക്ഷിച്ചു ഞാനും എന്റെ സഹോദരിയും എന്തുമാത്രം ചിരിച്ചുവെന്നും അവർ ഓർത്തു. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ എപ്പോഴും കഥകൾ പറഞ്ഞുതന്നതിനു നന്ദി,” ഞാൻ അമ്മയോടു പറഞ്ഞു. കുട്ടിക്കാലത്തു ഞാൻ എങ്ങനെയായിരുന്നുവെന്നത് ഉൾപ്പെടെ എന്റെ മുഴുവൻ കഥയും അമ്മയ്ക്കറിയാം. ഇപ്പോൾ ഞാൻ ഒരു മുതിർന്ന വ്യക്തിയാണ്. ഇപ്പോഴും അമ്മ എന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ദൈവവും നമ്മെ അറിയുന്നു—നാം ഉൾപ്പെടെ, ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ ആഴത്തിൽ. അവൻ നമ്മെ “ശോധന ചെയ്തു” (സങ്കീർത്തനം 139:1) എന്നു ദാവീദ് പറയുന്നു.  അവന്റെ സ്നേഹത്തിൽ, അവൻ നമ്മെ പരിശോധിച്ചു നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്നു. ദൈവം നമ്മുടെ നിരൂപണങ്ങളെ ഗ്രഹിക്കുന്നു, നാം പറയുന്നതിന്റെ പിന്നിലെ കാരണങ്ങളും അർത്ഥങ്ങളും മനസ്സിലാക്കുന്നു (വാ. 2, 4). നമ്മെ നാമാക്കുന്ന എല്ലാ വിശദാംശങ്ങളും അവൻ അടുത്തറിയുന്നു. നമ്മെ സഹായിക്കാൻ അവൻ ആ അറിവ് ഉപയോഗിക്കുകയും ചെയ്യുന്നു (വാ. 2-5). നമ്മെ ഏറ്റവുമധികം അറിയുന്നവൻ വെറുപ്പോടെ നമ്മളിൽ നിന്നു അകന്നുപോകാതെ അവന്റെ സ്നേഹവും ജ്ഞാനവും പകർന്നുകൊണ്ടു നമ്മളിലേക്കു കരങ്ങൾ നീട്ടുന്നു.

ഏകാന്തതയോ, കണ്ണിൽപ്പെടാത്ത അവസ്ഥയോ, മറ്റുള്ളവർ മറന്നതോ ആയി നമുക്ക് തോന്നലുണ്ടാകുമ്പോൾ, ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മെ കാണുന്നുവെന്നും നമ്മെ അറിയുന്നുവെന്നുമുള്ള സത്യത്തിൽ നമുക്കു സുരക്ഷിതരായിരിക്കാൻ കഴിയും (വാ. 7-10). മറ്റുള്ളവർക്കറിയാത്ത നമ്മുടെ എല്ലാ വശങ്ങളും — അതിൽ കൂടുതലും — അവനറിയാം. ദാവീദിനെപ്പോലെ, നമുക്കും ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “നീ എന്നെ… അറിഞ്ഞിരിക്കുന്നു… നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും” (വാ. 1, 10).

പരസ്പര പ്രോത്സാഹനം

“തികഞ്ഞ പ്രോത്സാഹനം.” നോവൽത്രയമായ ദ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന ഇതിഹാസം രചിക്കുമ്പോൾ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സി. എസ്. ലൂയിസ് നൽകിയ വ്യക്തിപരമായ പിന്തുണയെ വിവരിക്കാൻ ജെ.ആർ.ആർ. ടോൾകീൻ ഉപയോഗിച്ച വാചകമായിരുന്നു അത്. ഈ പരമ്പരയിന്മേലുള്ള ടോൾകീന്റെ അദ്ധ്വാനം കഠിനവും ശ്രമകരവുമായിരുന്നു. മാത്രമല്ല, അതിന്റെ നീണ്ട കൈയെഴുത്തുപ്രതികൾ രണ്ടുതവണയിലധികം അദ്ദേഹം സ്വയമേ ടൈപ്പ് ചെയ്തു. അദ്ദേഹം അതു ലൂയിസിനു അയച്ചുകൊടുത്തപ്പോൾ, ലൂയിസ് ഇപ്രകാരം പ്രതികരിച്ചു, “താങ്കൾ ഇതിൽ ചെലവഴിച്ച വർഷങ്ങൾ അത്രയും ന്യായീകരിക്കത്തക്കതാണ്.”  

അപ്പൊസ്തലന്മാർ നൽകിയ പേരായ ബര്‍ന്നബാസ് (പ്രബോധനപുത്രൻ എന്ന് അർത്ഥം) (പ്രവൃത്തികൾ 4:36) എന്നറിയപ്പെടുന്ന കുപ്രദ്വീപുകാരനായ യോസേഫായിരിക്കും ഒരുപക്ഷേ തിരുവെഴുത്തിൽ ഏറ്റവും അറിയപ്പെടുന്ന പ്രോത്സാഹകൻ. പൗലൊസിനു വേണ്ടി അപ്പൊസ്തലന്മാരോടു വാദിച്ചതും ഈ ബര്‍ന്നബാസായിരുന്നു (9:27). പിന്നീട്, യെഹൂദരല്ലാത്ത വിശ്വാസികൾ യേശുവിൽ വിശ്വാസമർപ്പിക്കാൻ ആരംഭിച്ചപ്പോൾ, ബര്‍ന്നബാസ് “ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു” (11:23)  എന്നു ലൂക്കൊസ് നമ്മോട് പറയുന്നു. “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” എന്നാണു  ലൂക്കൊസ് അവനെ വിശേഷിപ്പിക്കുന്നത്. അവൻ കാരണം “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാ. 24) എന്നും ലൂക്കൊസ് കൂട്ടിച്ചേർക്കുന്നു.

പ്രോത്സാഹജനകമായ വാക്കുകളുടെ മൂല്യം അളക്കാവുന്നതല്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകൾ നാം മറ്റുള്ളവർക്കു പകർന്നു നൽകുമ്പോൾ, “മറ്റൊരാളുടെ ജീവിതത്തെ എന്നെന്നേക്കുമായി രൂപാന്തരപ്പെടുത്തുന്നതിനു നാം പങ്കിടുന്ന കാര്യങ്ങളിലൂടെ നിത്യാശ്വാസം” (2 തെസ്സലൊനീക്യർ 2:16) നൽകുന്ന ദൈവം പ്രവർത്തിച്ചേക്കാം. ആർക്കെങ്കിലും ഇന്ന് “തികഞ്ഞ പ്രോത്സാഹനം” നൽകാൻ അവൻ നമ്മെ സഹായിക്കുമാറാകട്ടെ!

നിങ്ങൾ ആരാണ്

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തന്റെ കോളേജ് പഠനകാലത്ത്, രണ്ടു വ്യത്യസ്ത ഇനത്തിൽ മത്സരിക്കുന്ന കായികതാരമായിരുന്നു ചാർലി വാർഡ്. 1993-ൽ, ഈ യുവ ക്വാർട്ടർബാക്ക് രാജ്യത്തെ ഏറ്റവും മികച്ച അമേരിക്കൻ കോളേജ് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ഹെയ്സ്മാൻ ട്രോഫി നേടി. കൂടാതെ, അദ്ദേഹം ബാസ്ക്കറ്റ്ബോൾ ടീമിലും തന്റെ പ്രതിഭ തെളിയിച്ചു. 

ഒരു ദിവസം, അദ്ദേഹത്തിന്റെ ബാസ്കറ്റ്ബോൾ പരിശീലകൻ മത്സരത്തിനു മുമ്പു ടീമിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ, തന്റെ കളിക്കാരോടു ചില മോശം പദങ്ങൾ ഉപയോഗിച്ചു. ചാർളിക്ക് അതത്ര “സുഖകരമായി തോന്നിയില്ല” എന്നത് ശ്രദ്ധിച്ചുകൊണ്ടു, “ചാർളി, എന്ത് പറ്റി?” എന്നു പരിശീലകൻ ചോദിച്ചു. “കോച്ച്, നിങ്ങൾക്കറിയാമോ, കോച്ച് ബൗഡൻ [ഫുട്ബോൾ കോച്ച്] ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാറില്ല. എന്നിട്ടും അദ്ദേഹം ഞങ്ങളെ അതികഠിനമായി കളിക്കാൻ പ്രേരിപ്പിക്കുന്നു” എന്നു വാർഡ് മറുപടി നൽകി. 

ഈ പ്രശ്നത്തെക്കുറിച്ച് തന്റെ ബാസ്ക്കറ്റ്ബോൾ പരിശീലകനോട് സൗമ്യമായി സംസാരിക്കാൻ ക്രിസ്തു-സമാനമായ ചാർളിയുടെ സ്വഭാവ വൈശിഷ്ടം അവനെ സഹായിച്ചു. വാസ്തവത്തിൽ, പരിശീലകൻ ഒരു റിപ്പോർട്ടറോടു പറഞ്ഞു: “ഏതാണ്ട് ഒരു ദൂതൻ നിങ്ങളെ നോക്കുന്നത് പോലെയാണ്” ചാർലിയോട് സംസാരിച്ചപ്പോൾ അയാൾക്ക് അനുഭവപ്പെട്ടത്. 

അവിശ്വാസികളുമായി ബന്ധപ്പെട്ടു സൽപേരു നിലനിർത്തുക എന്നതും ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷിയായി നിലനിൽക്കുക എന്നതും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമുള്ള കാര്യങ്ങളാണ്. എന്നാൽ അതേ സമയം, യേശു സഹായിക്കുകയും നയിക്കുകയും ചെയ്യുമ്പോൾ അവന്റെ സ്വഭാവത്തോടു കൂടുതൽ അനുരൂപരാകാൻ അവനിൽ വിശ്വസിക്കുന്നവർക്കു കഴിയും. തീത്തൊസ് 2-ൽ, യൗവനക്കാരും വിശാല അർത്ഥത്തിൽ എല്ലാ വിശ്വാസികളും, “സുബോധമുള്ളവരായിരിപ്പാനും” (വാ. 6) “സൽപ്രവൃത്തികൾക്കു മാതൃകയാക്കി… ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനം” (വാ. 7-8) ഉള്ളവരായിരിപ്പാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു.

ക്രിസ്തുവിന്റെ ശക്തിയിൽ നാം അപ്രകാരം ജീവിക്കുമ്പോൾ, നാം അവനെ ആദരിക്കുക മാത്രമല്ല, ഒരു സൽപേരു സൃഷ്ടിച്ചെടുക്കുകയും ചെയ്യും. തുടർന്നു, നമുക്കാവശ്യമായ ജ്ഞാനം ദൈവം പ്രദാനം ചെയ്യുന്ന വേളയിൽ, നാം പറയുന്നതു ചെവിക്കൊള്ളാൻ ജനം പ്രേരിപ്പിക്കപ്പെടും.

മുന്നറിയിപ്പ് ശബ്ദങ്ങൾ

പച്ചമത്സ്യവും മഴവെള്ളവും. തിമോത്തി എന്നു പേരുള്ള ഒരു ഓസ്ട്രേലിയൻ നാവികൻ മൂന്നു മാസത്തേക്ക് ഇവ മാത്രം കൊണ്ട് ജീവിച്ചു. കരയിൽ നിന്ന് 1,200 മൈൽ അകലെ പസഫിക് സമുദ്രത്തിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന, കൊടുങ്കാറ്റിൽ തകർന്ന പായ്ക്കപ്പലിൽ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിനു പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാൽ ഒരു മെക്സിക്കൻ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ അദ്ദേഹത്തിന്റെ തകർന്ന ബോട്ട് കണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നീട്, മെലിഞ്ഞ്, കാലാവസ്ഥയാൽ പീഢിതനായ ആ മനുഷ്യൻ ഇപ്രകാരം പ്രഖ്യാപിച്ചു, “എന്റെ ജീവൻ രക്ഷിച്ച ക്യാപ്റ്റനോടും മത്സ്യബന്ധന കമ്പനിയോടും, ഞാൻ വളരെയധികം കൃതജ്ഞതയുള്ളവനാണ്!”

തന്റെ കഠിനപരീക്ഷയെ തുടർന്ന് തിമോത്തി നന്ദി പറഞ്ഞു. എന്നാൽ ദാനീയേൽ പ്രവാചകൻ ഒരു പ്രതിസന്ധിക്ക് മുമ്പും സമയത്തും അതിനു ശേഷവും നന്ദിയുള്ള ഹൃദയം വെളിപ്പെടുത്തി. മറ്റ് യെഹൂദന്മാരോടൊപ്പം യെഹൂദയിൽ നിന്ന് ബാബേലിലേക്ക് പ്രവാസത്തിൽ പോകേണ്ടിവന്ന ദാനിയേൽ (ദാനീയേൽ 1:1-6), അധികാരത്തിൽ ഉയർന്നു വന്നുവെങ്കിലും അവനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു നേതാക്കളുടെ ഭീഷണിക്കു വിധേയനാകേണ്ടി വന്നു (6:1-7). “യാതൊരു ദേവനോടും” പ്രാർത്ഥിക്കുന്ന ഏതൊരാളേയും “സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും” (വാ. 7) എന്ന കൽപ്പനയിൽ മുദ്രവയ്ക്കാൻ അവന്റെ ശത്രുക്കൾ ബാബേൽ രാജാവിനെ പ്രേരിപ്പിച്ചു. ഏക സത്യദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായ ദാനീയേൽ എന്തു ചെയ്യും? അവൻ “മുമ്പെ ചെയ്തുവന്നതുപോലെ… മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10). അവൻ നന്ദി പറഞ്ഞു. ദൈവം അവന്റെ ജീവൻ രക്ഷിച്ചു അവനു ആദരവു വരുത്തിക്കൊണ്ടു അവന്റെ നന്ദിയുള്ള ഹൃദയത്തിന് ദൈവം പ്രതിഫലം കൊടുത്തു (വാ. 26-28).

അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “എല്ലാറ്റിന്നും സ്തോത്രം ചെയ്യാൻ” (1 തെസ്സലൊനീക്യർ 5:18) ദൈവം നമ്മെ സഹായിക്കട്ടെ. ഒരു പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുകയാണെങ്കിലോ ഒന്നിലൂടെ കടന്നുപോയി കഴിഞ്ഞെങ്കിലോ, കൃതജ്ഞതയോടുകൂടിയ ഒരു പ്രതികരണം അവന് ആദരവു വരുത്തുകയും നമ്മുടെ വിശ്വാസം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു ചൂടുള്ള ഭക്ഷണം

കോടതിയിൽ ഒരാൾ ദൈവത്തിനെതിരെ നിയന്ത്രണാജ്ഞ ലഭിക്കാനായി ഫയൽ ചെയ്തു. ദൈവം തന്നോട് “പ്രത്യേകിച്ച് ദയയില്ലാത്തവനായി പ്രവർത്തിക്കുന്നു” എന്നും “ഗുരുതരമായ നിഷേധാത്മക മനോഭാവം” പ്രകടമാക്കിയെന്നും അയാൾ അവകാശപ്പെട്ടു. ആ വ്യക്തിക്ക് കോടതിയിൽ നിന്നുള്ള തീർപ്പല്ല മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് ആവശ്യമെന്നു പറഞ്ഞുകൊണ്ട് ജഡ്ജി കേസ് തള്ളിക്കളഞ്ഞു. ഒരു യഥാർത്ഥ കഥ: നർമ്മം തുളുമ്പുന്നതെങ്കിലും ദുഃഖകരം.

എന്നാൽ നാം ഇതിൽ നിന്നു വ്യത്യസ്തരാണോ? “നിർത്തേണമേ, ദൈവമേ, എനിക്ക് മതിയായി!” എന്നു പറയാൻ ചിലപ്പോഴൊക്കെ നാം ആഗ്രഹിച്ചിട്ടില്ലേ? ഇയ്യോബ് അപ്രകാരം ചെയ്തു. അവൻ ദൈവത്തെ വിചാരണ ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത വിധം വ്യക്തിപരമായ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ച ശേഷം ഇയ്യോബ് പറയുന്നു, “ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇയ്യോബ് 13:3). “ദൈവത്തെ കോടതിയിലേക്ക്” (9:3) കൊണ്ടുപോകുന്നത് അവൻ സങ്കൽപ്പിച്ചു നോക്കുന്നു. അവൻ ഒരു നിയന്ത്രണാജ്ഞ പോലും പുറപ്പെടുവിക്കുന്നു: “നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ” (13:21). ഇയ്യോബിന്റെ അന്യായഭാഗ വാദം അവന്റെ സ്വന്തം നിരപരാധിത്വമല്ല, മറിച്ച് ദൈവത്തിന്റെ യുക്തിരഹിതമായ കാർക്കശ്യമായി അവൻ വീക്ഷിച്ച കാര്യമായിരുന്നു: “പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?” (10:3).

ദൈവം അനീതി കാണിക്കുകയാണെന്നു ചിലപ്പോൾ നമുക്കു തോന്നാം. സത്യത്തിൽ, ഇയ്യോബിന്റെ കഥ സങ്കീർണ്ണമാണ്. എളുപ്പമുള്ള ഉത്തരങ്ങൾ അതു നൽകുന്നില്ല. ഒടുവിൽ ദൈവം ഇയ്യോബിന്റെ ഭൗതീക സമ്പത്തുകൾ പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതി എല്ലായ്പ്പോഴും അതായിരിക്കില്ല. ഒരുപക്ഷേ ഇയ്യോബിന്റെ അന്തിമ ഏറ്റുപറയലിൽ നിന്നു നമുക്ക് ഒരു വിധി പോലെ ഒന്നു കണ്ടെത്താം: “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3). നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങൾ ദൈവത്തിനുണ്ട്. അതിൽ അതിശയകരമായ പ്രത്യാശയുണ്ട് എന്നതാണ് കാര്യം.