യേശുവിനെപ്പോലെ സ്നേഹിക്കുക
അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഡോൺ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും "സമാധാനവും നന്മയും" എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോൺ. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.
സ്നേഹിച്ചതുമൂലം സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു. യോഹന്നാൻ 15-ൽ ഇത് വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. "സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല." (വാ. 13).
ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക" (വാ. 12). അതെ, എല്ലാവരേയും സ്നേഹിക്കുക.

താഴ്മയുടെ ഗുണം
പല അധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൌഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരേയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് വിനയം എന്ന് ബൈബിൾ പഠിപ്പിക്കുന്നു. "യഹോവഭക്തി" (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്) നമുക്ക് "സമ്പത്തും ബഹുമാനവും ജീവനും" നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ വിനയം നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.
നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ വിനയമല്ല. പകരം, "തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ" യേശുവിനെ നാം അനുകരിക്കുന്നു (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.

സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടവർ
ജിം, ലനീദ എന്നിവർ കോളേജ് പ്രണയികളായിരുന്നു. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, "എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്‌സ് എനിക്ക് തന്നു, വിവാഹ പ്രതിജ്‌ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ."
പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൌലോസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി. (1 കൊരിന്ത്യർ 13). സ്‌നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും, സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാക്യം 1). "എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും ... സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല." ഒടുവിൽ പൌലോസ് പറഞ്ഞു, "ഇവയിൽ വലിയതോ സ്നേഹംതന്നെ." (വാ. 13).
ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ അവന് എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്‌ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

യേശുവിന്റെ രക്തം
നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ചുവപ്പ് നിറം എപ്പോഴും സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ഒരു ടി-ഷർട്ടിലോ ലിപ്സ്റ്റിക്കിലോ ആപ്പിളിന്റെ ആകർഷകമായ നിറം എങ്ങനെ ചേർക്കാം? ആദ്യകാലങ്ങളിൽ, ചുവന്ന നിറം കളിമണ്ണിൽ നിന്നോ ചുവന്ന പാറകളിൽ നിന്നോ നിർമ്മിച്ചിരുന്നു. 1400-കളിൽ, ആസ്ടെക്ക് വർഗ്ഗക്കാർ ചുവന്ന ചായം ഉണ്ടാക്കാൻ കോച്ചിനീൽ എന്ന പ്രാണികളെ ഉപയോഗിച്ച് ഒരു രീതി കണ്ടുപിടിച്ചു. ഇന്ന്, അതേ ചെറിയ പ്രാണികൾ ലോകത്തിന് ചുവപ്പ് നിറം നൽകുന്നു.
ബൈബിളിൽ, ചുവപ്പ് രാജകീയതയെ സൂചിപ്പിക്കുന്നു, അത് പാപത്തെയും ലജ്ജയെയും സൂചിപ്പിക്കുന്നു. കൂടാതെ, അത് രക്തത്തിന്റെ നിറമാണ്. പട്ടാളക്കാർ യേശുവിനെ "അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചപ്പോൾ" (മത്തായി 27:28) ഈ മൂന്ന് പ്രതീകങ്ങളും ചുവപ്പിന്റെ ഹൃദയഭേദകമായ ഒരു പ്രതിച്ഛായയിൽ ലയിച്ചു. യേശുവിനെ രാജാവ് എന്ന് വിളിച്ചു പരിഹസിക്കുകയും ലജ്ജ കൊണ്ട് മൂടുകയും ചൊരിയാനിരുന്ന രക്തത്തിന്റെ നിറം ധരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ചുവന്ന മേലങ്കി ധരിച്ച യേശു, നമ്മെ കളങ്കപ്പെടുത്തുന്ന ചുവപ്പിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു."നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും". (1:18).
ചുവന്ന ചായത്തിന് ഉപയോഗിക്കുന്ന കോച്ചിനീൽ പ്രാണികളെക്കുറിച്ച് മറ്റൊരു കാര്യം—അവ യഥാർത്ഥത്തിൽ പുറത്ത് പാൽ നിറമാണ്. അവ തകർക്കപ്പെടുമ്പോൾ മാത്രമേ അവയുടെ ചുവന്ന രക്തം പുറത്തുവിടുകയുള്ളൂ. ആ ചെറിയ വസ്തുത നമുക്ക് യെശയ്യാവിൻറെ മറ്റ് വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. "നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ തകർക്കപ്പെട്ടു" (യെശയ്യാവ് 53:5).
പാപം അറിയാത്ത യേശു, പാപത്താൽ ചുവന്ന നമ്മെ രക്ഷിക്കാൻ ഇവിടെയുണ്ട്. അവൻ മരണത്താൽ തകർക്കപ്പെട്ടപ്പോൾ അവൻ വളരെയധികം ചുവപ്പിന്റെ അനുഭവത്തിലൂടെ കടന്നുപോയി. അത് നിങ്ങൾ ഹിമം പോലെ വെളുക്കേണ്ടതിനായിരുന്നു.

നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക
അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടിച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിതമായിരിക്കുമെന്നു അബ്രഹാം ലിങ്കൺ മനസ്സിലാക്കി. അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ? ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു, "ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി".
ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തപ്പോൾ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങൾ പരിശോധിച്ചു. തങ്ങളെ പീഢിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടുന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.
"ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ" എന്ന് പറഞ്ഞ യേശുവിന്റെ ഗിരി പ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു. (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തൻറെ മക്കൾക്ക് ശക്തി നൽകുന്നു.
നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, "...ദൈവത്തിന്നു സകലവും സാദ്ധ്യം" (19:26).
