അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടിച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിതമായിരിക്കുമെന്നു അബ്രഹാം ലിങ്കൺ  മനസ്സിലാക്കി.  അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന്  അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ? ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു, “ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി”.

ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തപ്പോൾ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങൾ പരിശോധിച്ചു. തങ്ങളെ പീഢിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടുന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.

“ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ” എന്ന് പറഞ്ഞ യേശുവിന്റെ ഗിരി പ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു. (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തൻറെ മക്കൾക്ക് ശക്തി നൽകുന്നു.

നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, “…ദൈവത്തിന്നു സകലവും സാദ്ധ്യം” (19:26).