Category  |  odb

നഷ്ടപ്പെട്ടു, കണ്ടെത്തി, ആനന്ദിച്ചു

"അവർ എന്നെ 'റിംഗ് മാസ്റ്റർ' എന്ന് വിളിക്കുന്നു. ഈ വർഷം ഇതുവരെ 167 നഷ്ടപ്പെട്ട മോതിരങ്ങൾ ഞാൻ കണ്ടെത്തി."

 

എന്റെ ഭാര്യ കാരിയുമൊത്ത് കടൽത്തീരത്ത് നടക്കുന്നതിനിടയിൽ, സർഫ് ലൈനിന് തൊട്ടുതാഴെയുള്ള ഒരു പ്രദേശം ലോഹങ്ങൾ കണ്ടെടുക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്ന ഒരു വൃദ്ധനുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. “ചിലപ്പോൾ മോതിരങ്ങളിൽ പേരുകൾ ഉണ്ടാകും,” അദ്ദേഹം വിശദീകരിച്ചു, “ഞാൻ അവ തിരികെ നൽകുമ്പോൾ അവയുടെ ഉടമകളുടെ മുഖത്തെ സന്തോഷം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച് ആരെങ്കിലും കളഞ്ഞു പോയത് അന്വേഷിച്ചു വന്നിട്ടുണ്ടോ എന്ന് നോക്കും. വർഷങ്ങളായി നഷ്ടപ്പെട്ട മോതിരങ്ങൾ വരെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങൾ കണ്ടെടുക്കുന്നത് എനിക്ക് ഇഷ്ടമാണെന്നും എന്നാൽ അത് തുടർച്ചയായി ചെയ്യാറില്ലെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, "പോയില്ലെങ്കിൽ താങ്കൾക്ക് അത് അറിയാൻ കഴിയില്ല!" എന്ന് പറഞ്ഞു അദ്ദേഹം യാത്രയായി.

 

ലൂക്കോസ് 15-ൽ മറ്റൊരു തരത്തിലുള്ള "തിരയലും രക്ഷപെടുത്തലും" നാം കാണുന്നു. ദൈവത്തിൽ നിന്ന് അകന്നിരിക്കുന്ന ആളുകളെ കരുതിയതിന് യേശുവിനെ വിമശിർച്ചിട്ടുണ്ട്(വാ. 1-2). മറുപടിയായി, നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങളെക്കുറിച്ച് അവൻ മൂന്ന് കഥകൾ പറഞ്ഞു - ഒരു ആട്, ഒരു നാണയം, ഒരു മകൻ. കാണാതെപോയ ആടിനെ കണ്ടെത്തുന്ന മനുഷ്യൻ “കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.” (ലൂക്കാ 15:5-6). എല്ലാ കഥകളും ആത്യന്തികമായി പറയുന്നത് നഷ്ടപ്പെട്ട ആളുകളെ  കണ്ടെത്തുന്നതും  കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമാണ്.

 

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ്" യേശു വന്നത്(19:10), അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നത്  അവനെ അനുഗമിക്കാനും   ദൈവത്തിലേക്ക് തിരികെ വരാനുമാണ് (മത്തായി 28:19 കാണുക). മറ്റുള്ളവർ തന്നിലേക്ക് മടങ്ങിവരുന്നത്‌ കാണാൻ സന്തോഷത്തോടെ അവൻ കാത്തിരിക്കുന്നു.  മടങ്ങി പോയില്ലെങ്കിൽ ആ സന്തോഷം നമുക്ക് അനുഭവിക്കാൻ കഴിയില്ല. 

എത്തിപ്പിടിക്കുക

അടുത്തിടെ സാമൂഹ്യമാധ്യമത്തിലെ ഒരു പോസ്റ്റിൽ, ബ്ലോഗർ ബോണി ഗ്രേ തന്റെ ഹൃദയത്തിൽ അമിതമായ സങ്കടം പടർന്നുകയറാൻ തുടങ്ങിയ നിമിഷത്തെ പറ്റി വിവരിക്കുകയുണ്ടായി. അവൾ പ്രസ്താവിച്ചു, “പെട്ടെന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അധ്യായത്തിൽ, . . . എനിക്ക് പരിഭ്രാന്തിയും വിഷാദവും അനുഭവപ്പെടാൻ തുടങ്ങി.” ഗ്രേ അവളുടെ വേദനയെ നേരിടാൻ വ്യത്യസ്ത വഴികൾ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തനിക്ക് ശക്തിയില്ലെന്ന് അവൾ മനസ്സിലാക്കി. “ആരും എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, അതിനാൽ ഞാൻ നിശബ്ദത പാലിക്കുകയും എന്റെ വിഷാദം മാറാൻ പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ദൈവം നമ്മെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നു, നമ്മെ ലജ്ജിപ്പിക്കുവാനോ  നമ്മുടെ വേദനയിൽ നിന്ന് നാം ഒളിച്ചിരിക്കുവാനോ ആഗ്രഹിക്കുന്നില്ല. അവന്റെ സാന്നിധ്യത്തിൽ ഗ്രേ ആശ്വാസം കണ്ടെത്തി; അവളെ കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തിയ തിരമാലകൾക്കിടയിൽ അവൻ അവളുടെ നങ്കൂരമായിരുന്നു.

 

നാം കൂരിരുൾ താഴ്‌വരയിൽ ആയിരിക്കുകയും നിരാശയിൽ നിറയുകയും ചെയ്യുമ്പോൾ, നമ്മെയും, താങ്ങാൻ ദൈവം അവിടെയുണ്ട്. 18-ാം സങ്കീർത്തനത്തിൽ, ശത്രുക്കളാൽ ഏതാണ്ടു തോൽപ്പിക്കപ്പെട്ട ശേഷം താൻ ആയിരുന്ന താഴ്ചയിൽ നിന്ന് തന്നെ വിടുവിച്ചതിന് ദാവീദ് ദൈവത്തെ സ്തുതിച്ചു. “അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.” (വാക്യം 16). കടലിൽ ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ നിരാശ നമ്മെ വിഴുങ്ങുന്നതായി തോന്നുന്ന നിമിഷങ്ങളിൽ പോലും, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ നമ്മെ എത്തിപ്പിടിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യും, സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും "വിശാലമായ സ്ഥലത്തേക്ക്" നമ്മെ കൊണ്ടുവരും (v. 19) . ജീവിതത്തിലെ വെല്ലുവിളികളാൽ തളർന്നുപോകുമ്പോൾ നമുക്ക് നമ്മുടെ അഭയസ്ഥാനമായി അവനിലേക്ക്‌ നമുക്ക് നോക്കാം.

കാപ്പി നിശ്വാസം

വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം രാവിലെ ഞാൻ എന്റെ കസേരയിൽ ഇരിക്കുമ്പോൾ എന്റെ ഇളയ മകൾ താഴേക്ക് വന്നു. നേരെ അടുത്തുവന്നു അവൾ എന്റെ മടിയിലേക്കു ചാടിക്കയറി ഇരുന്നു. ഞാൻ അവളുടെ തലയിൽ ഒരു പിതൃതുല്യമായ ആശ്ലേഷവും മൃദുവായ ഒരു ചുംബനവും നൽകി, അവൾ ആവേശത്തോടെ ഞരങ്ങി. എന്നാൽ പിന്നീട് അവൾ നെറ്റി ചുളിച്ചു, മൂക്ക് ചുരുട്ടി, എന്റെ കാപ്പി കോപ്പയിലേക്ക് കുറ്റപ്പെടുത്തുന്ന നോട്ടം എറിഞ്ഞു. “ഡാഡി,” അവൾ ഗൗരവത്തോടെ പ്രഖ്യാപിച്ചു. "ഞാൻ ഡാഡിയെ സ്നേഹിക്കുന്നു, എനിക്ക് ഡാഡിയെ ഇഷ്ടമാണ്, പക്ഷേ ഡാഡിയുടെ മണം എനിക്ക് ഇഷ്ടമല്ല." 

 

എന്റെ മകൾ ഒരുപക്ഷെ അറിവില്ലാതെ ആയിരിക്കാം അത്രയും പറഞ്ഞത്, പക്ഷേ അവൾ കൃപയോടും സത്യത്തോടും സംസാരിച്ചു: അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ല, പക്ഷേ എന്നോട് എന്തെങ്കിലും പറയാൻ അവൾ നിർബന്ധിതയായി. നമ്മൾ ചിലപ്പോഴൊക്കെ ഇത് നമ്മുടെ ബന്ധങ്ങളിലും പ്രയോഗിക്കേണ്ടതായിട്ടുണ്ട്. 

 

എഫെസ്യർ 4-ൽ, നാം പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് പൗലോസ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു - പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സത്യങ്ങൾ പറയുമ്പോൾ. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ” (വാക്യം 2). വിനയം, സൗമ്യത, ക്ഷമ എന്നിവയാണ് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം. ദൈവം നമ്മെ നയിക്കുന്നതുപോലെ ആ സ്വഭാവഗുണങ്ങൾ നട്ടുവളർത്തുന്നത് നമ്മെ "സ്നേഹത്തിൽ സത്യം സംസാരിക്കാൻ" സഹായിക്കും (വാ. 15) കൂടാതെ "കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി" (വാ. 29) ആശയവിനിമയം നടത്താൻ ശ്രമിക്കുക.

 

ബലഹീനതകളെകുറിച്ചോ സ്വയാവബോധത്തെകുറിച്ചോ ചോദ്യം ചെയ്യപ്പെടുന്നത് ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മെക്കുറിച്ച് എന്തെങ്കിലും "മണം" ലഭിക്കുമ്പോൾ, കൃപയോടും സത്യത്തോടും വിനയത്തോടും സൗമ്യതയോടും കൂടി സംസാരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക്  വിശ്വസ്തരായ സുഹൃത്തുക്കളെ ഉപയോഗിക്കാൻ ദൈവത്തിന്  കഴിയും.

സ്നേഹം ജ്വലിക്കുന്ന തീ പോലെ

കവിയും ചിത്രകാരനും പ്രിന്റ് മേക്കറുമായ വില്യം ബ്ലേക്ക് തന്റെ ഭാര്യ കാതറിനുമായി നാൽപ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യജീവിതം ആസ്വദിച്ചു. അവരുടെ വിവാഹദിനം മുതൽ 1827-ൽ അദ്ദേഹത്തിന്റെ മരണം വരെ അവർ ഒരുമിച്ച് പ്രവർത്തിച്ചു. വില്യമിന്റെ രേഖാചിത്രങ്ങൾക്ക് കാതറിൻ നിറം ചാലിച്ചു, അവരുടെ പരസ്പര സമർപ്പണം ജീവിതത്തിന്റെ വെല്ലുവിളികളെയും, ഇല്ലായ്മയെയും മറികടക്കാൻ സഹായിച്ചു. ആരോഗ്യം മോശമായിരുന്നിട്ടും അവസാന ആഴ്‌ചകളിൽ പോലും ബ്ലെയ്ക്ക് തന്റെ കലയിൽ ഉറച്ചുനിന്നു, അദ്ദേഹത്തിന്റെ അവസാന രേഖാചിത്രം ഭാര്യയുടെ മുഖമായിരുന്നു. നാല് വർഷത്തിന് ശേഷം, കാതറിൻ തന്റെ ഭർത്താവിന്റെ പെൻസിലുകളിലൊന്ന് കൈയിൽ മുറുകെപ്പിടിച്ച് മരിച്ചു.

 

ബ്ലെയ്‌ക്സിന്റെ ഊർജ്ജസ്വലമായ പ്രണയം ഉത്തമഗീതത്തിൽ കണ്ടെത്തിയ പ്രണയത്തിന്റെ പ്രതിഫലനമാണ്. ഉത്തമഗീതത്തിന്റെ  വിവരണം തീർച്ചയായും വിവാഹത്തെ സൂചിപ്പിക്കുണ്ടെങ്കിലും, അത് യേശുവിന്റെ എല്ലാ അനുയായികളോടും അവൻ കാണിക്കുന്ന അടങ്ങാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നുവെന്ന് യേശുവിലെ ആദ്യകാല വിശ്വാസികൾ വിശ്വസിച്ചു. ഉത്തമഗീതം "മരണം പോലെ ശക്തമായ ഒരു പ്രണയത്തെ" വിവരിക്കുന്നു, അത് ശ്രദ്ധേയമായ ഒരു ഉപമയാണ്, കാരണം മരണം മനുഷ്യർക്ക് എപ്പോഴും അറിയാവുന്നത് പോലെ അന്തിമവും രക്ഷപ്പെടാനാവാത്തതുമായ ഒരു യാഥാർത്ഥ്യമാണ് (8:6). ഈ ശക്തമായ സ്നേഹം "അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ" (വാക്യം 6) നമുക്ക് പരിചിതമായ തീകളിൽ നിന്ന് വ്യത്യസ്തമായി, ഈ തീജ്വാലകളെ ഒരു പ്രളയത്തിനും കെടുത്താൻ കഴിയില്ല. "ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ," ഉത്തമഗീതം ഊന്നിപ്പറയുന്നു(വാക്യം 7).

 

നമ്മിൽ ആരാണ് യഥാർത്ഥ സ്നേഹം ആഗ്രഹിക്കാത്തത്? എപ്പോഴൊക്കെ നാം ആത്മാർത്ഥമായ സ്നേഹം അനുഭവിക്കുന്നുവോ, അതിന്റെ ആത്യന്തിക ഉറവിടം ദൈവമാണെന്ന് ഉത്തമഗീതം  നമ്മെ ഓർമ്മിപ്പിക്കുന്നു. യേശുവിൽ, നമുക്ക് ഓരോരുത്തർക്കും അഗാധവും അനശ്വരവുമായ സ്നേഹം അനുഭവിക്കാൻ കഴിയും - അത് ജ്വലിക്കുന്ന തീ പോലെ കത്തുന്നു.

എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു

"എനിക്കറിയാം അവർ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന്. പക്ഷെ എനിയ്ക്കു പറയാനുള്ളത്....." ഞാൻ ഒരു കുട്ടിയായിരിക്കുമ്പോൾ എന്റെ മാതാവ് ഇത് പ്രസംഗിക്കുന്നത് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. സമപ്രായക്കാരുടെ ഇടയിലുള്ള സമ്മർദ്ദമായിരുന്നു അതിന്റെ പശ്ചാത്തലം. കൂട്ടത്തെ പിന്തുടരുതെന്നു എന്റെ മാതാവ് എന്നെ മനസ്സിലാക്കിത്തരാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ ഒരു കൊച്ചു കുട്ടിയല്ല, . കൂട്ടത്തിന്റെ സ്വഭാവം ഇപ്പോഴും ഊർജ്ജസ്വലമായുണ്ട്. "പോസിറ്റീവ് ആൾക്കാരുമായി മാത്രം ഇടപഴകുക" ഈ പദപ്രയോഗമായിരുന്നു" നിലനിന്നിരുന്ന ഒരു ഉദാഹരണം. ഇന്ന് ഈ പദപ്രയോഗം സാധാരണയായി കേട്ടുവരുന്നു. എന്നാൽ നമ്മൾ ചോദിക്കേണ്ട ഒന്നുണ്ട് "ഇത് ക്രൈസ്തവമാണോ"? 

“എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. . .” മത്തായി 5-ൽ യേശു ആ തലക്കെട്ട് - നിരവധി തവണ ഉപയോഗിച്ചിരിക്കുന്നു. ഈ ലോകം നിരന്തരം നമ്മോട് എന്താണ് പറയുന്നതെന്ന് അവന് നന്നായി അറിയാം. എന്നാൽ നാം വ്യത്യസ്തമായി ജീവിക്കണമെന്നാണ് അവന്റെ ആഗ്രഹം. ഈ സാഹചര്യത്തിൽ, അവൻ പറയുന്നു," നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക" (വാക്യം 44). പിന്നീട് പുതിയ നിയമത്തിൽ, അപ്പോസ്തലനായ പൗലോസ് ആ വാക്ക് തന്നെ ഉപയോഗിക്കുന്നത് ആരെ ഉദ്ദേശിച്ചായിരിക്കാം? അതെ: നമ്മളെ തന്നെയാണ്  - കുറച്ചുകൂടി മുന്നോട്ടു ചിന്തിച്ചാൽ "നാം ദൈവത്തിന്റെ ശത്രുക്കളായിരിക്കെ" (റോമർ 5:10). "ഞാൻ പറയുന്നതുപോലെ ചെയ്യുക, ഞാൻ ചെയ്യുന്നതുപോലെയല്ല”  യേശു തന്റെ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ ഉറപ്പിച്ചു. അവൻ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്തു.

 

ക്രിസ്തു തന്റെ ജീവിതത്തിൽ "പോസിറ്റീവ് ആളുകൾക്ക്" മാത്രം ഇടം നൽകിയിരുന്നെങ്കിൽ? അത് നമ്മെ എവിടെ എത്തിച്ചേനെ? അവന്റെ സ്നേഹം വ്യക്തികളെ ബഹുമാനിക്കുന്നില്ല എന്നതിന് ദൈവത്തിന് നന്ദി. എന്തെന്നാൽ, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അവന്റെ ശക്തിയാൽ നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു.