
ഒരു കാർഡും പ്രാർത്ഥനയും
അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു - അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു.
അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ ക്രേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ''കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു'' പത്രൊസ് എഴുതി (1 പത്രൊസ് 3:12).
ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്‌കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു’’ (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു’’ (വാ. 5). ഹിസ്‌കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി.
ദൈവം എല്ലായ്‌പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് - നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്.

യേശുവിനോടു പറ്റിനിൽക്കുക
ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ച് തലകറക്കം എന്നെ ബാധിച്ചു. പടികൾ കറങ്ങുന്നതായി തോന്നിയതിനാൽ അമിതഭാരത്താൽ ഞാൻ കൈവരിയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടുകയും കാലുകൾ വിറയ്ക്കുകയും ചെയ്തപ്പോൾ, ഞാൻ കൈവരിയോടു ചാരി. അതിന്റെ ബലത്തിന് നന്ദി പറഞ്ഞു. വൈദ്യപരിശോധനയിൽ എനിക്ക് അനീമിയ ഉണ്ടെന്ന് കണ്ടെത്തി. അതു ഗുരുതരമല്ലെങ്കിലും എന്റെ അവസ്ഥ പരിഹരിച്ചുവെങ്കിലും, ആ ദിവസം എനിക്ക് എത്രമാത്രം ബലഹീനത അനുഭവപ്പെട്ടുവെന്നത് ഞാൻ ഒരിക്കലും മറക്കില്ല.
അതുകൊണ്ടാണ് യേശുവിനെ തൊട്ട സ്ത്രീയെ ഞാൻ ബഹുമാനിക്കുന്നത്. അവൾ ബലഹീനമായ അവസ്ഥയിൽ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുക മാത്രമല്ല, അവനെ സമീപിക്കാനുള്ള സാഹസത്തിൽ അവൾ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു (മത്തായി 9:20-22). അവൾക്ക് ഭയപ്പെടാൻ നല്ല കാരണമുണ്ടായിരുന്നു: യെഹൂദ നിയമം അവളെ അശുദ്ധിയായി മുദ്രകുത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവളുടെ അശുദ്ധി തുറന്നുകാട്ടുന്നതിലൂടെ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു (ലേവ്യപുസ്തകം 15:25-27). പക്ഷെ അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന ചിന്ത അവളെ മുന്നോട്ട് നയിച്ചു. മത്തായി 9:21-ൽ 'തൊടുക' എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് കേവലം സ്പർശനമല്ല, മറിച്ച് 'മുറുകെ പിടിക്കുക' അല്ലെങ്കിൽ 'സ്വയം ബന്ധിപ്പിക്കുക' എന്നതിന്റെ ശക്തമായ അർത്ഥമുണ്ട്. ആ സ്ത്രീ യേശുവിനെ മുറുകെ പിടിച്ചു. അവൻ അവളെ സുഖപ്പെടുത്തുമെന്ന് അവൾ വിശ്വസിച്ചു.
ആൾക്കൂട്ടത്തിനിടയിൽ, ഒരു സ്ത്രീയുടെ നിരാശാജനകമായ വിശ്വാസം യേശു കണ്ടു. നാമും വിശ്വാസത്താൽ സാഹസികമായി പുറപ്പെടുകയും നമ്മുടെ ആവശ്യങ്ങളിൽ ക്രിസ്തുവിനോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ സ്വാഗതം ചെയ്യുകയും നമ്മുടെ സഹായത്തിനായി വരികയും ചെയ്യുന്നു. തിരസ്‌കരണത്തെയോ ശിക്ഷയെയോ ഭയപ്പെടാതെ നമുക്ക് നമ്മുടെ കഥ അവനോട് പറയാൻ കഴിയും. യേശു ഇന്ന് നമ്മോട് പറയുന്നു, “എന്നോട് പറ്റിനിൽക്കുക.’’

ഭാഗ്യ ബൂട്ട്‌സ്
താമസിച്ചുപോയിരുന്നു. ടോമിന് തന്റെ കോംബാറ്റ് ബൂട്ടുകൾക്ക് താഴെ “ക്ലിക്ക്’’ ശബ്ദം അനുഭവപ്പെട്ടു. സ്വാഭാവികമായി, പെട്ടെന്ന് അഡ്രിനാലിൻ ശരീരത്തിൽ നിറയുകയും ടോം മുകളിലേക്കു ചാടുകയും ചെയ്തു. ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചില്ല. പിന്നീട് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന സംഘം ഭൂമിക്കടിയിൽ 36 കിലോഗ്രാം ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. ആ ബൂട്ടുകൾ തേഞ്ഞുതീരുന്നതുവരെ ടോം അവ ധരിച്ചു. “എന്റെ ഭാഗ്യ ബൂട്ടുകൾ,’’ എന്നാണവൻ അവയെ വിളിക്കുന്നത്.
തന്റെ രക്ഷപ്പെലിന്റെ ഓർമ്മയ്ക്കായി ടോം ആ ബൂട്ടുകളെ മുറുകെപ്പിടിച്ചിരിക്കാം. എന്നാൽ വസ്തുക്കളെ ''ഭാഗ്യം'' ആയി കണക്കാക്കാനോ അവയ്ക്ക് ''അനുഗൃഹീതം'' എന്ന കൂടുതൽ ആത്മീയ ലേബൽ നൽകാനോ ആളുകൾ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. നാം ഒരു വസ്തുവിനെ-ഒരു ചിഹ്നത്തെപ്പോലും-ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി കണക്കാക്കുമ്പോൾ അപകടം വരുന്നു.
യിസ്രായേല്യർ ഇത് കഠിനമായ രീതിയിൽ പഠിച്ചു. ഫെലിസ്ത്യ സൈന്യം അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. യിസ്രായേൽ പരാജയം അവലോകനം ചെയ്തപ്പോൾ, “യഹോവയുടെ നിയമ പെട്ടകം’’ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകാൻ ഒരാൾ ചിന്തിച്ചു (1 ശമൂവേൽ 4:3). അതൊരു നല്ല ആശയമായി എല്ലാവർക്കും തോന്നി (വാ. 6-9). എല്ലാത്തിനുമുപരി, ഉടമ്പടിയുടെ പെട്ടകം ഒരു വിശുദ്ധ വസ്തുവായിരുന്നു.
എന്നാൽ യിസ്രായേല്യർക്ക് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. അവർക്ക് വിജയം നൽകാൻ പെട്ടകത്തിന് കഴിഞ്ഞില്ല. ഏകസത്യദൈവത്തിന്റെ സാന്നിധ്യത്തിനുപകരം ഒരു വസ്തുവിൽ വിശ്വാസം അർപ്പിച്ച് യിസ്രായേല്യർ അതിലും മോശമായ തോൽവി ഏറ്റുവാങ്ങി, ശത്രു പെട്ടകം പിടിച്ചെടുത്തു (വാ. 10-11).
ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കാനോ നന്ദി പറയാനോ നമ്മെ ഓർമ്മിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ നല്ലതാണ്. എന്നാൽ അവ ഒരിക്കലും അനുഗ്രഹത്തിന്റെ ഉറവിടമല്ല. അതു ദൈവമാണ്-ദൈവം മാത്രം.

പ്രാർത്ഥനയിലൂടെ സ്‌നേഹിക്കുക
വർഷങ്ങളായി, ജോൺ സഭയിൽ അസ്വസ്ഥനായിട്ടാണ് ഇരുന്നിരുന്നത്. അവൻ പെട്ടെന്നു കോപിക്കുന്നവനും എല്ലാം തന്റെ ിഷ്ടത്തിനനുസരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവനും പലപ്പോഴും പരുഷ സ്വഭാവക്കാരനുമായിരുന്നു. തന്നെ നന്നായി “ശുശ്രൂഷിക്കുന്നില്ലെന്നും സന്നദ്ധപ്രവർത്തകരും ജീവനക്കാരും അവരുടെ ജോലി ചെയ്യുന്നില്ലെന്നും’’ അയാൾ നിരന്തരം പരാതിപ്പെട്ടു. അയാൾക്ക്, സത്യസന്ധമായി പറഞ്ഞാൽ, സ്‌നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനാൽ അയാൾ ക്യാൻസർ ബാധിതനാണെന്ന് കേട്ടപ്പോൾ, അാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ബുദ്ധിമുട്ടായി. അയാളുടെ പരുഷമായ വാക്കുകളുടെയും അസുഖകരമായ സ്വഭാവത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ സ്‌നേഹത്തിനായുള്ള യേശുവിന്റെ ആഹ്വാനത്തെ ഓർത്തുകൊണ്ട്, എല്ലാ ദിവസവും ജോണിനുവേണ്ടി ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിക്കാൻ ഞാൻ ശീലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവന്റെ ഇഷ്ടപ്പെടാത്ത ഗുണങ്ങളെക്കുറിച്ച് ഞാൻ കുറച്ച് തവണ ചിന്തിക്കാൻ തുടങ്ങി. അയാൾ ശരിക്കും വേദനിക്കുന്നുണ്ടാകണം, ഞാൻ വിചാരിച്ചു. ഒരുപക്ഷേ താൻ നഷ്ടപ്പെട്ടവനാണെന്ന് അയാൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടാകും.
പ്രാർത്ഥന, നമ്മെയും നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെയും ദൈവത്തോട് തുറന്നുപറയുന്നതാണ്. അതിലേക്ക് പ്രവേശിക്കാനും അവന്റെ കാഴ്ചപ്പാട് അതിലേക്ക് കൊണ്ടുവരാനും അവനെ അനുവദിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ ഇഷ്ടങ്ങളും വികാരങ്ങളും അവനു സമർപ്പിക്കുക എന്ന പ്രവൃത്തി, സാവധാനം എന്നാൽ ഉറപ്പായും നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു. നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനവും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല: 'നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ' (ലൂക്കൊസ് 6:28).
ജോണിനെക്കുറിച്ച് നന്നായി ചിന്തിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ആത്മാവിന്റെ സഹായത്തോടെ, ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ക്ഷമിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വ്യക്തിയായി അയാളെ കാണാൻ ഞാൻ പഠിക്കുന്നു.

യേശുവിന്റെ ആത്യന്തിക വിജയം
രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലുടനീളമുള്ള ചില സൈനിക ക്യാമ്പുകളിൽ, ഗൃഹാതുരത്വമുള്ള പട്ടാളക്കാർക്കായി അസാധാരണമായ ഒരു സമ്മാനം എയർ-ഡ്രോപ്പ് ചെയ്യപ്പെട്ടു - നിവർന്നുനിൽക്കുന്ന പിയാനോകൾ. സാധാരണ അളവിലുള്ള ലോഹത്തിന്റെ പത്തുശതമാനം മാത്രം ഉൾക്കൊള്ളുന്ന തരത്തിൽ പ്രത്യേകം നിർമ്മിച്ച അവയ്ക്ക് പ്രത്യേക ജല പ്രതിരോധ പശയാണ് ഉപയോഗിച്ചിരുന്നത്. കീടങ്ങൾ ആക്രമിക്കാതിരിക്കാനുള്ള കൂടനാശിനി പ്രയോഗവും അതിൽ നടത്തിയിരുന്നു. ലഭിച്ചു. പിയാനോകൾ പരുക്കനും ലളിതവുമായിരുന്നു, എന്നാൽ സൈനികർക്ക് ഒരുമിച്ചുകൂടെ മണിക്കൂറുകളോളം സ്വദേശത്തെ പരിചിതമായ പാട്ടുകൾ പാടാനും അവരുടെ മനസ്സിലനെ ഉണർത്താനും തക്കവിധം പ്രയോജനകരമായിരുന്നു അത്.
പാട്ട് -പ്രത്യേകിച്ച് സ്തുതിഗീതങ്ങൾ-യേശുവിലുള്ള വിശ്വാസികൾക്ക് യുദ്ധത്തിലും സമാധാനം കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ്. യെഹോശാഫാത്ത് രാജാവ്, തനിക്കെതിരെ യുദ്ധത്തിനു വന്ന വലിയ സൈന്യത്തെ അഭിമുഖീകരിച്ചപ്പോൾ ഇത് സത്യമാണെന്ന് കണ്ടെത്തി (2 ദിനവൃത്താന്തം 20). ഭയചകിതനായ രാജാവ് സകല ജനത്തെയും പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി വിളിച്ചുകൂട്ടി (വാ. 3-4). മറുപടിയായി, ശത്രുവിനെ നേരിടാൻ പടയാളികളെ നയിക്കാൻ ദൈവം അവനോട് പറഞ്ഞു, “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല’’ (വാ. 17). യെഹോശാഫാത്ത് ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസത്തിൽ പ്രവർത്തിക്കുകയും ചെയ്തു. പടയാളികളുടെ മുമ്പിൽ പോകാനും അവർ കാണുമെന്ന് വിശ്വസിച്ച വിജയത്തിനായി ദൈവത്തെ സ്തുതിക്കാനും അദ്ദേഹം സംഗീതക്കാരെനിയമിച്ചു (വാ. 21). അവരുടെ സംഗീതം ആരംഭിച്ചപ്പോൾ, അവൻ അവരുടെ ശത്രുക്കളെ അത്ഭുതകരമായി പരാജയപ്പെടുത്തുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്തു (വാ. 22).
വിജയം എല്ലായ്‌പ്പോഴും, നാം ആഗ്രഹിക്കുന്ന സമയത്തോ രീതിയിലോ അല്ല വരുന്നത്. എന്നാൽ നമുക്കായി ഇതിനകം നേടിയ പാപത്തിനും മരണത്തിനുമെതിരായ യേശുവിന്റെ ആത്യന്തിക വിജയം നമുക്ക് എപ്പോഴും പ്രഖ്യാപിക്കാം. ഒരു യുദ്ധമേഖലയുടെ മധ്യത്തിൽ പോലും ആരാധനാ മനോഭാവത്തിൽ വിശ്രമിക്കുന്നതു നമുക്ക് തിരഞ്ഞെടുക്കാം.