അവിടുത്തെ സമാധാനം
നിരവധി മാസങ്ങൾ ജോലിസ്ഥലത്തെ തീവ്രമായ രാഷ്ട്രീയവും ഉപജാപങ്ങളും ഞാൻ കൈകാര്യം ചെയ്തു. വേവലാതിപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം സാധാരണ സംഭവമാണ്;അതിനാൽ സമാധാനത്തിൽ ഇരിക്കുന്നതിൽ ഞാൻ അദ്ഭുതപ്പെട്ടു. ഉത്കണ്ഠ തോന്നുന്നതിനു പകരം, ശാന്തമായ മനസ്സോടെയും ഹൃദയത്തോടെയും പ്രതികരിക്കുവാൻ എനിക്ക് കഴിഞ്ഞു. ഈ സമാധാനം ദൈവത്തിൽ നിന്ന് മാത്രമേ വരികയുള്ളൂ എന്നെനിക്കറിയാമായിരുന്നു.
ഇതിനു വിപരീതമായി, എന്റെ ജീവിതത്തിൽ എല്ലാം നന്നായി നടന്നു കൊണ്ടിരുന്ന മറ്റൊരു കാലഘട്ടമുണ്ടായിരുന്നു - എന്നിട്ടും എനിക്ക് ഹൃദയത്തിൽ ആഴമേറിയ അശാന്തി അനുഭവപ്പെട്ടു. ദൈവത്തെയും അവന്റെ നടത്തിപ്പിലും ആശ്രയിക്കുന്നതിനു പകരം ഞാൻ എന്റെ സ്വന്തം കഴിവുകളിൽ ആശ്രയിച്ചതു കൊണ്ടാണതെന്ന് എനിക്കറിയാം. തിരിഞ്ഞു നോക്കുമ്പോൾ, യഥാർത്ഥ സമാധാനം - ദൈവസമാധാനം - നമ്മുടെ സാഹചര്യങ്ങളാൽ നിർവചിക്കപ്പെടുന്നതല്ല, മറിച്ച് അവനിലുള്ള നമ്മുടെ ആശ്രയത്തിലാണെന്ന് എനിക്ക് മനസ്സിലായി.
നമ്മുടെ മനസ്സ് സുസ്ഥിരമാകുമ്പോൾ ദൈവസമാധാനം നമ്മിലേക്ക് വരുന്നു (യെശയ്യാവ് 26:3). എബ്രായഭാഷയിൽ സ്ഥിരത എന്ന വാക്കിന് "ചാരി നിൽക്കുക" എന്നാണ് അർത്ഥം. നാം അവനിൽ ചാരുമ്പോൾ, അവന്റെ ശാന്തമാക്കുന്ന സാന്നിധ്യം നമുക്ക് അനുഭവപ്പെടും. ദൈവം ഗർവ്വികളെയും ദുഷ്ടന്മാരെയും താഴ്ത്തി തന്നെ സ്നേഹിക്കുന്നവരുടെ പാതകളെ നിരപ്പാക്കും എന്ന് ഓർത്ത് നമുക്ക് അവനിൽ ആശ്രയിക്കാം (വാ. 5 - 7).
ബുദ്ധിമുട്ടുള്ള ഒരുകാലഘട്ടത്തിൽ ഞാൻ സമാധാനം അനുഭവിച്ചപ്പോൾ, ദൈവസമാധാനം പ്രശ്നങ്ങളുടെഅഭാവമല്ല, മറിച്ച് ദുരന്തങ്ങളിൽ പോലും ഉള്ള അഗാധമായ സുരക്ഷിതത്വ ബോധമാണെന്ന് ഞാൻ കണ്ടെത്തി. അത്, ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും സകല ബുദ്ധിയെയും കവിഞ്ഞ് നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കുന്ന ഒരു സമാധാനമാണ് (ഫിലിപ്പിയർ 4:6-7).

പ്രാർത്ഥനയുടെ സത്ത
ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായപ്പോൾ, തകർന്ന ഒരു രാഷ്ട്രത്തെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകപ്പെട്ടു. ലിങ്കൺ ബുദ്ധിമാനായ നേതാവും ഉയർന്ന ധാർമിക വ്യക്തിത്വവുമുള്ള മനുഷ്യനുമായിരുന്നു. തനിക്ക്ലഭിച്ചിരിക്കുന്ന ചുമതലയ്ക്ക് താൻ അപര്യാപ്തനാണെന്ന് അദ്ദേഹം കരുതി. ആ അപര്യാപ്തതയോടുള്ള തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ''എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന അത്യധികമായ ബോദ്ധ്യത്താൽ ഞാൻ പലപ്പോഴും മുട്ടുകുത്തി. എന്റെ സ്വന്തം ജ്ഞാനവും കഴിവുംആ ദിവസത്തിന് അപര്യാപ്തമാണെന്ന് എനിക്കു തോന്നി."അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഈ ഘടകം, മറ്റെല്ലാറ്റിനും അടിസ്ഥാനമായിരുന്നു.
ജീവിതത്തിലെ വെല്ലുവിളികളുടെ ഘനവും നമ്മുടെ സ്വന്തം ജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തിയുടെയും പരിമിതികളും നമ്മെ പിടിമുറുക്കുമ്പോൾ, ലിങ്കനെപോലെ, പരിമിതികളില്ലാത്ത യേശുവാണ്നമ്മുടെ പൂർണ്ണആശ്രയം. "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ" (1പത്രൊസ് 5:7) എന്ന് എഴുതിയപ്പോൾ ഈ ആശ്രയത്വത്തെ പത്രൊസ് നമ്മെ ഓർമിപ്പിച്ചു.
ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹവും, തന്റെ സമ്പൂർണ്ണ ശക്തിയും, നമ്മുടെ ദൗർബല്യങ്ങളോടുകൂടെത്തന്നെ അവനെസമീപിക്കുവാൻ കഴിയുന്ന വ്യക്തിയാക്കി മാറ്റുന്നു - അതാണ് പ്രാർത്ഥനയുടെ സത്ത. നാം അപര്യാപ്തരാണെന്നും അവിടുന്ന് നിത്യമായി പര്യാപ്തനാണെന്നും അവിടുത്തോട് (നമ്മോടും) സമ്മതിച്ചുകൊണ്ട് നാം യേശുവിന്റെ അടുക്കലേക്കു പോകുന്നു. "പോകാൻ മറ്റൊരിടമില്ലെന്ന്" തനിക്ക് തോന്നിയതായി ലിങ്കൺ പറഞ്ഞു.എന്നാൽ ദൈവത്തിന് നമ്മോടുള്ള വലിയ കരുതലിനെ മനസ്സിലാക്കുമ്പോൾ, അത് അദ്ഭുതകരമായ ഒരു നല്ല വാർത്തയാണ്. നമുക്ക് അവന്റെ അടുത്ത് പോകാം!

സത്യസന്ധമായജീവിതം
കഠിനമായ ഒരു രാജ്യാന്തര ക്രോസ്-കൺട്രി മത്സരത്തിൽ പങ്കെടുക്കുന്ന കെനിയൻ റണ്ണറായ ആബെൽ മുതായ്, വിജയത്തിന് കേവലം വാരകൾ അകലെയായിരുന്നു - അദ്ദേഹത്തിന്റെ ലീഡ് സുരക്ഷിതവും.പാതയുടെ അടയാളങ്ങളിൽ ആശയക്കുഴപ്പത്തിലായമുതായ്,താൻ ഇതിനോടകം ഫിനിഷിംഗ് ലൈൻ മറികടന്നു എന്നുകരുതിഓട്ടം നിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ഓട്ടക്കാരൻ ഐവാൻ ഫെർണാണ്ടസ് അനയ, മുതായിയുടെ തെറ്റ് കണ്ടു. ഇത് മുതലെടുത്ത് വിജയത്തിനായി കുതിക്കുന്നതിനു പകരം, അദ്ദേഹം മുതായിയെ കൈ നീട്ടി പിടികൂടി, സ്വർണ്ണമെഡൽ വിജയത്തിലേക്ക് നയിച്ചു. എന്തിനാണ് മത്സരത്തിൽ മനഃപൂർവ്വം തോറ്റു കൊടുത്തതെന്ന് റിപ്പോർട്ടർമാർ അനയയോട് ചോദിച്ചപ്പോൾ, താനല്ല മുതായിയാണ് വിജയത്തിന് അർഹനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "അങ്ങനെയുള്ളഎന്റെ വിജയത്തിന്റെമേന്മഎന്തായിരിക്കും?ആ മെഡലിന്റെ മാനം എന്തായിരിക്കും? എന്റെ അമ്മ അതിനെക്കുറിച്ച് എന്ത് വിചാരിക്കും?'' ഒരു റിപ്പോർട്ട് പറയുന്നത് പോലെ: "അനയ, വിജയത്തിനു പകരം സത്യസന്ധത തിരഞ്ഞെടുത്തു."
സത്യസന്ധമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, ജീവിതത്തിൽവിശ്വസ്തതയും ആധികാരികതയും പ്രദർശിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ, എന്താണ് ഉചിതം എന്നതിനേക്കാൾ സത്യമായത് എന്താണെന്ന് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുമെന്ന് സദൃശവാക്യങ്ങൾ പറയുന്നു. "നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും'' (11:3).സത്യസന്ധതയോടുള്ള ഈ പ്രതിബദ്ധത ജീവിക്കാനുള്ള ശരിയായ മാർഗ്ഗം മാത്രമല്ല, മെച്ചപ്പെട്ട ഒരു ജീവിതവും വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യം തുടരുന്നു: "ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും" (വാ.3). കള്ളത്തരം ദീർഘകാലം ഗുണം ചെയ്യില്ല.
നാം നമ്മുടെ സത്യസന്ധത ഉപേക്ഷിച്ചാൽ ലഭിക്കുന്ന, "ഹ്രസ്വകാല വിജയങ്ങൾ" യഥാർത്ഥത്തിൽ തോൽവിയെ ഉളവാക്കും. എന്നാൽ വിശ്വസ്തതയും സത്യസന്ധതയും നമ്മെ ദൈവശക്തിയാൽ രൂപപ്പെടുത്തുമ്പോൾ, നാം സാവധാനം കലർപ്പില്ലാത്ത നല്ല ജീവിതം നയിക്കുന്ന ആഴമേറിയ സ്വഭാവമുള്ള മനുഷ്യരായി മാറുന്നു.

ദൈവം എവിടെ?
"വേർ ഈസ് വാൽഡോ?" എന്ന പ്രസിദ്ധമായ കുട്ടികളുടെ പുസ്തകപരമ്പരയിലെ പിടിതരാത്ത കഥാപാത്രം, ചുവപ്പും വെള്ളയും വരകളുള്ള ഷർട്ടും സോക്സും, ചേരുന്ന തൊപ്പിയും, നീല ജീൻസും, ബ്രൗൺ ബൂട്ടുകളും, കണ്ണടയും ധരിക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, തിരക്ക് നിറഞ്ഞ ആളുകൾക്കുനടുവിൽ, വാൽഡോയെ സമർത്ഥമായി പ്രത്യക്ഷദൃഷ്ടിയിൽനിന്ന് ചിത്രകാരൻ മറച്ചു വച്ചിരിക്കും. വാൽഡോയെ കാണാൻ എപ്പോഴും എളുപ്പമല്ല, എന്നാൽ വായനക്കാർക്ക് അവനെ എപ്പോഴും കണ്ടെത്താൻ കഴിയുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ തിരയുന്നത് ഒരു കടങ്കഥാപുസ്തകത്തിൽ വാൽഡോയെ തിരയുന്നത് പോലെ അല്ലെങ്കിലും നമുക്കും അവനെ കണ്ടെത്താൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു.
യിരെമ്യാ പ്രവാചകനിലൂടെ, ദൈവം തന്റെ ജനം പ്രവാസത്തിൽ പരദേശികളായി എങ്ങനെ ജീവിക്കണം എന്ന നിർദ്ദേശം നൽകി (യിരെ, 29:4-9). തന്റെ തികഞ്ഞ പദ്ധതിപ്രകാരം അവരെ പുനഃസ്ഥാപിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു (വാ.10-11). തന്റെ വാഗ്ദത്തനിവൃത്തി,പ്രാർത്ഥനയിൽ അവനെ വിളിച്ചപേക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ വർദ്ധിപ്പിക്കുമെന്ന്ദൈവം ഉറപ്പിച്ചു(വാ.12).
ഇന്ന്, ദൈവം തന്നെത്തന്നെയേശുവിന്റെ കഥയിലും ആത്മാവിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലോകത്തിന്റെ തിരക്കിൽ നമ്മുടെ ശ്രദ്ധ പതറാൻഎളുപ്പമാണ്. "ദൈവം എവിടെ?" എന്നു ചോദിക്കുവാൻ പോലും നാം പ്രലോഭിതരായേക്കാം.എന്നിരുന്നാലും, സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായവൻ പ്രഖ്യാപിക്കുന്നത്, തനിക്കുള്ളവർ തന്നെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ, എപ്പോഴും തന്നെ കണ്ടെത്തുമെന്നാണ് (വാ.13-14).

മറ്റ് ഏഴ് പേരും
ലോസ് ഏഞ്ചൽസിന് സമീപം 2020 ജനുവരിയിൽ, ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. അതിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ വാർത്തകളും ഇങ്ങനെ തുടങ്ങി, "ബാസ്കറ്റ്ബോൾ സൂപ്പർ താരം കോബി ബ്രയന്റ്, അദ്ദേഹത്തിന്റെ മകൾ ജിയാന ("ജിജി"), കൂടാതെ മറ്റ് ഏഴു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു."
ഇത്തരം ദാരുണമായ സാഹചര്യത്തിൽ ഉൾപ്പെട്ട പ്രശസ്തരായ ആളുകളിൽ ജനംശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. കോബിയുടെയും അദ്ദേഹത്തിന്റെപ്രിയപ്പെട്ട മകൾജിജിയുടെയും മരണങ്ങൾ വിവരിക്കാനാകാത്ത വിധം ഹൃദയഭേദകമാണ്. എന്നാൽ ജീവിതത്തിന്റെ വലിയ ചിത്രത്തിൽ,മറ്റു ഏഴു പേരുടെ(പേയ്റ്റൺ, സേറ, ക്രിസ്റ്റീന, അലീസ, ജോൺ, കേരി, ആര) പ്രാധാന്യം കുറച്ച് കാണിക്കുന്നവിഭജനരേഖ ഇല്ലെന്ന് നാം ഓർക്കണം.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ മനുഷ്യനും പ്രധാനപ്പെട്ടതാണെന്ന് നാം നമ്മെത്തന്നെഓർമ്മിപ്പിക്കേണ്ടതുണ്ട്. സമൂഹം സമ്പന്നർക്കും പ്രശസ്തർക്കും,ശോഭയുള്ളപ്രകാശം തെളിയിക്കുന്നു. എന്നിട്ടും പ്രശസ്തി ഒരു വ്യക്തിയെ, നിങ്ങളുടെ തൊട്ടടുത്ത അയൽക്കാരനെക്കാളുംനിങ്ങളുടെ തെരുവിൽ ഒച്ചയുണ്ടാക്കി കളിക്കുന്ന കുട്ടികളെക്കാളുംഅഭയകേന്ദ്രത്തിലെനിർഭാഗ്യവാനെക്കാളും അല്ലെങ്കിൽ നിങ്ങളെക്കാളും പ്രധാന്യമുള്ളവനാക്കുന്നില്ല.
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉൽപത്തി 1:27), ധനവാനായാലും ദരിദ്രനായാലും (സദൃശ. 22:2). അവിടുത്തെ ദൃഷ്ടിയിൽ, ആർക്കും മറ്റൊരാളേക്കാൾ കൂടുതൽ വിശേഷതയില്ല (റോമർ 2:11), ഓരോരുത്തർക്കും രക്ഷകൻ ആവശ്യമാണ് (3:23). സഭയിലും (യാക്കോ.2:1-4) സമൂഹത്തിൽ മൊത്തത്തിലും, മുഖപക്ഷം കാണിക്കുവാൻ നാം വിസമ്മതിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തെ നാംമഹത്വപ്പെടുത്തുന്നു.
