Category  |  odb

പുതിയ തുടക്ക പ്രഭാവം

ആയുഷിനു മുപ്പതു വയസ്സു തികഞ്ഞപ്പോൾ, താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത സെയിൽ‌സ് ജോലിയിൽ തന്നെ ഇപ്പോഴും ആയിരിക്കുന്നതിനാൽ അവൻ സങ്കടപ്പെട്ടു. നീട്ടിവയ്‌ക്കുന്നത് മതിയാക്കി പുതിയൊരു ജോലി കണ്ടെത്തുവാൻ അവൻ തീരുമാനിച്ചു. രേണു പുതുവത്സരരാവിൽ കണ്ണാടിയിൽ നോക്കി, ഇത് തന്റെ ശരീരഭാരം കുറച്ച വർഷമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. തന്റെ ദേഷ്യത്തിലുള്ള പൊട്ടിത്തെറികൾ കുറയാത്ത ഒരു മാസം കൂടെ കടന്നു പോകുന്നതു കാണുകയായിരുന്നു അശോക്. അടുത്ത മാസം കൂടുതൽ കഠിനമായി പരിശ്രമിക്കുമെന്ന് അവൻ ശപഥം ചെയ്തു.

ഒരു പുതിയ മാസത്തിന്റെയോ പുതിയ വർഷത്തിന്റെയോ ആരംഭത്തിലോ, ഒരു പ്രധാന ജന്മദിനത്തിലോ മാറുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ഗവേഷകർക്ക് ഇതിനൊരു പേരുണ്ട്: പുതിയ തുടക്ക പ്രഭാവം. ഇതുപോലെയുള്ള കലണ്ടർ പോയിന്റുകളിൽ നാം നമ്മുടെ ജീവിതത്തെ വിലയിരുത്തുവാനും നമ്മുടെ പരാജയങ്ങളെ പിന്നിലാക്കി പുനരാരംഭിക്കുവാനുമുള്ള സാധ്യത കൂടുതലാണെന്ന് അവർ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ആളുകളാകുവാനായി പുതിയൊരു തുടക്കത്തിനായി നാം വാഞ്‌ഛിക്കുന്നു. 

യേശുവിലുള്ള വിശ്വാസം ഈ വാഞ്ഛയോട് ശക്തമായി സംസാരിക്കുന്നു, പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതോടൊപ്പം (വാ 5-9), നമ്മുടെ മികച്ച സത്ത എന്താകാം എന്ന ഒരു ദർശനം വാഗ്ദാനം ചെയ്യുകയും (കൊലൊസ്സ്യർ 3:12–14) ചെയ്യുന്നു. ഈ മാറ്റം വാഗ്ദാനം ചെയ്യുന്നത്, തീ‍രുമാനങ്ങളും പ്രതിജ്ഞകളും കൊണ്ട് മാത്രമല്ല, പക്ഷേ ദൈവീക ശക്തിയാലാണ്. യേശുവിൽ നാം വിശ്വസിക്കുമ്പോൾ നാം പുതു മനുഷ്യരായിത്തീരുന്നു, നമ്മെ പൂർണ്ണരാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു (വാ.10; തീത്തോസ് 3:5). 

യേശുവിലുള്ള രക്ഷ പ്രാപിക്കുന്നതാണ് ആത്യന്തികമായുള്ള പുതിയ തുടക്കം. അതിനായി ഒരു പ്രത്യേക കലണ്ടർ ദിവസത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പുതിയ ജീവിതം ഇപ്പോൾ തന്നെ തുടങ്ങാം.

വചനവും പുതിയ ഒരു വർഷവും

ഫിലിപ്പീൻസിൽ വളർന്ന സമയം മിഷേലൻ വെല്ലുവിളികൾ നേരിട്ടുവെങ്കിലും അവൾ എപ്പോഴും വാക്കുകളെ സ്നേഹിക്കുകയും അതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഒരിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം വായിച്ചു, അവളുടെ “കല്ലു ഹൃദയം ഇളകി”. അവൾക്ക് ആരോ ഇങ്ങനെ പറയുന്നതായി തോന്നി “അതേ നീ വാക്കുകളെ ഇഷ്ടപ്പെടുന്നു, എന്നാൽ ഊഹിക്കാമോ? ഒരു നിത്യ വചനം ഉണ്ട്, അന്ധകാരത്തെ പിളർക്കുവാൻ കഴിയുന്ന, ഇന്നും എന്നേക്കുമുള്ളത് ജഡശരീരം സ്വീകരിച്ച വചനം. നിന്നെ തിരികെ സ്നേഹിക്കാൻ കഴിയുന്ന വചനം “. 

വായനക്കാരെ ഉല്പത്തിയെ ഓർമ്മിപ്പിക്കുന്ന “ആദിയിൽ…(ഉല്പ.1:1) എന്ന വാക്കുകളോടെ തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷം അവൾ വായിക്കുകയായിരുന്നു. യേശു കാലത്തിന്റെ ആരംഭത്തിങ്കൽ ദൈവത്തോടൊപ്പം ആയിരുന്നു എന്ന് മാത്രമല്ല ദൈവം ആയിരുന്നു എന്നു കാണിക്കുവാൻ യോഹന്നാൻ ശ്രമിച്ചു (യോഹ. 1:1). ഈ ജീവനുള്ള വചനം മനുഷ്യനായിത്തീർന്നു “നമ്മുടെ ഇടയിൽ പാർത്തു”(വാ. 14). കൂടാതെ അവന്റെ നാമത്തിൽ വിശ്വസിച്ച് അവനെ കൈക്കൊള്ളുന്നവർ അവന്റെ മക്കളായിത്തീരുന്നു (വാ. 12).

മിഷേലൻ ആ ദിവസം ദൈവസ്നേഹം സ്വീകരിച്ച് “ദൈവത്തിൽ നിന്നും ജനിച്ചു” (വാ. 13). തന്റെ കുടുംബത്തിന്റെ ആസക്തികളുടെ ശീലങ്ങളിൽ നിന്നും തന്നെ രക്ഷിച്ചതിനുള്ള മഹത്വം അവൾ ദൈവത്തിനു നൽകുകയും, ഇപ്പോൾ യേശുവിനേക്കുറിച്ചുള്ള സുവാർത്തകൾ എഴുതുകയും ജീവനുള്ള വചനത്തേക്കുറിച്ചുള്ള അവളുടെ വാക്കുകൾ പങ്കിടുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നു. 

നാം യേശുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ, നമുക്കും ദൈവത്തിന്റെ സന്ദേശവും അവന്റെ സ്നേഹവും പങ്കു വെക്കാം. നാം 2022 ആരംഭിക്കുമ്പോൾ കൃപ-നിറഞ്ഞ എന്തൊക്കെ വാക്കുകളാണ് ഈ വർഷം സംസാരിക്കുവാൻ നമുക്ക് കഴിയുക?

ക്രിസ്തുമസ്സിന് ഒരു ദിവസം കൂടി അരികിൽ

“ക്രിസ്തുമസ്സ് കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് എന്റെ ദുഃഖിതയായ മകൾ പറഞ്ഞു.

അവൾക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്കറിയാം. ക്രിസ്തുമസ്സിന്റെ അനന്തരഫലങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ എല്ലാം തുറന്നു. ക്രിസ്തുമസ്സ് ട്രീയും  ലൈറ്റുകളും മാറ്റി വെക്കണം. ഉന്മേഷമില്ലാത്ത ജനുവരിയാണ് മുമ്പിൽ - ചിലർക്കെങ്കിലും,  ഒഴിവു കാലത്ത് കൂടിപ്പോയ ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉണ്ടാകും! ക്രിസ്തുമസ്സ് : അതു പ്രദാനം ചെയ്യുന്ന ശ്വാസം മുട്ടിക്കുന്ന പ്രതീക്ഷ .. പെട്ടെന്ന് അതൊക്കെ ഗതകാലമായ പോലെ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്മസിന് ശേഷം സാധനങ്ങൾ എല്ലാം എടുത്തു വെക്കുമ്പോൾ, എനിക്ക് ബോധ്യമായി: കലണ്ടർ എന്ത് പറഞ്ഞാലും, നമ്മൾ എപ്പോഴും അടുത്ത ക്രിസ്തുമസ്സിനോടു ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്. ഇത് ഞാൻ ഇടക്കിടെ പറയുന്ന ഒരു കാര്യമായി മാറി.

പക്ഷെ ക്രിസ്തുമസ്സിന്റെ താൽക്കാലിക ആഘോഷങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് അതിനു പുറകിലെ ആത്മീയ സത്യം : യേശു ലോകത്തിനു നൽകുന്ന രക്ഷയും യേശു വീണ്ടും വരും എന്നുള്ള നമ്മുടെ പ്രത്യാശയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി നോക്കിക്കൊണ്ട് ആശയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്ത് ആവർത്തിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. പൗലോസ്, ഫിലിപ്പിയർ 3:5-21 ൽ എഴുതിയിട്ടുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു. ലോകപരമായ ജീവിതവും- " അവർ ഭൂമിയിലുളളത് ചിന്തിക്കുന്നു. "(വാ.19)- യേശുവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്:” നമ്മുടെ പൗരത്വമോ സ്വർഗത്തിലാകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവയി വരും എന്നു നാം കാത്തിരിക്കുന്നു”(വാ.20).

നമ്മുടെ “പൗരത്വം  സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം എല്ലാം മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്.

സ്വർണത്തേക്കാൾ മികച്ചത്

യു എസ്സിലെ ഗ്രേറ്റ് ഗോൾഡ് റഷിന്റെ കാലഘട്ടത്തിൽ , സ്വർണ്ണം അന്വേഷിച്ച് നടന്നിരുന്ന എഡ്വേർഡ് ജാക്സൺ, കാലിഫോർണിയയിലേക്ക് പുറപ്പെട്ടു. 1849, മെയ് 20 ലെ ഡയറിക്കുറിപ്പിൽ, അദ്ദേഹത്തിന്റെ കഠിനമായ ട്രെയിൻ യാത്രയെക്കുറിച്ച് വിലപിക്കുണ്ട് , രോഗവും മരണവും ഭയപ്പെട്ടുകൊണ്ട് . “എന്റെ അസ്ഥികൾ ഒരിക്കലും ഇവിടെ ഉപേക്ഷിക്കരുത്” “പറ്റുമെങ്കിൽ അത് സ്വദേശത്തേക്ക് കൊണ്ടു വെക്കണം” എന്ന് അദ്ദേഹം എഴുതിയിരുന്നു.  സ്വർണ്ണം തേടിയിരുന്ന ജോൺ വോക്കർ എന്ന് പേരുള്ള മറ്റൊരാൾ എഴുതി, “ ഇത് നിങ്ങൾക്ക് സങ്കല്പിക്കാവുന്നതിലും വെച്ച് ഏറ്റവും വലിയ ലോട്ടറി ആണ്…….. ഞാൻ ആരെയും  ഇവിടെ വരാൻ ഉപദേശിക്കുകയില്ല”.

വോക്കർ സത്യത്തിൽ സ്വദേശത്തേക്ക്  തിരിച്ചു പോയി. അവിടെ കൃഷിയിലും , മേച്ചിൽപ്പുറങ്ങളിലും , രാഷ്ട്രീയത്തിലും,  വിജയം കൈവരിച്ചു. ഒരിക്കൽ വോക്കറിന്റെ പഴകി മഞ്ഞച്ച കത്തുകൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ തന്നെ ഒരാൾ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ‘ആൻറ്റീക്സ് റോഡ് ഷോ'യിലേക്ക് കൊണ്ടു പോയി. അത് ആയിരക്കണക്കിനു ഡോളർ വിലമതിക്കുന്നതായിരുന്നു. ടെലിവിഷൻ അവതാരക പറയുകയായിരുന്നു, “ ഗോൾഡ് റഷിൽ നിന്ന്  വിലപിടിപ്പുള്ള ഒന്ന് അദ്ദേഹത്തിന് സമ്പാദിക്കാനായി;  ആ കത്തുകൾ”.

അതിനേക്കാൾ കൂടുതലായി, ആ രണ്ടു പേരും , വോക്കറും ജാക്സണും , സ്വദേശത്തേക്ക് തിരിച്ചെത്തിയത്  ജീവിതത്തെ കൂടുതൽ നന്നായി കൊണ്ടുപോകാൻ വേണ്ട പ്രായോഗിക ജ്ഞാനം നേടിയിട്ടായിരുന്നു. ശലോമോന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ഈ വാക്കുകളെ ശ്രദ്ധിക്കുക: “ ജ്ഞാനം  പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ………. അതിനെ പിടിച്ചു കൊള്ളുന്നവർക്ക് അതു ജീവവൃക്ഷം” (സദൃശ്യവാക്യങ്ങൾ 3:13,18). ബുദ്ധിയോടെയുള്ള തിരഞ്ഞെടുപ്പിനേക്കുറിച്ച് “ അതിന്റെ സമ്പാദനം  വെള്ളിയുടെ സമ്പാദ്യത്തിലും അതിന്റെ  ലാഭം തങ്കത്തിലും നല്ലത്” (വാ.14) എന്നാണ് പറയുന്നത്.- ജ്ഞാനം പ്രാപിക്കുക എന്നത് ലോകത്തിലെ ഏതു താല്പര്യത്തേക്കാളും വിലയുള്ളതാണ്(വാ.15).

“അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും………അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു” (വാ.16-17). അതുകൊണ്ട് തിളങ്ങുന്ന ആഗ്രഹങ്ങളെയല്ല, ജ്ഞാനത്തെ മുറുകെ പിടിക്കുക എന്നുള്ളതാണ്  നമുക്കു മുന്നിലുള്ള വെല്ലുവിളി.ദൈവം അനുഗ്രഹിക്കുന്ന ഒരു മാർഗ്ഗമാണത്.