Category  |  odb

ജ്ഞാനത്തിന്റെ ആവശ്യം

പിതാവില്ലാതെ വളർന്നതുകൊണ്ടു പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് കൈമാറി നൽകുന്ന പ്രായോഗിക ജ്ഞാനം തനിക്ക് നഷ്ടമായി എന്ന് റോബ് കരുതി. ജീവിതത്തിലെ പ്രധാന കഴിവുകൾ മറ്റാർക്കും നഷ്ടമാകേണ്ട എന്ന് കരുതി ഒരു ഷെൽഫ് ഉണ്ടാക്കുന്നതു മുതൽ ടയർ മാറ്റുന്നത് വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന "ഡാഡ് ഹൌ ഡു ഐ?" (പിതാവേ ഞാൻ എങ്ങനെയാണ്?) എന്ന വീഡിയോ സീരീസ് റോബ് നിർമ്മിച്ചു. അദ്ദേഹത്തിന്റെ കരുണ നിറഞ്ഞതും ഉഷ്മളവുമായ ശൈലികൊണ്ട്, റോബ് ഒരു യൂട്യൂബ് തരംഗമായി ലക്ഷോപലക്ഷം സബ്സ്ക്രൈബേഴ്സിനെ ശേഖരിച്ചു. 

നമ്മിൽ പലരും നമ്മെ വിലയേറിയ നൈപുണ്യം പഠിപ്പിക്കേണ്ടതിനും പ്രയാസമേറിയ സാഹചര്യങ്ങളിൽ നയിക്കേണ്ടതിനും പിതൃതുല്യരായ ആളുകളുടെ വൈദഗ്ദ്യത്തിനായി ആഗ്രഹിക്കാറുണ്ട്. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെട്ട ശേഷം ഒരു രാഷ്ട്രമായിത്തീരേണ്ടതിനു മോശെക്കും ഇസ്രായേൽ ജനത്തിനും അധികം ജ്ഞാനം ആവശ്യമായിരുന്നു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോശെ അനുഭവിച്ച പിരിമുറുക്കം തന്റെ അമ്മായിയപ്പനായ യിത്രോ കണ്ടു. അങ്ങനെ യിത്രോ മോശെയോടു നേതൃത്വത്തിലെ ഉത്തരവാദിത്തങ്ങൾ വിഭാഗിച്ചു കൊടുക്കേണ്ടതെങ്ങനെ എന്ന ചിന്തനീയമായ ഉപദേശം നൽകി (പുറ.18: 17-23). മോശെ "തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു" (വാ.24).

നമുക്കെല്ലാം ജ്ഞാനം ആവശ്യമാണ് എന്ന് ദൈവം അറിയുന്നു. ചിലർക്കെങ്കിലും ജ്ഞാനമുള്ള ഉപദേശം നൽകുന്ന ദൈവഭക്തരായ മാതാപിതാക്കൾ ഉണ്ടാവാം, എന്നാൽ ചിലർക്കതുണ്ടാവില്ല.  എന്നാൽ യാചിക്കുന്ന എല്ലാവര്ക്കും ദൈവീക ജ്ഞാനം ലഭ്യമാണ് (യാക്കോ.1: 5). വേദപുസ്തകത്തിലുടനീളം ദൈവം അവിടുത്തെ ജ്ഞാനത്തെ പകർന്നിരിക്കുന്നു. നാം താഴ്മയോടും വിശ്വസ്തതയോടും കൂടെ ജ്ഞാനികളെ ശ്രവിക്കുമ്പോൾ നാമും "ജ്ഞാനികളോടുകൂടെ എണ്ണപ്പെടും" (സദൃശ്യ. 19: 20) എന്നും, മറ്റുള്ളവരുമായി ജ്ഞാനം പങ്കുവയ്ക്കാൻ കഴിയുമെന്നും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു.

സാധാരണം എന്നൊന്നില്ല

തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ അനിത ഉറക്കത്തിൽ അന്തരിച്ചപ്പോൾ, ജീവിതത്തിലെ ശാന്തത അവളുടെ വേർപാടിലും പ്രതിഫലിച്ചു. ഒരു വിധവയായ അവൾ, തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പള്ളിയിലെ ഇളയ സ്ത്രീകൾക്ക് ഒരു സുഹൃത്ത് എന്ന നിലയിലും സമർപ്പിച്ച ജീവിതമായിരുന്നു.

തന്റെ കഴിവുകളിലും നേട്ടങ്ങളിലും അനിത ഒട്ടും തന്നെ ശ്രദ്ധേയ ആയിരുന്നില്ല. എന്നാൽ, ദൈവത്തിലുള്ള അവളുടെ അടിയുറച്ച വിശ്വാസം അവളെ പരിചയമുള്ള പലർക്കും ഒരു ഉത്തേജനമായിരുന്നു. എന്റെ ഒരു സുഹൃത് ഇങ്ങനെ പറഞ്ഞു, "ഒരു പ്രതിസന്ധിയിൽ എന്ത് ചെയ്യണമെന്ന് അറിയാത്തപ്പോൾ" "ഞാൻ പ്രശസ്തരായ പ്രസംഗകരുടെയോ എഴുത്തുകാരുടെയോ വാക്കുകളല്ല, മറിച്ച് അനിത പറഞ്ഞതെന്താണ് എന്ന്  ഞാൻ ചിന്തിക്കും".

നാം പലരും അനിതയെപ്പോലെയാണ് - സാധാരണ ജീവിതം നയിക്കുന്ന സാധരണക്കാർ. നമ്മുടെ പേരുകൾ വർത്തകളിലോ നമ്മുടെ പുകഴയ്ക്കായ് സ്മാരകങ്ങളോ ഉണ്ടാവില്ല. എന്നാൽ യേശുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്ന ജീവിതം സാധാരണമല്ല. എബ്രായർ 11 ൽ രേഖപ്പെടുത്തിയിരിക്കുന്ന പലർക്കും പേരില്ല (വാ.35-38); അവർ സങ്കീര്‍ണ്ണത നിറഞ്ഞ പാതയിൽ നടന്നു എങ്കിലും അവരുടെ ഈ ലോക ജീവിതത്തിൽ വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല (വാ.39). എന്നാൽ, അവർ ദൈവത്തെ അനുസരിച്ചതുകൊണ്ടു അവരുടെ വിശ്വാസം വൃഥാവായില്ല. അവരുടെ കുപ്രസിദ്ധിയുടെ അഭാവത്തിനപ്പുറത്തേക്ക് ദൈവം അവരുടെ ജീവിതം ഉപയോഗിച്ചു. (വാ. 40)

നിങ്ങളുടെ ജീവിതത്തിലെ സാധാരണ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് നിരുത്സാഹമുണ്ടെങ്കിൽ, ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്ന ഒരു ജീവിതം നിത്യതയിലുടനീളം സ്വാധീനം ചെലുത്തുമെന്ന് ഓർക്കുക. നമ്മൾ സാധാരണക്കാരാണെങ്കിൽ പോലും, അസാധാരണമായ വിശ്വാസമുള്ളവരാകാം.

നിലവിലെ യുദ്ധങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ഒരു കടുത്ത വൈരാഗ്യത്തിൻറെ ഫലമാണ് നിങ്ങൾ നിങ്ങളുടെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഡയറക്റ്റ് കറന്റ് (ഡിസി) ഒരു ബാറ്ററിയിൽ നിന്ന് ഫ്ലാഷ് ലൈറ്റിലേക്കുള്ള വൈദ്യുതി, അല്ലെങ്കിൽ ആൾട്ടർനേറ്റ് കറന്റ് (എസി), നാം സാധാരണ ഉപയോഗിക്കുന്നത വൈദ്യുതി, ഇതിൽ ഏതാണ് വികസനത്തിന് അനുയോജ്യമായ വൈദുതി എന്നതിനെ ചൊല്ലി ശാസ്ത്രജ്ഞരായ തോമസ് എഡിസണും നിക്കോള ടെസ്ലയും തമ്മിൽ യുദ്ധം ചെയ്തു.

ഒടുവിൽ, ടെസ്‌ലയുടെ എസി ആശയങ്ങൾ ആശയം പ്രചാരത്തിലാകുകയും ലോകമെമ്പാടുമുള്ള വീടുകൾക്കും ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും വൈദ്യുതി നൽകാൻ അവ ഉപയോഗിക്കുകയും ചെയ്‌തു. വലിയ ദൂരങ്ങളിലൂടെ വൈദ്യുതി അയയ്ക്കുന്നതിന് എസി കൂടുതൽ കാര്യക്ഷമമാണ്, വിദൂര സ്ഥലങ്ങളിൽ വൈദ്യുതി അയക്കുവാൻ എസി മികച്ചതാണ് എന്ന് തെളിയിക്കപ്പെട്ടു. 

യേശുവിലുള്ള വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ചിലപ്പോൾ നമുക്ക് ജ്ഞാനം ആവശ്യമാണ് ( റോമർ 14:1-12 കാണുക). അത്തരം സാഹചര്യങ്ങളിൽ വ്യക്തതക്കായി ദൈവീക സഹായം തേടുവാൻ അപ്പോസ്തലനായ പൗലോസ് നമ്മോട് ആഹ്വാനം ചെയ്യുന്നു. അദ്ദേഹം പറയുന്നു, "വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും" (ഫിലി.3:15). കുറച്ച് വാക്യങ്ങൾക്ക് ശേഷം, രണ്ടു വ്യക്തികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവരെ ഭിന്നപ്പിക്കുന്നത് കാണാം - പൗലോസിനെ ദുഃഖിപ്പിച്ച ഒരു സംഘർഷം: "കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു".(4:2)

എപ്പോഴൊക്കെ അഭിപ്രായ വ്യത്യാസം  നമ്മെ ഭിന്നിപ്പിക്കുന്നുവോ, അപ്പോഴൊക്കെ നാം ദൈവീക കൃപയും, വചനത്തിലെ ജ്ഞാനവും, മുതിർന്ന വിശ്വാസികളുടെ അഭിപ്രായവും പ്രാർത്ഥനയുടെ ശക്തിയും തേടണം.  കർത്താവിൽ "ഏകചിന്തയോടിരിപ്പാൻ" നമുക്ക് പരിശ്രമിക്കാം.(വാ.2)

പരസ്പരം സഹായിക്കുക

2002 കോമൺ വെൽത്ത് ഗെയിമുകളിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക ബോളിവുഡ് ചിത്രമാണ് ചക് ദേ! ഇന്ത്യ. ഒരു പ്രധാന രംഗത്തിൽ, നടൻ ഷാരൂഖ് ഖാൻ അവതരിപ്പിച്ച പരിശീലകൻ, ടീമിനെ സൗഹൃദവും ഒത്തൊരുമയും വികസിപ്പിക്കാൻ സഹായിക്കുന്നു. തുടക്കത്തിൽ കളിക്കാർ സ്വയം പരിചയപ്പെടുത്തുമ്പോൾ, അവരുടെ പേരും തുടർന്ന് അവരുടെ സംസ്ഥാനത്തിന്റെ പേരും പറഞ്ഞു തുടങ്ങും. എന്നിരുന്നാലും, അവർ മേലിൽ ഒരു സംസ്ഥാനത്തിന്റേതല്ലെന്നും മറിച്ച് അവർ ഒരു ടീമാണെന്നും അദ്ദേഹം അവരെ പഠിപ്പിക്കുന്നു - ടീം ഇന്ത്യ. പരസ്പര പിന്തുണയുടെ ഈ മനോഭാവം അവരെ വിജയിപ്പിക്കാനും ഒടുവിൽ ലോക വേദിയിൽ വിജയം നേടാനും സഹായിക്കുന്നു.

ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ആളുകൾ പരസ്പരം സഹായിക്കാൻ സന്നദ്ധതയുള്ളർ ആകണമെന്നാണ്. "അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ" എന്ന് അപ്പോസ്തലനായ പൗലോസ് തെസ്സലോനിക സഭയെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സ്. 5:11)

ക്രിസ്തുവിൽ ജീവന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് പരസ്പരം പിന്തുണ ആവശ്യമാണ്. ചിലപ്പോൾ അത് ബുദ്ധിമുട്ടുന്ന ഒരാളെ ശ്രദ്ധിക്കുക, പ്രായോഗിക ആവശ്യം നൽകുക, അല്ലെങ്കിൽ കുറച്ച് പ്രോത്സാഹന വാക്കുകൾ സംസാരിക്കുക എന്നിവ ആയിരിക്കാം. നമുക്ക് വിജയങ്ങൾ ആഘോഷിക്കാം, ബുദ്ധിമുട്ടുകളിൽ ശക്തിക്കായി പ്രാർത്ഥിക്കാം അല്ലെങ്കിൽ വിശ്വാസത്തിൽ വളരാൻ പരസ്പരം വെല്ലുവിളിക്കാം. അങ്ങനെ എല്ലാത്തിലും നമുക്ക് "തമ്മിൽ എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കാൻ" സാധിക്കും.(വാ.15)

യേശുവിലുള്ള മറ്റു വിശ്വാസികളോടൊത്ത് ദൈവത്തിൽ ആശ്രയിക്കുമ്പോൾ എങ്ങനെയുള്ള സൗഹാർദമാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക?

താഴ്‌വരയിൽ നമ്മോടൊപ്പം

മരണക്കിടക്കയിൽ വച്ച് എഴുതിയ എഴുത്തിൽ ഹന്നാ വിൽബെർഫോഴ്‌സ്‌ (പ്രശസ്തനായ ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകന്റെ ആന്റി) യേശുവിലുള്ള ഒരു സഹവിശ്വാസിയുടെ വിയോഗത്തെപ്പറ്റി കേട്ടത് രേഖപ്പെടുത്തിയിരിക്കുന്നു. "ദൈവ മഹത്വത്തിലേക്ക് പ്രവേശിച്ച പ്രിയ സ്നേഹിതൻ, താൻ കാണാതെ സ്നേഹിച്ച യേശുവിന്റെ സാന്നിധ്യത്തിലായതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു." പിന്നീട് അവർ സ്വന്തം അവസ്ഥ ഇങ്ങനെ വിവരിക്കുന്നു "ഞാൻ, നല്ലതും ചീത്തയുമായിരിക്കുന്നു, യേശു എപ്പോഴത്തെയുംപോലെ നല്ലവനാണ്."

അവളുടെ വാക്കുകൾ എന്നെ സങ്കീർത്തനം 23 നെപ്പറ്റി ചിന്തിക്കുവാൻ ഇടയാക്കി, അവിടെ ദാവീദ് ഇപ്രകാരം എഴുതുന്നു, "കൂരിരുൾതാഴ്വരയിൽ കൂടി [മരണ നിഴൽ താഴ്‌വരയിൽ] നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ" (വാ.4). ആ വാക്കുകൾ ആ പേജിൽ ഉയർന്നു നിൽക്കുന്നു കാരണം, മരണനിഴൽ താഴ്‌വരയുടെ നടുവിൽ, ദാവീദിന്റെ വിവരണം തീർത്തും സ്വകാര്യമാവുന്നു. സങ്കീർത്തനത്തിന്റെ പ്രാരംഭത്തിൽ "യഹോവ എന്റെ ഇടയനാകുന്നു" (വാ.1) എന്ന് ദൈവത്തെക്കുറിച്ച് പറഞ്ഞതിൽ നിന്ന് മാറി, "നീ എന്നോട് കൂടെയുണ്ട്" എന്ന് ദൈവത്തോട് പറയുന്നു(വാ.4).

"സർവ്വ ലോകത്തേയും ഉളവാക്കിയ അത്യുന്നതനായ ദൈവം" (സങ്കീ.90:2) ഏറ്റവും ദുഷ്കരമായ പാതയിലും നമ്മോടൊപ്പം നടക്കാൻ കരുണയുള്ളവനാണെന്നത് എത്ര ആശ്വാസപ്രദമാണ്.  നമ്മുടെ സാഹചര്യങ്ങൾ നല്ലതോ ചീത്തയോ ആയിക്കോട്ടെ, നമ്മുടെ ഇടയനും, രക്ഷകനും, സുഹൃത്തുമായ കർത്താവിലേക്ക് നോക്കി അവിടുന്ന് "എപ്പോഴും നല്ലവനാണ്" എന്ന് മനസിലാക്കാം. മരണം തന്നെ ഇല്ലാതാകുന്നത് വളരെ നല്ലതാണ്, നമ്മൾ "യഹോവയുടെ ആലയത്തിൽ എന്നേക്കും വസിക്കും" (23: 6).