Category  |  odb

നടക്കുക, ഓടരുത്

ഓരോ ദിവസവും അവള്‍ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതു ഞാന്‍ കാണും. അവള്‍ ഞങ്ങളുടെ പ്രാദേശിക പവര്‍ വാക്കറായിരുന്നു. ഞാന്‍ എന്റെ കുട്ടികളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോള്‍, അവള്‍ റോഡിന്റെ അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരിക്കും. അസാധാരണ വലുപ്പത്തിലുള്ള ഹെഡ്‌ഫോണുകളും കാല്‍മുട്ട് ഉയരമുള്ള വര്‍ണ്ണാഭമായ സോക്‌സും ധരിച്ചിരുന്ന അവള്‍ കൈകാലുകള്‍ മാറിമാറി ചലിപ്പിച്ച് നടക്കും. എല്ലായ്‌പ്പോഴും ഒരു കാല്‍ നിലത്തു കുത്തിയായിരുന്നു നടപ്പ്.  ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയില്‍നിന്നു വ്യത്യസ്തമാണത്. പവര്‍ വാക്കിങ്ങില്‍ ഒരു മനഃപൂര്‍വമായ സംയമനം ഉള്‍പ്പെടുന്നു, നടക്കാന്‍, അല്ലെങ്കില്‍ ഓടാനുള്ള ശരീരത്തിന്റെ സ്വാഭാവികചായ്‌വിനു കടിഞ്ഞാണിടുന്നു. കണ്ടാല്‍ അങ്ങനെ തോന്നുകയില്ലെങ്കിലും, ഇതിനും ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയ്ക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജവും ശ്രദ്ധകേന്ദ്രീകരിക്കലും ശക്തിയും ആവശ്യമാണ്. എങ്കിലും ഇതു നിയന്ത്രണത്തിന്‍കീഴിലാണ്.

നിയന്ത്രണത്തിന്‍കീഴിലുള്ള ശക്തി - അതാണു താക്കോല്‍. ശക്തി നടത്തം പോലെ, വേദപുസ്തക മാനുഷികതയുംപലപ്പോഴും ബലഹീനതയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ സത്യം അതല്ല. താഴ്മ നമ്മുടെ ശക്തിയെയോ കഴിവുകളെയോ കുറയ്ക്കുന്നില്ല, മറിച്ച് അതിരാവിലെ നടക്കുന്ന ഒരു പവര്‍ വാക്കറുടെ മനസ്സു നയിക്കുന്ന കൈകളും കാലുകളും എന്ന് പോലെ അവയെ കടിഞ്ഞാണിടാന്‍ നാം അനുവദിക്കുകയാണു ചെയ്യുന്നത്.

'താഴ്മയോടെ നടക്കുക' എന്ന മീഖായുടെ വാക്കുകള്‍, ദൈവത്തിനു മുമ്പെ നടക്കുവാനുള്ള നമ്മുടെ പ്രവണതയെ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. “ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും'' അവന്‍ പറയുന്നു (6:8). അത് അതിനോടൊപ്പം  എന്തെങ്കിലും ചെയ്യാനും അതു വേഗത്തില്‍ ചെയ്യാനുമുള്ള ആഗ്രഹം ഉളവാക്കുന്നു. നമ്മുടെ ലോകത്തിലെ ദൈനംദിന അനീതികള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനാല്‍, ഇതു ന്യായമാണ്. എന്നാല്‍ നമ്മെ ദൈവം നിയന്ത്രിക്കുകയും നയിക്കുകയുമാണു വേണ്ടത്. നമ്മുടെ ലക്ഷ്യം, ഇവിടെ ഭൂമിയില്‍ അവിടുത്തെ രാജ്യം ഉദയം ചെയ്യുമ്പോള്‍ അവിടുത്തെ ഹിതവും ഉദ്ദേശ്യങ്ങളും നിറവേറുന്നതു കാണുക എന്നതാണ്.

തനിക്കു കഴിയുന്നത് അവള്‍ ചെയ്തു

അവള്‍ കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്‌സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള്‍ ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്‌ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,'' അവള്‍ നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.

അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: 'അവള്‍ തന്നാലാവതു ചെയ്തു' (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ പരിഹസിച്ചു. എന്നാല്‍ അവള്‍ ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള്‍ ചെയ്തു'' എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള്‍ ചെയ്തു'' എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്‌നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.

ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്‍കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്‌നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.

ഇരുട്ടിനെ അഭിമുഖീകരിക്കുക

1960-കളുടെ മധ്യത്തില്‍, മനുഷ്യമനസ്സില്‍ ഇരുട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ രണ്ടുപേര്‍ പങ്കെടുത്തു. അവര്‍ വെവ്വേറെ ഗുഹകളിലേക്കു പ്രവേശിച്ചു, അതേസമയം ഗവേഷകര്‍ അവരുടെ ഭക്ഷണവും ഉറക്കവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരാള്‍ 88 ദിവസം പൂര്‍ണ്ണ അന്ധകാരത്തില്‍ തുടര്‍ന്നു, മറ്റെയാള്‍ 126 ദിവസം. തങ്ങള്‍ക്ക് എത്രനാള്‍ ഇരുട്ടില്‍ തുടരാമെന്ന് അവര്‍ ഊഹിക്കുകയും മാസങ്ങളോളം അങ്ങനെ കഴിയുകയും ചെയ്തു. കഴിയുമെന്നും ഓരോരുത്തരും ഊഹിച്ചു. ഒരാള്‍ താന്‍ ഒരു ചെറിയ ഉറക്കം ഉറങ്ങിയെന്നു ചിന്തിച്ചെങ്കിലും അതു 30 മണിക്കൂറുകള്‍ ആയിരുന്നു. ഇരുട്ട് പരിസരബോധം ഇല്ലാതാക്കുന്നു.

ആസന്നമായ പ്രവാസത്തിന്റെ ഇരുട്ടിലായിരുന്നു ദൈവജനം. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നിശ്ചയമില്ലാതെ അവര്‍ കാത്തിരുന്നു. അവരുടെ പരിസരബോധമില്ലായ്മയെ വിവരിക്കാനും ദൈവികന്യായവിധിയെക്കുറിച്ചു പറയുന്നതിനുള്ള മാര്‍ഗ്ഗമായും ഇരുട്ട് എന്ന സാദൃശ്യത്തെ യെശയ്യാവ് ഉപയോഗിച്ചു (യെശയ്യാവ് 8:22). മുമ്പ്, മിസ്രയീമ്യരുടെമേല്‍ ഇരുട്ടിനെ ഒരു ബാധയായി വരുത്തിയിരുന്നു (പുറപ്പാട് 10:21-29). ഇപ്പോള്‍ യിസ്രായേല്‍ ഇരുട്ടില്‍ അകപ്പെട്ടു.

എന്നാല്‍ ഒരു വെളിച്ചം വരും. ''ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെമേല്‍ പ്രകാശം ശോഭിച്ചു'' (യെശയ്യാവ് 9:2). അടിച്ചമര്‍ത്തലിനെ തകര്‍ക്കും, പരിസരബോധമില്ലായ്മ അവസാനിക്കും. സകലത്തിനും മാറ്റം വരുത്താനും ഒരു പുതിയ ദിവസം വരുത്താനും - പാപക്ഷമയും സ്വാതന്ത്ര്യവും ഉള്ള ദിവസം - ഒരു ശിശു വരും  (വാ. 6).

യേശു വന്നു! ലോകത്തിന്റെ ഇരുട്ടു വഴിതെറ്റിച്ചേക്കാമെങ്കിലും, ക്രിസ്തുവില്‍ കാണുന്ന പാപമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും ആശ്വാസം നമുക്ക് അനുഭവിക്കാം.

സ്‌നേഹം പിന്തുടരുന്നു

ഇംഗ്ലീഷ് കവി ഫ്രാന്‍സിസ് തോംസണ്‍ എഴുതിയ 'ദി ഹോണ്ട് ഓഫ് ഹെവന്‍' എന്ന പ്രസിദ്ധമായ കവിത ആരംഭിക്കുന്നത് 'ഞാന്‍ അവനെ വിട്ട് ഓടി, രാത്രികളിലും പകലുകളിലും ഓടിയകന്നു'' എന്നീ വരികളിലൂടെയാണ്. ദൈവത്തില്‍നിന്ന് ഒളിച്ചിരിക്കാനോ ഒളിച്ചോടാനോ ഉള്ള തന്റെ പരിശ്രമത്തിന്റെ നടുവിലും, യേശു വിടാതെ പിന്തുടര്‍ന്നതിനെക്കുറിച്ചു തോംസണ്‍ വിവരിക്കുന്നു. കവി ഉപസംഹരിക്കുന്നു, ''അങ്ങ് അന്വേഷിക്കുന്നവന്‍ ഞാനാണ്!''

ദൈവത്തിന്റെ പിന്തുടരുന്ന ഈ സ്‌നേഹമാണ് യോനായുടെ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നീനെവേയിലെ ജനങ്ങളോടു (യിസ്രായേലിന്റെ ശത്രുക്കള്‍) ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയാനുള്ള ഒരു ദൈവികനിയോഗം പ്രവാചകനു ലഭിച്ചു. എങ്കിലും നിനെവേയിലേക്കു പോകുന്നതിനു പകരം, ''യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്ക് ഓടിപ്പോയി'' (യോനാ 1:3). നീനെവേയുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ യാത്രചെയ്യാന്‍ അവന്‍ ഒരു സീറ്റ് കരസ്ഥമാക്കി. പക്ഷേ കപ്പല്‍ അക്രമാസക്തമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പലിലെ ജോലിക്കാരെ രക്ഷിക്കാനായി, അവര്‍ യോനായെ കടലിലേക്ക് എറിയുകയും അവനെ ഒരു വലിയ മത്സ്യം വിഴുങ്ങുകയും ചെയ്തു (1:15-17).

ദൈവത്തില്‍ നിന്ന് ഒളിച്ചോടാന്‍ എത്ര ശ്രമിച്ചിട്ടും ദൈവം തന്നെ പിന്തുടര്‍ന്നുവെന്നു യോനാ തന്റെ മനോഹരമായ കവിതയില്‍ വിശദീകരിച്ചു. യോനാ തന്റെ അവസ്ഥയില്‍ തളര്‍ന്നു. ആ അവസ്ഥയില്‍നിന്നു രക്ഷപ്പെടേണ്ടുന്ന ആവശ്യം വന്നു. അപ്പോള്‍ യോനാ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു നിലവിളിക്കുകയും അവിടുത്തെ സ്‌നേഹത്തിലേക്കു തിരിയുകയും ചെയ്തു (2:2, 8). ദൈവം ഉത്തരം നല്‍കി, യോനായ്ക്കു മാത്രമല്ല, അശ്ശൂര്യരായ ശത്രുക്കള്‍ക്കും രക്ഷ നല്‍കി (3:10).

രണ്ടു കവിതകളിലും വിവരിച്ചിരിക്കുന്നതുപോലെ, നാം ദൈവത്തില്‍നിന്ന് ഓടാന്‍ ശ്രമിക്കുന്ന സമയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം. അപ്പോഴും യേശു നമ്മെ സ്‌നേഹിക്കുകയും യേശുവുമായുള്ള പുനഃസ്ഥാപിതബന്ധത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു (1 യോഹന്നാന്‍ 1:9).

കുറ്റബോധവും ക്ഷമയും

ഹ്യൂമന്‍ യൂണിവേഴ്‌സല്‍സ് എന്ന തന്റെ പുസ്തകത്തില്‍, നരവംശശാസ്ത്രജ്ഞന്‍ ഡൊണാള്‍ഡ് ബ്രൗണ്‍, മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതെന്നു താന്‍ കരുതുന്ന നാനൂറിലധികം പെരുമാറ്റങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍, തമാശകള്‍, നൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത, വസ്തുക്കള്‍ കയറുകൊണ്ടു കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു! അതുപോലെ, എല്ലാ സംസ്‌കാരങ്ങള്‍ക്കും ശരിയും തെറ്റും സംബന്ധിച്ച സങ്കല്പങ്ങള്‍ ഉണ്ടെന്നും, ഔദാര്യത്തെ ആളുകള്‍ പ്രശംസിക്കുന്നുവെന്നും വാഗ്ദാനങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ നീചത്വം, കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലാക്കുന്നു. നാം എവിടെ നിന്നുള്ളവരായാലും, നമുക്കെല്ലാവര്‍ക്കും മനഃസാക്ഷി ഉണ്ട്.

അപ്പൊസ്തലനായ പൗലൊസ് നൂറ്റാണ്ടുകള്‍ക്കു മുമ്പു സമാനമായ ഒരു കാര്യം പറഞ്ഞു. തെറ്റില്‍നിന്നു ശരിയെ വേര്‍തിരിക്കാന്‍ ദൈവം യെഹൂദജനതയ്ക്കു പത്തു കല്പനകള്‍ നല്‍കിയപ്പോള്‍, വിജാതീയര്‍ക്ക് അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നതിലൂടെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയിട്ടുണ്ടെന്നു പൗലൊസ് വ്യക്തമാക്കി (റോമര്‍ 2:14-15). എന്നാല്‍ അതിനര്‍ത്ഥം ആളുകള്‍ എപ്പോഴും ശരിയായതു ചെയ്തു എന്നല്ല. വിജാതീയര്‍ തങ്ങളുടെ മനഃസാക്ഷിക്കെതിരെ മത്സരിച്ചു (1:32), യെഹൂദന്മാര്‍ ന്യായപ്രമാണം ലംഘിച്ചു (2:17-24), അങ്ങനെ ഇരുവരും കുറ്റക്കാരായി. എന്നാല്‍ യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവം നമ്മുടെ എല്ലാ നിയമലംഘനങ്ങളുടെയും മരണശിക്ഷ നീക്കംചെയ്യുന്നു (3:23-26; 6:23).

ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തോടെയാണു ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് എന്നതുകൊണ്ട്, നാം ചെയ്ത ഒരു മോശമായ കാര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെയ്യാന്‍ പരാജയപ്പെട്ട ഒരു നല്ല കാര്യത്തെക്കുറിച്ചോ നമുക്ക് ഓരോരുത്തര്‍ക്കും കുറച്ചു കുറ്റബോധം തോന്നും. നാം ആ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം ഒരു വൈറ്റ്‌ബോര്‍ഡ് തുടച്ചു വൃത്തിയാക്കുന്നതുപോലെ ആ കുറ്റബോധത്തെ തുടച്ചുനീക്കുന്നു. നാം ചെയ്യേണ്ടത് അവനോടു ചോദിക്കുക മാത്രമാണ് - നാം ആരായാലും നാം എവിടെ നിന്നുള്ളവരായാലും.