ക്രിസ്തുമസ് എവരി ഡേയില്‍, വില്യം ഡീന്‍ ഹോവെല്‍, തന്‍റെ ആഗ്രഹം സാധിച്ചുകിട്ടിയ ഒരു കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചു പറയുന്നു. ഒരു നീണ്ട, കഠിനമായ വര്‍ഷത്തില്‍ അതു എല്ലാ ദിവസവും ക്രിസ്തുമസ് ആയിരുന്നു. മൂന്നാം ദിവസം, സന്തോഷം നേര്‍ത്തുവരാന്‍ തുടങ്ങി. അധികം താമസിയാതെ എല്ലാവരും മിഠായി വെറുത്തു. ടര്‍ക്കി ലഭ്യമല്ലായിരുന്നു, ഉള്ളതിനു തീപിടിച്ച വിലയും. സമ്മാനങ്ങള്‍ കൃതജ്ഞതയോടെ സ്വീകരിക്കാതായി, എല്ലായിടത്തും അതു കൂടിക്കിടന്നു. ആളുകള്‍ പരസ്പരം കോപത്തോടെ നോക്കാന്‍ തുടങ്ങി.

ഹോവെല്‍സിന്‍റെ കഥ ഒരു ആക്ഷേപഹാസ്യമാണെന്നതില്‍ നന്ദി പറയാം. എങ്കിലും ക്രിസ്തുമസ് ആഘോഷത്തിന്‍റെ വിഷയം – നാം അവനെ ബൈബിളിലൂടനീളം കാണുന്നുവെങ്കിലം-നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല എന്നത് വലിയൊരു അനുഗ്രഹമാണ്.

യേശു തന്‍റെ പിതാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോയിക്കഴിഞ്ഞ്, യെശുശേലം ദൈവാലയത്തില്‍ കൂടിവന്ന ജനത്തോട്  “എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചു തരും” (പ്രവൃ. 3:22; ആവര്‍ത്തനം 18:18) എന്നു മോശെ പ്രവചിച്ച പ്രവാചകനാണ് യേശു എന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. “ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്ന് അബ്രഹാമിനോടു ദൈവം വാഗ്ദത്തം ചെയ്തത് യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു (പ്രവൃ. 3:25; ഉല്പത്തി 22:18). യേശുവിന്‍റെ വരവിനെക്കുറിച്ച്, “ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്‍മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു” എന്നു പത്രൊസ് പ്രസ്താവിച്ചു (പ്രവൃ. 3:24).

ആഘോഷം അവസാനിച്ചാലും ക്രിസ്തുമസിന്‍റെ ആത്മാവിനെ നമുക്കു ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും. ബൈബിളിലെ മുഴുവന്‍ സംഭവങ്ങളിലും ക്രിസ്തുവിനെ കാണുന്നതിലൂടെ ക്രിസ്തുമസ് എന്നത് കേവലം മറ്റൊരു ദിവസം എന്നതിലുപരിയുള്ള ഒന്നാണെന്നു നമുക്കു അംഗീകരിക്കാന്‍ കഴിയും.