സ്പഗെറ്റി സോസ് വെച്ചിരുന്ന അലമാരയുടെ മുകളിലത്തെ തട്ടിലേയ്ക്കു തന്നെ പൂർണ്ണ ഏകാഗ്രതയോടെ നോക്കി നിൽക്കുകയായിരുന്നു അവൾ. ഏതെടുക്കണം എന്ന് തീരുമാനിക്കുവാൻ ശ്രമിച്ചുകൊണ്ട്, ഞാനും, ഒന്നോ രണ്ടോ മിനിട്ടുകൾ അതേ അലമാരയിലേയ്ക്കു തന്നേ നോക്കി, പലവ്യഞ്ജനങ്ങളുടെ ഇടനാഴിയിൽ അവളുടെ അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവൾ എന്‍റെ സാന്നിധ്യം വിസ്മരിച്ച്, സ്വന്തം വിഷമാവസ്ഥയിൽ, നഷ്ടപ്പെട്ടതു പോലെ ആയിരുന്നു. എനിക്ക് അത്യാവശ്യം പൊക്കം ഉണ്ടായിരുന്നതിനാൽ, ഉയരമുള്ള അലമാര എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. എന്നാൽ, അവൾക്ക് അധികം ഉയരം ഉണ്ടായിരുന്നില്ല. ഞാൻ സംസാരിക്കുവാൻ ആരംഭിക്കുകയും സഹായസന്നദ്ധത അറിയിക്കുകയും ചെയ്തു. ഞെട്ടലോടെ അവൾ പറഞ്ഞു, “ഭാഗ്യം, നിങ്ങൾ ഇവിടെ നിന്നിരുന്നത് പോലും ഞാൻ അറിഞ്ഞില്ല. അതേ, ദയവായി എന്നെ സഹായിക്കൂ.”

സാഹചര്യം പൂർണ്ണമായും ശിഷ്യന്മാരുടെ കൈകളിൽ ആയിരുന്നു -വിശന്നു വലഞ്ഞ ജനക്കൂട്ടം, വിജനമായ ഒരു സ്ഥലം, സമയം പോയ്ക്കൊണ്ടിരിക്കുന്നു- “നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം.” (മത്തായി 14:15). ജനങ്ങളെ പരിചരിക്കുന്നതിനായി യേശു ആഹ്വാനം ചെയ്യുമ്പോൾ, അവർ ഇപ്രകാരം പ്രതിവചിച്ചു: “ഞങ്ങൾക്ക് ഇവിടെ ഉള്ളത് ഇത്ര മാത്രം… (വാക്യം 17). തങ്ങളുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം അവർക്ക് ബോധ്യം ഉണ്ടായിരുന്നതു പോലെ കാണപ്പെട്ടു. എങ്കിലും അപ്പം ഇരട്ടിപ്പിക്കുന്നവൻ മാത്രമല്ല, സാക്ഷാൽ ജീവന്‍റെ അപ്പവും ആയ യേശു അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു.

പലപ്പോഴും വെല്ലുവിളികളാൽ ചുറ്റിവരിയപ്പെട്ടവരായി, നമ്മുടെ പരിമിത കാഴ്ചപ്പാടുകളിലൂടെ നാം തന്നെ അവയെ ഗ്രഹിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സുസ്ഥിരസാന്നിധ്യം നാം വിട്ടു പോകുന്നു. വിദൂര മലയിടുക്കുകൾ മുതൽ പലചരക്ക് കടകളുടെ ഇടവഴികൾ വരെ, ഇതിനിടയിലുള്ള മറ്റെവിടെയായാലും, അവൻ ഇമ്മാനുവേൽ ആണ്- കഷ്ടങ്ങളിൽ അടുത്ത തുണയായിരിക്കുന്ന ദൈവം അവിടെ നമ്മോടൊപ്പമുണ്ട്.