1995 ൽ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഏറ്റവും ഉയർന്ന വരുമാനം നേടി – ഡോളറിൽ, ശരാശരി 37.6 ശതമാനം  വരുമാനം നേടി. പിന്നീട്, 2008 ൽ നിക്ഷേപകർക്ക് ഏതാണ്ട് അതേ അളവിൽ നഷ്ടം ഉണ്ടായി: 37.0 ശതമാനം കുറവ്. ചില വർഷങ്ങൾക്കിടയിൽ ലഭിച്ച വ്യത്യസ്തമായ ആദായം, ഓഹരി വിപണികളിൽ പണം നിക്ഷേപിച്ചവരെ-ചിലപ്പോൾ ഭയത്തോടെ-അവരുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും എന്ന് അതിശയിപ്പിക്കുന്നതിനു കാരണമായി.

തങ്ങളുടെ ജീവിതം യേശുവിൽ നിക്ഷേപിച്ചാൽ, അവിശ്വസനീയമാംവിധം ആദായം  ലഭിക്കുമെന്ന്, യേശു തന്‍റെ അനുയായികൾക്ക് ഉറപ്പു നൽകി. അവർ “അവനെ പിന്തുടരുന്ന തിനായി സകലതും ഉപേക്ഷിച്ചു” – തങ്ങളുടെ ജീവിതങ്ങൾ തന്നെ നിക്ഷേപമാക്കുവാൻ, അവർ അവരുടെ ഭവനങ്ങളും തൊഴിലും പദവിയും കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു (വാക്യം 28). എന്നാൽ, തന്‍റെ മേൽ ഉണ്ടായിരുന്ന ലൗകിക വസ്തുക്കളുടെ പ്രഭാവം മൂലം പ്രയാസം അനുഭവിച്ച ഒരു ധനവാനെ കണ്ടുകഴിഞ്ഞപ്പോൾ, തങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാതെ വരുമോയെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിന് യേശുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എന്നിരുന്നാലും, തനിക്കുവേണ്ടി ത്യാഗം സഹിക്കുവാൻ മനസ്സൊരുക്കമുള്ള ആർക്കും “ഈ കാലത്തിൽ സകലതും നൂറുമടങ്ങു ലഭിക്കും… വരുവാനുള്ള കാലത്തിൽ അവൻ നിത്യജീവനെയും അവകാശമാക്കും.” (വാക്യം 30). ഏതൊരു ഓഹരി വിപണിയ്ക്കും  താരതമ്യം ചെയ്യുവാൻ കഴിയുന്നതിലും എത്രയോ മെച്ചപ്പെട്ട പ്രതിഫലമാണ് ഇത്.

ദൈവം നൽകുന്നത് സമാനതകളില്ലാത്ത ഒരു ഉറപ്പായതിനാൽ, നമ്മുടെ ആത്മീക നിക്ഷേപത്തിന്‍റെ “പലിശ നിരക്കിനെ” സംബന്ധിച്ച്, നാം  ഉത്കണ്ഠപ്പെടേണ്ടതില്ല. പണം കൊണ്ട്, നമ്മുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം കൊയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ, നമ്മുടെ ആദായം ഡോളറിലോ, രൂപയിലോ അല്ല, പ്രത്യുത, അവനെ ഇപ്പോഴും എപ്പോഴും അറിയുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷത്തിലൂടെയും – ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെയും ആണ് അളക്കപ്പെടുന്നത്.