നെതർലാന്‍റിന്മേലുള്ള ശത്രുവിന്‍റെ അധിനിവേശം വർദ്ധിച്ചതോടെ ആപത്തിൽ നിന്ന് രക്ഷപ്പെടുവാനായി, ആൻ ഫ്രാങ്ക് ധീരമായ തയ്യാറെടുപ്പുകളോടെ അവളുടെ കുടുംബത്തോടൊപ്പം ഒരു രഹസ്യസ്ഥാനത്തേയ്ക്ക് നീങ്ങി. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, അവരെ കണ്ടെത്തി തടങ്കൽപ്പാളയങ്ങളിലേയ്ക്ക് അയക്കുന്നതിനു മുമ്പ് രണ്ടു വർഷം അവിടെ ഒളിച്ചു പാർത്തു. എങ്കിലും തന്‍റെ പ്രശസ്തമായിത്തീർന്ന ഒരു ചെറുപ്പക്കാരിയുടെ ഡയറിയിൽ അവൾ പറഞ്ഞു: “ദീർഘകാലാടിസ്ഥാനത്തിൽ, എല്ലാവരുടെയും ഏറ്റവും മൂർച്ചയേറിയ ആയുധം ദയയും, സൗമ്യതയുമുള്ള ആത്മാവാണ്.”

യഥാർത്ഥ ജീവിതവുമായി ബന്ധിപ്പിച്ചാൽ സൗമ്യത എന്നത് സങ്കീർണ്ണമായ ഒരു വിഷയമായിരിക്കും.

യെശയ്യാവ് 40 ൽ ദൈവം ഒരേ സമയം സൗമ്യനും ശക്തനുമാണ് എന്ന ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. 11-ആം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ഒരു ഇടയനെപ്പോലെ അവൻ തന്‍റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നു: കുഞ്ഞാടുകളെ ഭുജത്തിൽ എടുക്കുന്നു.” എന്നാൽ ആ വാക്യം ഇതിനുശേഷം വരുന്നതാണ്: “ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്‍റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു” (വാക്യം 10). സർവ്വശക്തിയുള്ളതാണെങ്കിലും, ദുർബലമായതിനെ  സംരക്ഷിക്കുവാൻ വരുമ്പോൾ അത് സൗമ്യതയുള്ളതാകുന്നു.

യേശുവിനെക്കുറിച്ച് ഓർക്കുക, അവൻ ഒരു ചമ്മട്ടി ഉണ്ടാക്കുകയും അത് വീശി ദൈവാലയത്തിലെ പൊൻ-വാണിഭക്കാരുടെ മേശകൾ മറിച്ചിടുകയും അതേസമയം കുട്ടികളെ സൗമ്യതയോടെ കരുതുകയും ചെയ്തു. പരീശന്മാരെ അപലപിക്കുവാൻ ശക്തമായ വാക്കുകൾ അവൻ ഉപയോഗിച്ചു (മത്തായി 23), പക്ഷേ, തന്‍റെ കരുണാർദ്രമായ സൗമ്യത ആവശ്യമായിരുന്ന സ്ത്രീയോട് അവൻ ക്ഷമിക്കുകയും ചെയ്തു (യോഹന്നാൻ 8:1-11).

ദുർബലർക്കുവേണ്ടി, അധികാരത്തോടെ എഴുന്നേറ്റ്, നീതിയെ പിന്തുടരുവാൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുമ്പോഴും- “നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ” (ഫിലിപ്പിയർ 4:5). നാം ദൈവത്തെ സേവിക്കുന്നതിനാൽ, നമ്മുടെ അതിമഹത്തായ ശക്തി, പലപ്പോഴും,  ആവശ്യങ്ങളിലിരിക്കുന്നവർക്ക് സൗമ്യതയുടെ ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു.