എന്റെ കുടുബം, ഞങ്ങള്‍ അഞ്ചുപേരും ക്രിസ്മസ് അവധി ദിനങ്ങളില്‍ റോം സന്ദര്‍ശിച്ചു. ഇത്രയധികം ആളുകള്‍ ഒരു സ്ഥലത്ത് തിങ്ങിക്കൂടുന്നത് ഇതിനുമുമ്പ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. വത്തിക്കാനും കൊളോസിയവും മറ്റും കാണുന്നതിനായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് നടക്കുമ്പോള്‍, ‘സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യത്തെക്കുറിച്ച്” – നിങ്ങള്‍ എവിടെയാണ്, ആരാണ് നിങ്ങളുടെ ചുറ്റുമുള്ളത്, എന്താണ് നടക്കുന്നത് എന്നീ കാര്യങ്ങളെ ശ്രദ്ധിക്കുക – ഞാന്‍ എന്റെ മക്കളെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നാട്ടിലും വിദേശത്തും, നമ്മുടെ ലോകം സുരക്ഷിതമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. മൊബൈല്‍ ഫോണിന്റെയും ഇയര്‍ബഡിന്റെയും ഉപയോഗം നിമിത്തം കുട്ടികള്‍ (മുതിര്‍ന്നവരും) ചുറ്റുപാടുകളെക്കുറിച്ചു ബോധമുള്ളവരായി എപ്പോഴും പെരുമാറുന്നില്ല.

സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യം. ഫിലിപ്പിയര്‍ 1:9-11 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, ഫിലിപ്പിയയിലുള്ള വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൗലൊസിന്റെ പ്രാര്‍ത്ഥനയുടെ ഒരു വിഷയമാണിത്. അവരെക്കുറിച്ചുള്ള പൗലൊസിന്റെ ആഗ്രഹം അവരുടെ സാഹചര്യത്തെക്കുറിച്ച് ആര്, എന്ത്, എവിടെ എന്നതിനെക്കുറിച്ച് വര്‍ദ്ധിച്ച രീതിയിലുള്ള ഒരു തിരിച്ചറിവ് അവര്‍ക്കുണ്ടായിരിക്കണമെന്നതാണ്. ദൈവത്തിന്റെ വിശുദ്ധജനം അവര്‍ പ്രാപിച്ച ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നല്ല ഗൃഹവിചാരകന്മാരായിരിക്കണമെന്നും ‘മികച്ചത് എന്ത്” എന്നു വിവേചിക്കുന്നവരും ‘വിശുദ്ധരും നിഷ്‌കളങ്കരും” ആയി ജീവിക്കുന്നവരും യേശുവിന് മാത്രം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന നല്ല ഗുണങ്ങളാല്‍ നിറഞ്ഞവരായിരിക്കണമെന്നും ഉള്ള ഉന്നതമായ ഉദ്ദേശ്യത്തോടെയാണ് പൗലൊസ് പ്രാര്‍ത്ഥിക്കുന്നത്. ദൈവമാണ് നമ്മില്‍ ജീവിക്കുന്നതെന്നും അവനിലുള്ള നമ്മുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആശ്രയമാണ് അവനു സന്തോഷം നല്‍കുന്നതെന്നും ഉള്ള ബോധ്യത്തില്‍ നിന്നും ഉളവാകുന്നതാണ് ഇത്തരത്തിലുള്ള ജീവിതം. അവന്റെ മഹാസ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്കില്‍ നിന്നും ഏത് സാഹചര്യത്തിലും എല്ലാ സാഹചര്യത്തിലും നമുക്ക് പങ്കുവയ്ക്കാന്‍ കഴിയും.